ബിജു മേനോൻ സംയുക്ത വർമ പ്രണയം പൂത്തുലഞ്ഞത് ആ സിനിമയിലൂടെ ; വെളിപ്പെടുത്തി പ്രൊഡക്ഷൻ കൺട്രോളർ !

മലയാളികൾ ഏറെ സ്നേഹിക്കുന്ന താരജോഡികളാണ് സംയുക്താ വർമയും ബുജു മേനോനും. സിനിമയിൽ നിന്ന് പ്രണയത്തിലേക്കും, തുടർന്ന് ജീവിതത്തിലേക്കും കടന്ന ഈ താരജോഡികളെ പ്രേക്ഷകർ ഇന്നും നെഞ്ചേറ്റുന്നുണ്ട്. വിവാഹ ശേഷം സംയുക്ത സിനിമയിലേക്ക് തിരികെ എത്തിയില്ലെങ്കിലും ബിജു മേനോൻ ഇന്നും മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്. ഇരുവരും ഒരുമിച്ച എക്കാലത്തേയും ജനപ്രീയ സിനിമകളിലൊന്നായിരുന്നു മഴ. എന്നാൽ ഈ സിനിമയുടെ ചിത്രീകരണം വലിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നാണ് പ്രൊഡക്ഷൻ കൺട്രോളർ ആയിരുന്ന രാജൻ പൂജപ്പുര പറയുന്നത്.

ഇപ്പോഴിതാ മഴയുടെ ചിത്രീകരണ അനുഭവങ്ങൾ പറയുകയാണ് രാജൻ പൂജപ്പുര. മഴയുടെ ചിത്രീകരണ സമയത്ത് ബിജു മേനോനും സംയുക്തയും പ്രണയത്തിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ചിത്രീകരണത്തിന് ശേഷം പ്രതിഫലമായി കിട്ടിയത് ആയിരം രൂപ മാത്രമായിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നുണ്ട്. ആ വാക്കുകൾ ഇങ്ങനെ .ലെനിൻ രാജേന്ദ്രൻ ആയിരുന്നു മഴയുടെ സംവിധാനം. ഇത്രയും ബുദ്ധിമുട്ടി ഷൂട്ട് ചെയ്‌തൊരു സിനിമയില്ല. അമ്പാസമുദ്രത്തിലായിരുന്നു ഷൂട്ട്.

ശിവക്ഷേത്രങ്ങളുടെ നാടാണ്. അതിൽ ശക്തി സിനിമ ഷൂട്ട് ചെയ്‌തൊരു ക്ഷേത്രമുണ്ട്. സിനിമയുടെ ഷൂട്ട് കഴിഞ്ഞതോടെ ക്ഷേത്രം തന്നെ തകർന്നു പോയി. കണ്ടാൽ പത്മനാഭസ്വാമി ക്ഷേത്രം പോലുണ്ടാകും. ക്ഷേത്രത്തിന്റെ ശിവന്റെ തലയിൽ വരെ ചവിട്ടി നിന്നാണ് ഷൂട്ട് ചെയ്തത്. നാട്ടുകാർ തന്നെ പറയുന്നത് ഇവിടെ ശിവനുണ്ടോ ഇല്ലയോ എന്നറിയില്ല, വിളക്ക് പോലും കത്തിക്കാറില്ല എന്നാണ്.

