അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലെ അടുത്ത ചിത്രം ഉടൻ; ബിലാലിനെ കുറിച്ച് സൂചിപ്പിച്ചു മമ്മൂട്ടി

അമൽ നീരദിനൊപ്പം മമ്മൂട്ടിയുടെ അടുത്ത ചിത്രം ഉടൻ ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. ബിഗ് ബി എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ബിലാൽ. ബിഗ് ബി, ഭീഷ്മ പർവ്വം എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ അമൽ നീരദുമായി മമ്മൂട്ടി സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ്.

ബിലാൽ എന്ന ചിത്രത്തിൽ ബിലാൽ ജോൺ കുരിശിങ്കൽ എന്ന പ്രശസ്ത കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാൻ മുതിർന്ന നടൻ ഒരുങ്ങുകയാണ്. അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ 2007-ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ബിഗ് ബിയുടെ തുടർച്ചയാണ് അമൽ നീരദ് സംവിധാനം ചെയ്യാൻ പോകുന്ന ബിലാൽ. ഈ ചിത്രം പ്രഖ്യാപിച്ചത് 2017-ലാണ്. ക്രിസ്റ്റഫറിന്റെ പ്രൊമോഷൻ പരിപാടിക്കിടെ മാധ്യമങ്ങളോട് നടത്തിയ അഭിമുഖത്തിലാണ് ബിലാലിനെ കുറിച്ച് സൂചന നൽകിയത്.

ചിത്രത്തിന്റെ അവസാന ഘട്ട സ്‌ക്രിപ്റ്റ് വർക്കുകൾ പുരോഗമിക്കുകയാണെന്ന് മെഗാസ്റ്റാർ സ്ഥിരീകരിച്ചു, ബിഗ് ബി രണ്ടാം ഭാഗം ഉടൻഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു. ബിലാലിനെക്കുറിച്ചുള്ള ചർച്ചകൾക്കായി തിങ്കളാഴ്ച അമൽ നീരദിനെ കാണേണ്ടതായിരുന്നുവെന്നും എന്നാൽ തിരക്കേറിയ ഷെഡ്യൂളുകൾ കാരണം അത് മാറ്റിവയ്ക്കേണ്ടിവന്നുവെന്നും മമ്മൂട്ടി വെളിപ്പെടുത്തി. ബിലാലിനെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് എപ്പോൾ പ്രതീക്ഷിക്കാം എന്ന ചോദ്യത്തിന് പുഞ്ചിരിയോടെ ‘നമുക്ക് നോക്കാം’ എന്ന് മമ്മൂട്ടി മറുപടി നൽകി.

സംവിധായകൻ ബി ഉണ്ണികൃഷ്ണനുമായുള്ള മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് ഫെബ്രുവരി 9 വ്യാഴാഴ്ച തിയേറ്ററുകളിൽ എത്തുന്ന ചിത്രം ക്രിസ്റ്റഫർ. അടുത്തിടെ കൊച്ചി ലുലു മാളിൽ നടന്ന പ്രൗഢമായ ഗംഭീരമായ ചടങ്ങിൽ ചിത്രത്തിന്റെ പ്രൊമോ ഗാനം ഔദ്യോഗികമായി ലോഞ്ച് ചെയ്തു. മമ്മൂട്ടി, ഐശ്വര്യ ലക്ഷ്മി, ദിലീഷ് പോത്തൻ, ഷൈൻ ടോം ചാക്കോ തുടങ്ങി ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. റാപ്പ് കൂടിയായ പ്രൊമോ ഗാനം എഴുതിയതും അവതരിപ്പിച്ചതും ജാക്ക് സ്റ്റൈൽസും സംഗീതം ജസ്റ്റിൻ വർഗീസുമാണ്.

ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ഉദയ് കൃഷ്ണയാണ്. അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. വിനയ് റായ്, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫായിസ് സിദ്ദിഖിയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. മനോജ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.

Rekha Krishnan :