കഴിഞ്ഞ ബിഗ് ബോസ്സിലെ കരുത്തുറ്റ മത്സരാർത്ഥി റോബിൻ വീണ്ടും ഇപ്പോൾ ബിഗ് ബോസ്സിൽ എത്തിയിരിക്കുകയാണ്. ബിഗ് ബോസ് ഹോട്ടല്‍ ടാസ്‌കിന്റെ ഭാഗമായിട്ടാണ് എത്തിയത്.
വീക്കിലി ടാസ്‌കിലുടനീളം അതിഥികളായി തുടരും. ഈ സമയം ഇവരെ സുഖിപ്പിച്ച് ഇവരില്‍ നിന്നും ടിപ്പ് നേടിയെടുക്കുക എന്നതാണ് താരങ്ങള്‍ക്കുള്ള ടാസ്‌ക്.
ഇപ്പോഴിതാ റോബിന്റെ ഭാവി വധു റോബിനെക്കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. റോബിന്‍ ബിഗ് ബോസിലേക്ക് തിരിച്ചുവന്നതിന് പിന്നാലെയാണ് ആരതിയുടെ കുറിപ്പ്. റോബിന്റെ ചിത്രത്തോടൊപ്പമായിരുന്നു ആരതിയുടെ കുറിപ്പ്.
”ഓള്‍ ദ ബെസ്റ്റ് ഡിയര്‍. നിങ്ങളുടെ പരാജയത്തില്‍ പൊട്ടിച്ചിരിക്കുന്നവരെ അവഗണിക്കുക. വിജയത്തിലേക്ക് കുതിക്കുക. നിങ്ങളുടെ ചെറിയ പരാജയം അവരെ അത്ര സന്തോഷിപ്പിക്കുന്നുവെങ്കില്‍, നിങ്ങളുടെ വിജയം അവരെ എത്ര വിഷമിപ്പിക്കുമെന്ന് ചിന്തിക്കുക. നിങ്ങളുടെ വിജയത്തിന്‍ മേലുള്ള അവരുടെ വേദന നിങ്ങള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നതിലും അപ്പുറത്തായിരിക്കും” എന്നാണ് ആരതി കുറിച്ചിരിക്കുന്നത്.
അധികം വൈകാതെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഇരുവരേയും അഭിനന്ദിച്ചു കൊണ്ട് എത്തിയിരിക്കുന്നത്.
ബിഗ് ബോസ് വീട്ടിലേക്കുള്ള റോബിന്റെ വരവ് വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ആദ്യ ദിവസം റോബിനില്‍ നിന്നും പ്രതീക്ഷിച്ച ഓളമൊന്നും ഉണ്ടായില്ലെന്നും റോബിന്‍ നനഞ്ഞ പടക്കമായിപ്പോയെന്നും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ആ സാഹചര്യത്തിലാണ് ആരതിയുടെ കുറിപ്പ് വൈറലാകുന്നത്.