ചിറകടിച്ച് കാനറിക്കൂട്ടം പ്രീ ക്വാർട്ടറിൽ; സ്വിസ് പടയും നോക്കൗട്ടിൽ

സോച്ചി: സെര്‍ബിയയ്‌ക്കെതിരേ നിര്‍ണായക മത്സരത്തില്‍ ഉജ്വല വിജയത്തോടെ ബ്രസീൽ റഷ്യൻ ലോകകപ്പ് പ്രീ ക്വാർട്ടറിൽ.

2 – 2ന് കോസ്റ്ററിക്കയോട് സമനില വഴങ്ങിയ സ്വിറ്റ്സർലൻഡും നോക്കൗട്ടിലെത്തി. സെർബിയയുo കോസ്റ്ററിക്കയും പുറത്തായി.

നോക്കൗട്ടിൽ ബ്രസീൽ മെക്സിക്കോയെയും സ്വിറ്റ്സർലൻഡ് സ്വീഡനെയും നേരിടും.

മൂന്നു കളികളിൽ നിന്ന് ഏഴു പോയിന്റുമായാണ് മഞ്ഞപ്പട നോക്കൗട്ടിലേക്ക് നൃത്തo ചവിട്ടി മുന്നേറിയത്. പോളീഞ്ഞോയിലൂടെ ആദ്യ ഗോളടച്ച് ബ്രസീല്‍ മുന്നിലെത്തുമ്പോൾ ആദ്യ പകുതി പൂര്‍ത്തിയാകാന്‍ പത്ത് മിനുട്ട് ബാക്കിനില്‍ക്കുന്നുണ്ടായിരുന്നു. . സെര്‍ബിയന്‍ ഡിഫന്‍സിനിടയിലൂടെ പോസ്റ്റിലേക്ക് ഓടിക്കയറിയ പൊളീഞ്ഞോയ്ക്ക് കുട്ടീഞ്ഞോ നല്‍കിയ തകര്‍പ്പന്‍ ചിപ്പ് പാസിലാണ് ബാഴ്‌സലോണ താരം ലക്ഷ്യം കണ്ടത്.

സെര്‍ബിയയ്‌ക്കെതിരേ രണ്ടാം ഗോള്‍ നേടി സെന്‍ട്രല്‍ ഡിഫന്റര്‍ തിയാഗോ സില്‍വയാണ് ബ്രസീലിന്റെ ലീഡ് ഇരട്ടിയാക്കിയത്. അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നെയ്മര്‍ എടുത്ത കിക്ക് ബുള്ളറ്റ് ഹെഡറിലൂടെയാണ് തിയാഗോ സെര്‍ബിയന്‍ ഗോള്‍ വല ചലിച്ചപ്പിച്ചത്. ഇതോടെ, സെര്‍ബിയ രണ്ട് ഗോളിന് പിന്നിലായി.

മത്സരത്തിന്റെ പത്താം മിനുട്ടില്‍ തന്നെ പ്രതിരോധ താരം മാഴ്‌സെലോ പരിക്കേറ്റ് പുറത്തായത് കാനറികള്‍ക്ക് തിരിച്ചടിയായി. തുടക്കം മുതല്‍ തന്നെ നെയ്മറും ഗബ്രിയേല്‍ ജീസസും ഫിലിപ്പെ കുട്ടീഞ്ഞോയും മികച്ച ഒത്തിണക്കം കാണിച്ചു.

ബ്രസീല്‍ മുന്നേറ്റം കടുപ്പിച്ച് സെര്‍ബിയന്‍ പോസ്റ്റില്‍ പന്തെത്തിച്ചുകൊണ്ടിരുന്നപ്പോൾ അവരുടെ ഗോൾ മുഖം നിരന്തരം വിറച്ചു. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന നെയ്മര്‍ ഉജ്വല പ്രകടനമാണ് പുറത്തെടുത്തൽ. തിയാഗോ സിൽവയുടെ ഗോളിന് വഴിയൊരുക്കിയതും നെയ്മറായിരുന്നു.

കോസ്റ്ററാ റിക്കയ്ക്കെതിരായ മത്സരത്തിൽ സെമല്ലിയും ( 35 ) ഡെറിക്കും (80) സ്വിസ് ടീമിനായി സ്കോർ ചെയ്തപ്പോൾ വാട്സണും സോമറുമാണ് കോസ്റ്ററിക്കയ്ക്കായി ഗോളുകൾ നേടിയത്.

picture courtesy: www.fifa.com
Brazil vs Serbia, Switzerland vs. Costarica

videodesk :