അവർ എന്നെ ഇമോഷണലി ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്, ബിഗ്‌ബോസിൽ തന്നെ വേദനിപ്പിച്ച ആളെ കുറിച്ച് ; ഏയ്ഞ്ചലിൻ

ബിഗ് ബോസ് മലയാളം സീസൺ 5 ൽ നിന്നും ആദ്യം പുറത്തായ മത്സരാർത്ഥിയാണ് ഏയ്ഞ്ചലിൻ. തുടക്കത്തിൽ ബിഗ് ബോസ് ആരാധകരുടെ വലിയ പിന്തുണ നേടാൻ ഏയ്ഞ്ചലിന് സാധിച്ചിരുന്നില്ലെങ്കിൽ ഷോയിൽ നിന്നും ഇറങ്ങുമ്പോഴേക്കും ഒരു വിഭാഗ ആരാധകരുടെ ഇഷ്ടം ഏയ്ഞ്ചലിൻ പിടിച്ച് പറ്റിയിരുന്നു. ബിഗ് ബോസിലെ ‘റിയൽ’ മത്സരാർത്ഥികളിൽ ഒരാളാണ് ഏയ്ഞ്ചലിൻ എന്നായിരുന്നു പ്രേക്ഷകർ അഭിപ്രായപ്പെട്ടത്.

അതിനു മുൻപ് വൈൽഡ് കാർഡ് എൻട്രി ആയെത്തിയ ഹനാൻ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇജെക്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ, ബിഗ് ബോസ് വീടിന് പുറത്തെത്തിയ ശേഷം ആദ്യം അഭിമുഖം നൽകിയിരിക്കുകയാണ് ഏയ്ഞ്ചലിൻ. ജാങ്കോ സ്‌പേസിന് നൽകിയ അഭിമുഖത്തിൽ അവശേഷിക്കുന്ന പതിനേഴ് പേരിൽ ഓരോ മത്സരാർത്ഥിക്കും വിജയിക്കാനുള്ള സാധ്യതയെ കുറിച്ച് ഏയ്ഞ്ചലിൻ സംസാരിക്കുന്നുണ്ട്. ഒപ്പം വീട്ടിൽ തന്നെ ഏറ്റവും വേദനിപ്പിച്ച മത്സരാർത്ഥിയെ കുറിച്ചുമൊക്കെ ഏയ്ഞ്ചലിൻ പറയുന്നുണ്ട്.

ആദ്യം റെനീഷയുടെ പേരാണ് അവതാരക പറഞ്ഞത്. റെനീഷയ്ക്ക് നിലവിൽ ബിഗ് ബോസ് വിജയി ആവാൻ നാൽപത് ശതമാനം മാത്രമാണ് സാധ്യത എന്നായിരുന്നു എയ്ഞ്ചലിന് പറഞ്ഞത്. എന്നാൽ റിനോഷിന് 98 ശതമാനം സാധ്യതയാണ് ഏയ്ഞ്ചലിൻ പറഞ്ഞത്. നല്ലൊരു ഗെയിമർ എന്നതിലുപരി നല്ലൊരു മനുഷ്യനാണ് റിനോഷ്, അതുകൊണ്ടാണ് അത്രയും നൽകുന്നത് എന്നായിരുന്നു മറുപടി.

പിന്നീട് സെറീനയ്ക്ക് 40 ശതമാനവും ശോഭ വിശ്വനാഥിന് 95 ശതമാനവും സാഗറിന് 70 നും 80 നും ഇടയിലുമാണ് ഏയ്ഞ്ചലിൻ സാധ്യത പറഞ്ഞത്. വിഷ്ണുവിന് 60 ശതമാനം നൽകിയപ്പോൾ ദേവുവിന് 30 നും 40 നും ഇടയിൽ മാത്രമാണ് ഏയ്ഞ്ചലിൻ സാധ്യത ഉള്ളതായി പറഞ്ഞത്. ജുനൈസിന് നാൽപത് ആയിരുന്നു ഏയ്ഞ്ചലിൻ പറഞ്ഞത്.

