ഞാന്‍ എത്ര തവണ വീണെന്ന് പറയാമോ? രസകരമായ വീഡിയോയുമായി സണ്ണി ലിയോണ്‍

ബോളിവുഡ് നടി സണ്ണി ലിയോണ്‍ പങ്കിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. സ്വിമ്മിങ് പൂളില്‍ കളിക്കുന്ന സണ്ണിയെയാണ് വിഡിയോയില്‍ കാണുന്നത്. പൂളില്‍ കിടക്കുന്ന റിങ്ങില്‍ കയറിപ്പറ്റാന്‍ പ്രയാസപ്പെടുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. പലരീതിയില്‍ ശ്രമം നടത്തിയെങ്കിലും എല്ലാം പരാജയങ്ങളാവുകയായിരുന്നു. ഞാന്‍ എത്ര തവണ വീണെന്ന് പറയാമോ എന്ന ചോദ്യത്തിനൊപ്പമാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ട്യൂബിലേക്ക് ചാടുകയും ഇരുന്നുനോക്കുകയും ചെയ്യുന്നുണ്ടെങ്കിലും താരം മറിഞ്ഞ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ട്യൂബ് വച്ച് പൂളില്‍ കളിക്കുന്ന മക്കളേയും വിഡിയോയില്‍ കാണാം.

എന്തായാലും ആരാധകര്‍ക്കിടയില്‍ ചിരിപടര്‍ത്തുകയാണ് വിഡിയോ. നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തുന്നത്. ഈ കഷ്ടപ്പാട് തനിക്ക് അറിയാം എന്നായിരുന്നു ഒരാളുടെ കമന്റ്. പൂളില്‍ തലയിടിക്കാന്‍ സാധ്യതയുണ്ടെന്നും സൂക്ഷിക്കണമെന്നും കമന്റ് ചെയ്യുന്നവരുണ്ട്. 21കാരിയെപ്പോലെയുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്.

Noora T Noora T :