പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച് വന്‍ വൃക്ഷമായി മാറിയ മനുഷ്യാ; ഷാങ്ഹായ് ഫിലിം ഫെസ്റ്റിവെല്ലില്‍ പുരസ്കാരം നേടിയ ചലച്ചിത്ര താരം ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് ബിനീഷ് കോടിയേരി
ഷാങ്ഹായ് ഫിലിം ഫെസ്റ്റിവെല്ലില്‍ പുരസ്കാരം നേടിയ ചലച്ചിത്ര താരം ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരി. പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച് വന്‍ വൃക്ഷമായി മാറിയ മനുഷ്യാ,നെഞ്ചോട് ചേര്‍ത്ത് അഭിനന്ദിക്കുന്നുവെന്ന് ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.

ആരാലും ശ്രദ്ധിക്കപെടാത്തവര്‍ക്കും ഇവിടെ ഒരുനാള്‍ വരുമെന്നും അന്ന് എല്ലാവരരും മനസില്‍ ഒരു സ്ഥാനം നല്കി നമ്മെ ചേര്‍ക്കുമെന്നും ജീവിതം കൊണ്ട് കാണിച്ചു തന്ന തരുന്ന പ്രിയപ്പെട്ട ഇന്ദ്രന്‍സേട്ട , നിങ്ങള്‍ ഒരു ഊര്‍ജമാണ് .. പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച് വന്‍ വൃക്ഷമായി മാറിയ മനുഷ്യാ… പ്രിയ Indrans ഏട്ടാ… നെഞ്ചോടു ചേര്‍ത്ത് നിര്‍ത്തി ആസ്ലേഷിക്കുന്നു.. അഭിനന്ദിക്കുന്നു എന്ന് ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.
ഇരുപത്തിരണ്ടാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമയ്ക്ക് അംഗീകാരം ലഭിച്ചു. ഇന്ദ്രൻസിനെ നായകനാക്കി ഡോ.ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ ആണ് ഔട്ട്സ്റ്റാന്റിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്കാരം നേടിയത്. ഇതാദ്യമായാണ് ഷാങ്ഹായ് മേളയിൽ ഒരു മലയാള സിനിമയ്ക്ക് പുരസ്കാരം ലഭിക്കുന്നത്. ഗോൾഡൻ ഗോബ്ലെറ്റ് വിഭാഗത്തിലാണ് ചിത്രം മത്സരത്തിനുണ്ടായത്. തുർക്കി സംവിധായകനായ നൂറി ബിൽഗേ സെയ്ലാൻ ആയിരുന്നു ഗോൾഡൻ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയർമാൻ .
112 രാജ്യങ്ങളില്‍ നിന്നായി 3964 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ എന്‍ട്രികളായി എത്തിയതില്‍ 14 ചിത്രങ്ങളാണ് അവസാന പട്ടികയില്‍ ഇടം നേടിയത്. ടര്‍ക്കിഷ് സംവിധായകനായ നൂറി ബില്‍ഗേ സെയ്ലാന് ആണ് ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോള്‍ഡന്‍ ഗോബ്ലറ്റ് മത്സര വിഭാഗം ജൂറി ചെയര്മാന് .
ഡോ ബിജു രണ്ടാം തവണയാണ് ഷാങ്ഹായ് ഇന്റര്‍നാഷനല്‍ ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍ സിനിമയുമായി എത്തുന്നത്. 2012 ല്‍ ആകാശത്തിന്റെ നിറത്തിനു ശേഷം 2019 ല്‍ ആണ് മറ്റൊരു ഇന്ത്യന്‍ ചിത്രം ഷാങ്ഹായിയില്‍ പ്രധാന മത്സരത്തിനെത്തുന്നത്.
bineesh kodiyeri- indrans- praises