ബിഗ് ബോസ്സിൽ എന്താണ് ? ലാലേട്ടൻ പ്രേക്ഷകരെ പൊട്ടരാകുകയാണോ ?

ശനിയാഴ്ചത്തെ അതായത് ഇന്നലത്തെ ലാലേട്ടന്റെ പെർഫോമൻസ് പഴ്സണലി എന്നെ ഭയങ്കരമായി നിരാശപ്പെടുത്തി. എന്നെ പോലെ തന്നെയായിരിക്കും ഉറപ്പായിട്ടും പ്രേക്ഷകർക്കും തോന്നി കാണുക..എല്ലാ ആഴ്ചയും ലാലേട്ടൻ വന്ന് അവിടെയുള്ള പ്രശ്നക്കാരെയൊക്കെ എടുത്തിട്ട് കൊടയുമ്പോ അവരെല്ലാം ഒരെടുത്ത് അടങ്ങി ഒതുങ്ങി മാറിയിരിക്കും..കാരണം അവർക്ക് തന്നെ ഒരു ഫീൽ ഉണ്ടാകും തങ്ങൾടെ പെർഫോമൻസ് പ്രേക്ഷകർക്കും ലാലേട്ടനും ഇഷ്ട്ടപ്പെടാത്തതുകൊണ്ടാണ് ലാലേട്ടൻ വഴക്ക് പറയുന്നതെന്ന്. ബിഗ് ബോസ് എന്ന് പറയുന്നത് ഒരു വലിയ റിയാലിറ്റി ഷോ ആണ് അവടെ മത്സരാർത്ഥികൾ അവരുടെ റിയൽ സ്വഭാവം കാണിക്കാനുള്ള ഒരു പ്ലാറ്റഫോം ആണ്..

ഞാൻ പറഞ്ഞു വന്നത് …മത്സരാർത്ഥികൾ അവരുടെ റിയൽ സ്വഭാവം പുറത്തെടുത്ത് കളിച്ച് തുടങ്ങുമ്പോൾ ലാലേട്ടൻ വഴക്കു പറഞ്ഞാൽ അവർ അവരുടെ ഒർജിനൽ സ്വഭാവം കാണിക്കാണ്ട് ഫേക്ക് ഫേസ് തന്നെ കാണിക്കും..നമ്മുക്ക് അറിയാം എസ്പെഷ്യലി മലയാളികൾ പൊതുവെ അവരുടെ ഇമേജിന് കോട്ടം വീഴുന്ന ഒന്നും ചെയ്യാൻ നിക്കില്ല..ബിഗ് ബോസ്സിലെ കാര്യം പറഞ്ഞാൽ എല്ലാരും അല്ല…. ചില മത്സരാർത്ഥികൾ അവരുടെ ഇമേജ് പോകുമോ എന്ന് പേടിച്ച് അതായത് ബിഗ് ബോസ്സിൽ നിന്ന് പുറത്ത് പോകുമ്പോൾ ജനങ്ങൾ അവരെ എങ്ങനെ നോക്കി കാണും ? കളിയാക്കുമോ ?പുഛിക്കുമോ ? എന്നൊക്കെ വിചാരിച്ച് പേടിച്ച് അവരുടെ റിയൽ സ്വഭാവം ഇതുവരെയും പുറത്തെടുക്കാതെ മുന്നോട്ട് പൊക്കുന്നവരുണ്ട്…അങ്ങനെ ഷോ മുന്നോട്ട് പോയാൽ ബിഗ് ബോസ് ആരാണ് കാണുക ? ബിഗ് ബോസ് കാണുന്നവർ എന്തുകൊണ്ടാണ് അത് കാണുന്നത് ? അതിൽ എല്ലാവരുടെയും ഒർജിനൽ സ്വഭാവം കാണാൻ വേണ്ടിയാണ് അല്ലാതെ എല്ലാവരും നന്നായി അഭിനയിക്കുന്നത് കാണാൻ വേണ്ടി അല്ല.

ലാലേട്ടൻ വന്നിട്ട് അവിടെയുള്ള പ്രശനക്കാരെയൊക്കെ എടുത്തതിൽ കൊടഞ്ഞ് നല്ല വഴക്കൊക്കെ പറഞ്ഞ് വലിയ ഡയലോഗ് ഒക്കെ പറഞ്ഞു പോകുന്നത് തന്നെയാണ് നമ്മുക്കൊക്കെ ഇഷ്ട്ടം. പക്ഷെ ഇതിന് കണ്ടെന്റ് ഇല്ലെങ്കിൽ നമ്മളാരും ഇത് കാണുകയോ റിവ്യൂ നടത്താൻ തോന്നുകയോ ഇല്ല. ആദ്യം മത്സരത്തികൾക്ക് അവരുടെ റിയൽ സ്വഭാവം പുറത്ത് കൊണ്ട് വരാനുള്ള സമയമാണ് ബിഗ് ബോസ് എപ്പോഴും നൽകുന്നത്. പക്ഷെ ഇപ്പോഴും പലരുടെയും ഒറിജിനൽ സ്വഭാവം പുറത്ത് വന്നിട്ടില്ല. സജ്‌ന ഫിറോസ് വന്നതിന് ശേഷമാണ് റിയൽ സ്വഭാവം വന്നു തുടങ്ങുന്നത്. ഇത് മലയാള സീസൺ ആയതു കൊണ്ടാണ് ഇങ്ങനെയൊരോ പ്രശ്നങ്ങൾ ഉള്ളത്. മലയാളികൾ കൊറിച്ചു കൂടി ഇമേജ് കോൺഷിയസ് ഒക്കെ ആണ്. നോർത്തിലെ ഹിന്ദി ചാനൽസിലോക്കെ അവർ അവരുടെ ഇമേജ് കോൺഷിയസിനേക്കാളും കൊണ്ടെന്റ്റ് എങ്ങനെ ഡെവലപ്പ് ചെയ്യാമെന്നാണ് നോക്കുന്നത്. പുറത്ത് ആളുകൾ എന്ത് ചിന്തിക്കുന്നു എന്നുള്ളത് അവർ കരുത്താറില്ല. അതുകൊണ്ട് തന്നെ പരമാവധി പ്രശ്നങ്ങൾ ഉണ്ടാക്കും കണ്ടന്റ്റ് ഉണ്ടാക്കും. റേറ്റിംഗ് വർധിപ്പിക്കും അതിനനുസരിച്ചുള്ള ബെനെഫിറ്റ് അവർക്ക് എന്തായാലും കിട്ടും.

bigboss

Revathy Revathy :