ബിഗ് ബോസിന് ഉണ്ടായത് വൻ നാണക്കേട്; അയ്യേ ! മോഹൻലാൽ അവതാരകനാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല

മലയാളികൾ ഏറ്റവുമധികം കണ്ട ഷോയായി കുടുംബവിളക്ക് തുടരുന്നു. ഏറ്റവും പുതിയ ടിആർപി റിപ്പോർട്ട് പ്രകാരമുള്ള കണക്കുകളാണ് കുടുംബവിളക്കിന്റെ അപ്രമാദിത്തം വെളിവാക്കുന്നത്. മീര വാസുദേവ്-കെകെ മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘കുടുംബവിളക്ക്’ തുടക്കംമുതൽ തന്നെ ടിആർപി ചാർട്ടുകൾ ഭരിക്കുകയാണ്. അടുത്തിടെ വാനമ്പാടി താരം ഗൌരി പ്രകാശ് കൂടി ഷോയിലേക്ക് എത്തിയതോടെ, പുതിയ കഥാഗതിയിലാണ് പരമ്പര. രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനങ്ങൾക്കിടയിൽ മാറി മാറി വന്ന ജനപ്രിയ പരമ്പര ‘സാന്ത്വനം’ ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

രസകരമായ ഒരു കഥാഗതിയുമായി ‘സാന്ത്വന’വും പ്രേക്ഷകഹൃദയം കവരുകയാണ്. അഞ്ജലിയുടെയും പ്രണയവും ദേവിയുടെ സഹോദരങ്ങളോടുള്ള തീരാത്ത സ്നേഹവും എല്ലാം കൊണ്ടുതന്നെ മറ്റു സീരിയലുകളിൽ നിന്ന് വേറിട്ടു നിൽക്കുന്നു ഈ കുടുംബ പരമ്പര. ചിപ്പി രഞ്ജിത്, രാജീവ്, സജിൻ, ഗോപിക, അച്ചു, ഗിരീഷ് നമ്പ്യാർ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്. ടി‌ആർ‌പി ചാർ‌ട്ടുകളിൽ‌ മൂന്നാം സ്ഥാനത്ത് പാടാത്ത പൈങ്കിളിയണ്. കൺമണിയും അവളുടെ സഹോദരിമാരും തമ്മിലുള്ള ഒരു കോമഡി ട്രാക്കിലാണ് പരമ്പര മുന്നോട്ടുപോകുന്നത്. പ്രധാന നടന്മാരായ മനീഷയുടെയും സൂരജിന്റെയും ശ്രദ്ധേയമായ രസതന്ത്രമാണ് പരമ്പരയുടെ പ്രധാന ആകർഷണം. പ്രേക്ഷകരുടെ ഇഷ്ട പരമ്പര മൌനരാഗമാണ് നാലാം സ്ഥാനത്ത്. തന്നിലെ മാറ്റങ്ങൾ അംഗീകരിക്കാനാകാത്ത വീട്ടുകാരുടെ മുന്നിൽ ധൈര്യത്തിയോടെ മുന്നേറുന്ന കല്യാണിയുടെ കഥയാണ് ഇപ്പോൾ സീരിയൽ പറയുന്നത്.

ഈയിടെ മണാലിയിൽ വെച്ച് ചിത്രീകരിച്ച സീരിയൽ താരങ്ങൾ ഐശ്വര്യയുടെയും നലീഫിന്റെയും റൊമാന്റിക് ഗാനം വൈറൽ ആയിരുന്നു. അഞ്ചാം സ്ഥാനത്ത് അമ്മയറിയാതെയാണ്. സീരിയലിൽ തന്റെ അമ്മയെ ചതിച്ച മൂവർ സംഘത്തിനെതിരെ ശക്തയായി തിരിച്ചടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് അലീന പീറ്റർ, കൂട്ടിനു അമ്പാടിയും. അതേസമയം സംപ്രേക്ഷണം തുടങ്ങി രണ്ടാഴ്ച പൂർത്തിയാക്കിയിട്ടും ആദ്യ 5 സ്ഥാനങ്ങളിൽ എത്തിപ്പെടാൻ ബിഗ് ബോസ് സീസൺ മൂന്നിന് ആയിട്ടില്ല. രണ്ടാം ആഴ്ചയോടെ മത്സരാർഥികളുടെ ഇടയിൽ വഴക്കുകളും കയ്യാങ്കളിയും ഒക്കെ ആരംഭിച്ചിരിക്കുന്നതിനാൽ മെച്ചമായ റേറ്റിംഗിലേക്ക് ബിഗ് ബോസ് എത്തുമെന്നാണ് പ്രതീക്ഷ.

big boss

Revathy Revathy :