ലെനിൻ രാജേന്ദ്രന്റെ നല്ലൊരു സിനിമയായിരുന്നു മഴ. ഹരിയായിരുന്നു നിർമ്മാണം. പക്ഷെ വളരെ കഷ്ടപ്പെട്ടായിരുന്നു അതിൽ ജോലി ചെയ്തത്. ലെനിൻ ഒരു സിനിമയുടെ ഷൂട്ട് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഇത്ര ദിവസം കഴിഞ്ഞാൽ പൈസയില്ലാതെ ഷൂട്ട് ചെയ്യുന്നയാളാണ്. നമ്മൾ ഷൂട്ട് ചെയ്യുന്ന നദിയുടെ ഭാഗങ്ങളിലായിരുന്നു ആ നാട്ടിലുള്ളവർ കാര്യം സാധിക്കാൻ പോകുന്നത്. രാവിലെ നമ്മൾ ഷൂട്ട് ചെയ്യാൻ പോകുമ്പോൾ നാട്ടുകാർ ചൂടാകും

ആരോടും തെറ്റിയിട്ടില്ല. പൈസയ്ക്ക് വേണ്ടി കയറിയിറങ്ങേണ്ടി വന്നു. ആയിരം രൂപയാണ് പാക്കപ്പ് ആയപ്പോൾ പ്രതിഫലമായി കിട്ടിയത്. പ്രതിഫലത്തിനായി നിർമ്മാതാവിന്റെ കടയിൽ രാപ്പകൽ ചെന്നിരിക്കുമായിരുന്നു. ബിജു മേനോൻ സംയുക്ത വർമ പ്രണയം തുടങ്ങുന്നത് വേറെയേതോ സെറ്റിലാണെങ്കിലും പ്രണയം പൂത്തുലയുന്നത് ആ സിനിമയുടെ സെറ്റിലായിരുന്നു. പരസ്യമായിട്ടൊന്നുമില്ലായിരുന്നു.

ഫോണിലൂടെയായിരുന്നു സംസാരമൊക്കെ.ബിജു മേനോനുമൊക്കെയായി വളരെ നന്നായി പോയ സിനിമയായിരുന്നു. രസകരമായ അനുഭവമായിരുന്നു. ഡ്രൈവറുടെ പോക്കറ്റിലിരുന്ന പൈസവരെയെടുത്ത് ഷൂട്ട് നടത്തിയിട്ടുണ്ട്. അതിന്റെ ഫൈനൽ ഷൂട്ടിന് ഞാൻ പോയില്ല. എന്റെ അസിസ്റ്റന്റാണ് പോയത്. സാമ്പത്തികം കിട്ടാതെ എന്തിന് പണിയെടുക്കണം എന്നായിരുന്നു. ബിജു മേനോനൊക്കെ കയറി വരുന്ന സമയമാണ്. വൈകുന്നേരം ആയാൽ എന്റെ അസിറ്റന്റ് ഒക്കെ ബിജു മേനോന്റെ റൂമിലായിരിക്കും. പിന്നെ ഞങ്ങൾ പോകേണ്ടി വരും വിളിക്കാനെന്നാണ് അദ്ദേഹം ഓർക്കുന്നത്

2000 ലാണ് മഴ പുറത്തിറങ്ങുന്നത്. ലെനിൻ രാജേന്ദ്രൻ ഒരുക്കിയ സിനിമ മാധവിക്കുട്ടിയുടെ നഷ്‌പ്പെട്ട നിലാമ്പരിയെ ആസ്പദമാക്കിയുള്ളതായിരുന്നു. ജി ഹരികുമാർ ആയിരുന്നു നിർമ്മാണം. ബിജു മേനോനും സംയുക്താ വർമയ്ക്കുമൊപ്പം ലാൽ, തിലകൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തിന് മികച്ച അഭിപ്രായം നേടാൻ സാധിച്ചുവെങ്കിലും തീയേറ്ററിൽ പരാജയപ്പെടുകയായിരുന്നു.

മഴയിലെ പ്രകടനത്തിന് സംയുക്താ വർമയ്ക്ക് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. മികച്ച ഗായിക, മികച്ച ഗാനരചയീതാവ്, മികച്ച പശ്ചാത്തല സംഗീതം, മികച്ച ശബ്ദമിശ്രണം എന്നീ പുരസ്‌കാരവും മഴയ്ക്കായിരുന്നു.

AJILI ANNAJOHN :