ഇത്തവണ ബിഗ്‌ബോസിലേക്ക് ഇവരും ഉണ്ടാകും ഫൈനൽ ഓഡിഷനു ശേഷമുള്ള ലിസ്റ്റ്!

ജനപ്രിയമായ റിയലിറ്റി ഷോ ബിഗ് ബോസ് മലയാളം പതിപ്പിന്റെ അഞ്ചാമത്ത് സീസൺ ഉടൻ ആരംഭിക്കുന്നു. ഇത് സംബന്ധുച്ചുള്ള അറിയിപ്പ് ഷോയുടെ അണിയറ പ്രവർത്തകർ നൽകി കഴിഞ്ഞു. മോഹൻലാൽ തന്നെയാണ് അഞ്ചാം സീസണിന്റെ അവതാരകൻ. ഭാരതി എയടെല്ലാണ് ബിഗ് ബോസ് മലയാളം സീസൺ 5ന്റെ സ്പോൺസർഷിപ്പ് ഏറ്റെടുത്തത്. മാർച്ച് 26ന് പുതിയ സീസണിന്റെ ഗ്രാൻഡ് ലോഞ്ച് നടത്തി പുതിയ മത്സരാർഥിക പരിചയപ്പെടുത്താനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ മുംബൈയിലാണ് സെറ്റിടുന്നത്.

ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് പുതിയ സീസൺ ആരംഭിക്കാൻ ഉള്ളത്. ഈ വരുന്ന ഞായറാഴ്ച, അതായത് മാർച്ച് 26 നാണ് ബിഗ് ബോസിന്റെ ഗ്രാൻഡ് ലോഞ്ച്.കഴിഞ്ഞ അഞ്ച് സീസണുകളിലും അവതാരകനായ മോഹൻലാൽ ആണ് ഇത്തവണയും ഷോയുടെ അവതാരകനായി എത്തുന്നത്. സംഭവബഹുലമായ നാലാം സീസണിന് ശേഷം ഇത്തവണ ബിഗ് ബോസ് എന്തായിരിക്കും ഒരുക്കി വെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകരെല്ലാം.കഴിഞ്ഞ ഒരു മാസമായി ഇത്തവണത്തെ മത്സരാര്‍ഥികളെ സംബന്ധിച്ചുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സാധ്യതയുള്ളവരുടെ പേര് വിവരങ്ങള്‍ അടങ്ങിയ പ്രെഡിക്ഷന്‍ ലിസ്റ്റുകൾ സുലഭമായി പുറത്തു വന്നിരുന്നു.

അടുത്ത കാലത്തായി സോഷ്യല്‍ മീഡിയിയല്‍ തിളങ്ങി നില്‍ക്കുന്നവരുടെ പേര് വിവരങ്ങളാണ് ഇതുവരെ വന്ന് കൊണ്ടിരിക്കുന്നത്. അതിൽ മൂന്ന് പേർ ഏകദേശം ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് പുറത്തുവിട്ട പുതിയ മൂന്ന് പ്രമോകളിൽ മൂന്ന് മത്സരാർത്ഥികളെ കുറിച്ചുള്ള സൂചനകളുണ്ട്. പ്രഡിക്ഷൻ ലിസ്റ്റുകൾ പ്രകാരം റീലുകളിലൂടെ ശ്രദ്ധനേടിയ അമല ഷാജി, വുഷു താരം അനിയൻ മിഥുൻ, സംരംഭക ശോഭ വിശ്വനാഥ് എന്നിവരാണത്.

അതിനിടെ ഏകദേശം ഉറപ്പായ 12 മത്സരാർത്ഥികളുടെ പേര് വിവരങ്ങൾ ഇപ്പോൾ പുറത്തു വരുകയാണ്. ഫൈനൽ ഓഡിഷന് ശേഷം അറുപത് ശതമാനം കൺഫോമായവർ എന്ന് പറഞ്ഞ് ബിഗ് ബോസ് മല്ലു ടോൾക്സ് രേവതിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്ന, ബിഗ് ബോസ് ഇതിനോടകം സൂചന തന്ന അമല ഷാജി, അനിയൻ മിഥുൻ, ശോഭ വിശ്വനാഥ് എന്നിവരാണ് ആദ്യ മൂന്ന് പേർ.

