അമൃതയും അഭിരാമിയും എന്റെ സെറ്റപ്പ്; അവർക്കൊപ്പം മാറി മാറി താമസിക്കും ഷാജിയുടെ പരാമർശത്തിൽ പൊട്ടിത്തെറിച്ച് അഭിരാമി

അപ്രതീക്ഷിത സംഭവ വികാസങ്ങളുമായി ബിഗ് ബോസ് 2 ഓരോ ദിവസവും പിന്നിട്ടിരിക്കുകയാണ് നൂറ് ദിവസത്തെ ഷോ ഇപ്പോള് അൻപത് ദിവസം പിന്നിട്ടിരിക്കുയാണ്. 16 മത്സരാർത്തകളുമായി തുടങ്ങിയ ഷോ യിൽ പലരും പുറത്ത് പോവുകയും പലരും ബിഗ് ബോസ്സിനുള്ളിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മലയാളിയുടെ പ്രിയങ്കരിയായ ഗായിക അമൃത സുരേഷും അഭിരാമി സുരേഷും അമ്പതാമത്തെ എപ്പിസോഡിൽ ബിഗ് ബോസ്സിൽ എത്തിയിരിക്കുകയാണ്

അമൃതയും അഭിരാമിയും രണ്ട് വ്യക്തികള്‍ ആണെങ്കിലും ബിഗ് ബോസിലെ ടാസ്‌കുകളിലും നോമിനേഷനുകളിലും അവര്‍ ഒറ്റ മത്സരാര്‍ഥി ആയിട്ടാവും പരിഗണിക്കപ്പെടുക.
കഴിഞ്ഞ ദിവസം നടന്ന ടാസ്‌കില്‍ മികച്ച പ്രകടനമായിരുന്നു ഇരുവരും കാഴ്ചവെച്ചത്. ഇപ്പൊ ഇതാ അമൃതയെയും അഭിരാമിയെയുംകുറിച്ച് പാഷാണം ഷാജി നടത്തിയ മോശം പരമാര്‍ശം ചര്‍ച്ചയായിരിക്കുകയാണ്.

അമൃതയുടെയും അഭിരാമിയുടെയും കഥാപാത്രങ്ങളായ ഒറ്റവെട്ട് ഓമന, ഒറ്റപ്പെട്ട് തങ്കമ്മ എന്നിവര്‍ എന്റെ സെറ്റപ്പാണ്. ഞാന്‍ കേരളത്തില്‍ വരുമ്പോള്‍ ഇവരുടെ കൂടെ മാറി മാറി താമസിക്കും. എനിക്ക് വേണ്ടി ഇവര്‍ അടിക്കൂടും. ഇങ്ങനെയായിരുന്നു പാഷാണം ഷാജി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇരുവരെയും കുറിച്ച് മോശം പരാമർശമാണ് ഷാജി നടത്തിയിരിക്കുന്നത്

ടാസ്ക്ക് കഴിഞ്ഞതോടെയാണ് ഈ സംഭവം ചർച്ചയായത് ഷാജി ചെയ്തത് ചീപ്പായി പോയി എന്നാണ് അപ്പോള്‍ തന്നെ രജിത്തും അവിടെയുണ്ടായിരുന്ന സുജോയും പറഞ്ഞത്. പാഷാണി ഷാജിയുമായി വര്‍ഷങ്ങള്‍ നീണ്ട പരിചയമുളള ആളാണ് അമൃത. ഇക്കാര്യം അമൃത മറ്റുളളവരോട് തുറന്നുപറഞ്ഞു. ഇതിനിടെ അഭിരാമിയും ചില കാര്യങ്ങള്‍ പറഞ്ഞു. ആ പരിചയത്തിന്റെ പേരിലാണ് അങ്ങനെ പറഞ്ഞതെന്ന് പറഞ്ഞേക്കാം. പക്ഷേ ഇത് അങ്ങനെ കളയേണ്ടതല്ല. ഇത് ഞാന്‍ സംസാരിക്കും. അഭിരാമി പറയുന്നു

പാഷാണം ഷാജിയുടെ ഈ പരാമർശത്തിൽ രജിത് കുമാറും തുറന്നടിച്ചു. തറ ഭാഷയിലാണ് ഈ പെണ്കുട്ടികള്ളുടെ സംസാരിച്ചത്. ഷാജി ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ല വളരെ ലോ ലെവല്‍ പ്രസ്താവനയായിരുന്നുവെന്ന് രജിത് പറയുന്നു

BIG BOSS 2

Noora T Noora T :