അഖിൽ മാറാറിന് ആകട്ടെ 20 ഉം. ആൾ അവിടെ മറ്റുള്ളവരെ വലിയ രീതിയിൽ വേദനിപ്പിക്കുന്നുണ്ട്. മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്ത തെറ്റ് അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നു. അതൊന്നും തനിക്ക് ഇഷ്ടപ്പെട്ടില്ല എന്നാണ് കുറവ് സാധ്യത പറയാൻ കാരണമായി ഏയ്ഞ്ചലിൻ പറഞ്ഞത്.അതേസമയം, അഞ്ചൂസ് റോഷിന് ഒരു 50 ചാൻസുണ്ടെന്ന് ഏയ്ഞ്ചലിൻ പറഞ്ഞു.

എന്നാൽ മനീഷയ്ക്ക് പത്ത് ശതമാനം മാത്രമാണ് താരം നൽകിയത്. പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞോണ്ടിരിക്കുന്ന സ്വഭാവമാണ് ആളുടേതെന്നാണ് ഏയ്ഞ്ചലിൻ പറഞ്ഞത്. എനിക്ക് അവിടെ ഏറ്റവും കൂടുതൽ പ്രശ്‌നം ഉണ്ടായിരുന്നത് അയാളുമായിട്ടാണ്. എന്നെ ഇമോഷണലി ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. എന്ത് ചെയ്താലും ഞാൻ അങ്ങനെ വിചാരിക്കുന്ന ആളല്ല എന്ന് പറയും. ഞാൻ തിരിച്ച് എന്തെങ്കിലും പറഞ്ഞാൽ ആ കുട്ടി എന്നെ മനഃപൂർവം ടാർഗറ്റ് ചെയ്യുകയാണെന്ന് പറയും.

എന്നെ അവിടെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് അയാളാണ്. ബ്രേക്ക് ഡൗൺ ഒക്കെ തന്നത് അയാളാണ്. അതിൽ റിഗ്രറ്റ് ഉണ്ടാവും. അതാവും കരഞ്ഞത്. വളരെ ഹർഷായ വാക്കുകൾ എന്നോട് ഉപയോഗിച്ചിട്ടുണ്ട്. തകർക്കണം എന്ന മൈൻഡിൽ. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് അങ്ങനെ ഒക്കെ കേൾക്കുന്നത്. ഇപ്പോൾ ഒന്ന് പറഞ്ഞ് പിന്നീട് മാറ്റിപ്പറയുന്ന ആളാണെന്നും ഏയ്ഞ്ചലിൻ പറഞ്ഞു. അനിയൻ മിഥുന് 60 ശതമാനവും നാദിറയ്ക്ക് 90 ശതമാനവുമാണ് ഏയ്ഞ്ചലിൻ സാധ്യത കാണുന്നത്.

ലെച്ചു, ശ്രുതി എന്നിവർക്ക് 50 ഉം ഷിജുവിന് നാല്പതുമാണ് ഏയ്ഞ്ചലിൻ നൽകിയത്. അതേസമയം, ഗോപികയ്ക്ക് 30 മാത്രമാണ് ഏയ്ഞ്ചലിൻ നൽകിയത്. സ്നേഹ ലോക്കറ്റ് അടിച്ചു മാറ്റിയതും ബസർ അടിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലെ പ്രതികരണം ഒക്കെ പറഞ്ഞാണ് ഏയ്ഞ്ചലിൻ ഗോപികയ്ക്ക് 30 ശതമാനം നൽകിയത്. ബിഗ് ബോസ് പ്രേക്ഷകർ ഒറിജിനൽ എന്ന് വിലയിരുത്തിയ മത്സരാർത്ഥി ആയിരുന്നു ഏയ്ഞ്ചലിൻ. അതുകൊണ്ട് തന്നെ താരത്തിന്റെ ഒരു റീ എൻട്രി പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

AJILI ANNAJOHN :