ആദ്യം മുതൽ സാധ്യത പറയുന്ന ഹനാൻ ആണ് അടുത്തയാൾ. പിന്നീട് സംവിധായകൻ അഖിൽ മാരാർ, ട്രാൻസ്‌ജെൻഡർ മോഡലും ആക്ടിവിസ്റ്റുമായ നാദിറ മെഹറിൻ, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസർ വൈബർ ഗുഡ് ദേവു എന്നിവരാണ് ഉള്ളത്.

നടിയും മോഡലുമായ അഞ്ജന മോഹൻ, സീരിയൽ താരം ഷിജു എആർ, ഇൻസ്റ്റാഗ്രാം റീലുകളിലൂടെ ശ്രദ്ധനേടിയ ജുനൈസ്, നടിയും ഗായികയുമായ മനീഷ കെഎസ്, കഴിഞ്ഞ സീസണിലെ മത്സരാർത്ഥി ധന്യയുടെ ഭർത്താവ് ജോണും ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് വിവരം.

അതേസമയം, നേരത്തെ പ്രഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്ന രഞ്ജിത്ത് മുൻഷി ഉണ്ടാവില്ലെന്നും വിവരമുണ്ട്. ഈ വർഷം 22 ഓളം മത്സരാർഥികളിൽ ബിഗ് ബോസിൽ എത്തുമെന്നാണ് വിവരം.

ഇതിൽ കുറച്ചു പേരെങ്കിലും വൈൽഡ് കാർഡ് എൻട്രി ആയി എത്താനാണ് സാധ്യത. നേരത്തെ പറഞ്ഞ 12 പേർ കൂടാതെ അമൃത സജു, ഗായത്രി സുരേഷ്, നല്ല സമയത്തിലെ ആഞ്ജലീൻ മരിയ, ആദിൽ ഇക്ബാൽ, നെൽസൺ, അനീഷ നായർ എന്നിവർക്കും സാധ്യത പറയുന്നുണ്ട്.

ഇതുകൂടാതെ നടി ബീന ആന്റണി, സീമാ ജി നായർ, 24 ന്യൂസിലെ അവതാരക ആയിരുന്ന സുജ പാർവതി എന്നിവരെയും രേവതി പ്രെഡിക്ഷൻ ലിസ്റ്റിൽ ചേർക്കുന്നുണ്ട്.

പ്രഡിക്ഷൻ ലിസ്റ്റിൽ ഉള്ള ചിലരൊക്കെ ഇതിനകം മുംബൈയിൽ എത്തിയതായാണ് മനസിലാകുന്നത്. പലരുടെയും ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്.

ഇത്തവണ നല്ല ഒര്‍ജിനല്‍ ആള്‍ക്കാരാണ് വരാന്‍ പോകുന്നതെന്നും ഇത്തവണ തീ പാറുമെന്നും പ്രൊമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.നൂറ് ദിവസങ്ങളായി നടക്കുന്ന ബിഗ് ബോസ് ഷോ ഇരുപത്തിനാല് മണിക്കൂറും ഹോട്ട്സ്റ്ററിൽ സംപ്രേക്ഷണം ഉണ്ടാവും.കഴിഞ്ഞ വര്‍ഷം മുതലാണ് 24 മണിക്കൂറും ഷോ പ്രേക്ഷകരിലേക്ക് എത്താൻ തുടങ്ങിയത്. ഇതിനെല്ലാം പുറമെ ഇതവണത്തേക്ക് എന്തെല്ലാം പുതുമകളാണ് ബിഗ് ബോസ് ഒരുക്കി വെച്ചിരിക്കുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

AJILI ANNAJOHN :