എല്ലാവർക്കും നോബിച്ചേട്ടന്റെ പേരെടുക്കാൻ പേടി; ഞെട്ടിക്കുന്ന രഹസ്യ സംഭാഷണങ്ങൾ പുറത്ത് !

ബിഗ് ബോസ് സീസൺ 3ൽ ദിനങ്ങൾ കഴിയും തോറും മത്സരം മുറുകുയാണ്‌. പല ദേശങ്ങളിൽ നിന്നെത്തിയവർ ഒരു മാസം വീടിനുള്ളിൽ ഒരുമിച്ചു കഴിഞ്ഞപ്പോൾ തന്നെ പരസ്പരം മനസിലാക്കാനും അറിയാനും, കൂടിയുള്ള അവസരം കൂടി ലഭിച്ചിട്ടുണ്ട്. അതോടൊപ്പം നിറയെ സൗഹൃദങ്ങളും വീടിനുള്ളിൽ കാണാൻ കഴിയും.

ഓരോ മത്സരാർത്ഥികളും കൂടുതൽ ഊർജ്ജത്തോടെയാണ് ടാസ്ക്കുകളിൽ അവരുടെ പ്രകടനങ്ങൾ പുറത്തെടുക്കുന്നത്. തുടക്കം മുതൽ ഒരു മാസം പിന്നിട്ടിട്ടും സൗഹൃദത്തിന്റെ ഊഷ്മളത കാത്തു സൂക്ഷിക്കുന്ന രണ്ടു മത്സരാർത്ഥികൾ ആണ് ഡിംപലും മജ്‌സിയയും.

പരസ്പരം എല്ലാകാര്യങ്ങളും തുറന്നു പറയുന്ന ഇരുവരേയും കുറിച്ചുള്ള ചർച്ചകളും മറ്റു മത്സരത്തികൾക്കിടയിൽ നടക്കുന്നുണ്ട് എങ്കിലും തന്റെ ഉറ്റ സുഹൃത്ത് ആരാണ് ബിഗ് ബോസ് വീട്ടിൽ എന്ന് ചോദിച്ചാൽ ഇരുവരും തങ്ങളുടെ പേര് പറയുകയും ചെയ്യും.

ഇതിനിടയിലാണ് ഇരുവരുടെയും രഹസ്യ സംഭാഷണം ബിഗ് ബോസ് പുറത്തുവിട്ടത്. രാത്രി ഒരുമിച്ചുറങ്ങാൻ എത്തിയപ്പോഴാണ് പലരെയും കുറിച്ച് ഇരുവരും ചർച്ച നടത്തുന്നത്. ഇരുവരുടെയും സംഭാഷണത്തിൽ നോബിയും ഋതുവും ആണ് സംസാര വിഷയം.

രാത്രി പതിനൊന്നു മുപ്പത്തിനാണ് സംഭാഷണം നടക്കുന്നത്.

ഡിംപൽ: എല്ലാവര്ക്കും നോബിച്ചേട്ടന്റെ പേരെടുക്കാൻ പേടി.

മജ്‌സിയ: പേടിയോ? അതെന്തിന് പേടി? എന്തിനാ പേടിക്കുന്നത്? എനിക്ക് അതാണ് മനസിലാകാത്തത്. അയാൾ ഫേമസ് ആയതുകൊണ്ടാണോ?

ഡിംപൽ; എനിക്ക് അറിയില്ല എന്ത് ഫേമസ് ആണെന്ന്. ഇതിനുള്ളിൽ എല്ലാവരും അങ്ങനെയാണ്.

മജ്‌സിയ; എന്നാണ് ആ നോബിച്ചേട്ടൻ ഒറ്റക്ക് പണി എടുത്തിട്ടുള്ളത്. എന്നെങ്കിലും നീ കുക്കിങ്ങിൽ കണ്ടിട്ടുണ്ടോ? ഒരിക്കൽ ഉണ്ടായിരുന്നു.

ഡിംപൽ; രണ്ടുദിവസം വന്നു, കട്ടിങ് ചെയ്തിട്ട് അവിടെയും ഇവിടെയും കറങ്ങി നടന്നു. ആളിവിടെ ചിരിപ്പിക്കാൻ വന്നതാണോ? ലക്ഷ്മിപോലും പറഞ്ഞിട്ടുണ്ട് ഒരു പാത്രം കഴുകാൻ പോലും വരുന്നില്ലെന്ന്! എല്ലാവരും ഈക്വൽ ആക്കുകയാണ് ജോലികൾ!!

മജ്‌സിയ: ഡാ വേറെ ഒരു കാര്യം ഉണ്ട് ഇവിടെഫുൾ റിലേഷൻഷിപ്പ് ആക്കി വയ്ക്കുകയാണല്ലോ. മോൾ, മോൻ, അനുജത്തി, ഇനിയിപ്പോ അടുത്ത രണ്ടുദിവസം കഴിയുമ്പോൾ ആരെയെങ്കിലും പുകഴ്ത്തി പറയേണ്ടി വന്നാൽ പറയും റിതു എന്റെ മകൾ ആണ് അനുജത്തിയെപോലെയാണെന്ന്. പക്ഷെ എനിക്കെന്തോ ഋതുവിന്റെ ഒരു നെഗറ്റീവ് വൈബ് കിട്ടുന്നു. അവർ ഏറ്റെടുത്ത എല്ലാവരും പെട്ടെന്ന് എലിമിനേഷനിൽ ആയി പോകുന്നു. പറഞ്ഞുപോവുകയാണ്, ആ ഒരു ഫീൽ കിട്ടുന്നു ആ ഒരു നോട്ടത്തിലും മറ്റും.

(ഇരുവരുടെയും സംഭാഷണത്തിന്റെ ഇടയിലേക്ക് അഡോണി കടന്നുവരുന്നതോടെ ചർച്ച ജയിൽ ആകുന്നു)

bigboss

Revathy Revathy :