രഹസ്യ ഭാഗങ്ങളിൽ തൊടരുത് എന്ന് പറഞ്ഞാൽ തൊടരുത്; അലറിക്കരഞ്ഞ് ബിഗ് ബോസ് മത്സരാർത്ഥി; പിന്നീട് സംഭവിച്ചത്!

ബിഗ് ബോസ് ഷോ എല്ലാ ഭാഷയിലും വലിയ വിവാദങ്ങളെ സൃഷ്ടിച്ചിട്ടുണ്ട് തമിഴ് ബിഗ് ബോസ് ആണ് അതിനു മുൻപന്തിയിൽ.ടെലിവിഷൻ റിയാലിറ്റി ഷോകളുടെ കണക്കുകൾ നോക്കിയാൽ ഇന്ത്യയിൽ തന്നെ ഏറ്റവും റേറ്റിംഗുള്ള ഷോ ബിഗ് ബോസ് ആയിരിക്കും ഹിന്ദിയില്‍ നിന്നും ആരംഭിച്ച പരിപാടി മലയാളമടക്കം ഇന്ത്യയിലെ സകല ഭാഷകളിലും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇതാ കന്നഡ ബിഗ് ബോസിൽ ഉണ്ടായ സംഭവമാണ് ഇപ്പോൾ മാധ്യമങ്ങൾ ശ്രദ്ധ നേടിയത്. മത്സരത്തിനിടെ എന്റെ രഹസ്യ ഭാഗങ്ങളിൽ തൊടരുത് എന്ന് പറഞ്ഞ് മത്സരാർത്ഥിയായ ദീപിക ദാസ്‌ അലറിക്കരഞ്ഞത്.

ഓറഞ്ച് ശേഖരിക്കുന്ന മൽത്സരമായിരുന്നു നടത്തിയത്. വീട്ടിലെ തോട്ടത്തിൽ പല യിടത്തായി ഓറഞ്ചുകൾ വച്ചിരുന്നു .ഈ ഓറഞ്ചുകൾ മത്സരാർത്ഥികൾ രണ്ടു ടീമായി തിരിഞ്ഞു കണ്ടു പിടിച്ചു കൊണ്ടുവരണം. ശേഖരിച്ച ശേഷം മറ്റുള്ളവർക്ക്എതിർ ടീമിലുള്ളവരിൽ നിന്ന് തട്ടിപ്പറിക്കുകയും ചെയ്യാം… ഏറ്റവും കൂടുതൽ ഓറഞ്ചുകൾ കണ്ടുപിടിച്ച ടീം വിജയിക്കും .ഇതായിരുന്നു മത്സരം.

മറ്റ് മത്സരാർത്ഥികൾ ഓറഞ്ച് കൈ കലക്കാൻ ശ്രമിച്ചപ്പോൾ ദീപിക ഓറഞ്ചുകൾ ഷർട്ടിനുള്ളിലേക്കു തിരുകുകയായിരുന്നു. മറ്റുള്ളവർ ഓറഞ്ച് എടുക്കാൻ താരത്തിന്റെ ശരീരഭാഗത്തിൽ കൈവയ്ക്കാൻ ശ്രമിച്ചു. ഇതേ തുടർന്ന് അലറികരയുകയായിരുന്നു. ശരീരഭാഗത്ത് തൊടാൻ ശ്രമിച്ചതിനെ ശക്തമായി എതിർത്തു. ഒടുവിൽ വാഗ്‌വാദമുണ്ടാവുകയും ചെയ്തു. എന്നാൽ ഒടുവിൽ കളിയിൽ ദീപിക തന്നെ വിജയിക്കുകയായിരുന്നു.

Bigg Boss

Noora T Noora T :