എന്റെ പേര് വിളിക്കുന്നതിൽ എന്നോട് വിജയ് ക്ഷമ ചോദിച്ചു;ബിഗിലിന്റെ നായിക!

ഗംഭീര അഭിപ്രായം നേടി മുന്നേറുകയാണ് വിജയ്- അറ്റ്ലി ചിത്രം ബിഗിൽ. ദീപാവലി ചിത്രങ്ങളായ വിജയ്‌യുടെ ബിഗിലിനും കാര്‍ത്തിയുടെ കൈതിക്കും മികച്ച അഭിപ്രായമാണ് സ്വന്തമാക്കുന്നത്. കേരളത്തിലും കളക്ഷനിൽ മികച്ച മുന്നേറ്റമാണ് ചിത്രം നടത്തുന്നത്.ഇപ്പോളിതാ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടിയായ ഇന്ദ്രജ ശങ്കർ വിജയ്‌യെ കുറിച്ച് ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ്.സിനിമയുടെ ഷൂട്ടിങ് സമയത്ത് വിജയ് തനറെ ഇക്കുന്നതിന് മുൻപ് ക്ഷമ ചോദിച്ചിരുന്നതായി പറയുകയാണ് ഇന്ദ്രജ ശങ്കർ.

പാണ്ടിയമ്മ എന്ന് പേരുള്ള ആ കഥാപാത്രം അമിത വണ്ണം മൂലം ബുദ്ധിമുട്ടുന്ന ഒരു കഥാപാത്രം ആണ്. ചിത്രത്തിൽ ഈ കഥാപാത്രത്തോട് ദേഷ്യപ്പെടുന്ന സമയത്തു വിജയ് കഥാപാത്രം അവരെ ഗുണ്ടമ്മ എന്ന് കളിയാക്കി വിളിക്കുന്നുണ്ട്. എന്നാൽ അങ്ങനെ വിളിക്കുന്നതിന്‌ മുൻപ് തന്നോട് വന്നു ക്ഷമ പറഞ്ഞിട്ടാണ് വിജയ് അത് ചെയ്തത് എന്ന് പറയുന്നു ഇന്ദ്രജ. അങ്ങനെ വിളിച്ചാൽ തനിക്കു വിഷമം ആവുമോ എന്ന് ചോദിച്ചു ഉറപ്പു വരുത്തിയതിനു ശേഷമാണ് ദളപതി വിജയ് ആ പേര് വിളിച്ചത് എന്നും ഇന്ദ്രജ പറഞ്ഞു. നേരത്തെ ഒക്കെ അങ്ങനെ ആരെങ്കിലും വിളിക്കുമ്പോ തനിക്കു ദേഷ്യം വരുമായിരുന്നു എന്നും എന്നാൽ ഇപ്പോൾ അങ്ങനെ വിളിക്കുമ്പോൾ സന്തോഷം ആണെന്നും ഈ നടി പറയുന്നു.

ബിഗിൽ കണ്ടീട്ടു എല്ലാവരും നല്ലതു പറയുന്നത് കേൾക്കുമ്പോൾ സന്തോഷം ഉണ്ടെന്നു പറഞ്ഞ ഇന്ദ്രജ, തന്റെ അച്ഛന്റെ കണ്ണിലെ അഭിമാനം കാണുമ്പോൾ ആണ് ഏറെ സന്തോഷം തോന്നുന്നത് എന്നും പറഞ്ഞു. അതുപോലെ ബിഗിൽ സെറ്റിൽ വെച്ച് ജന്മദിനം ആഘോഷിച്ച കാര്യവും നയൻതാര സമ്മാനം നൽകിയതും ഒക്കെ ഓർത്തെടുക്കുന്നു ഈ നടി.

bigil actress talks about vijay

Sruthi S :