മരക്കാറിൽ കുട്ടി കുഞ്ഞാലിയായി പ്രണവ് മോഹൻലാൽ ; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

കുഞ്ഞാലിമരയ്ക്കാരുടെ ചെറുപ്പക്കാലവുമായി പ്രണവ് മോഹൻലാൽ. മോഹൻലാൽ പ്രിയദർശൻ കൂട്ട്കെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലെ പ്രണവ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചരിത്രത്തില്‍ ഏറെ ഇടം നേടിയ കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ എത്തുന്നത്

മധു, പ്രണവ് മോഹന്‍ലാല്‍, തെന്നിന്ത്യൻ താരം പ്രഭു, ബോളുവുഡ് നടൻ സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിക്കുന്നതാകട്ടെ പ്രണവ് മോഹൻലാൽ ആണ്. സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, ബാബുരാജ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രത്തിൽ ഇവരുടെ ലുക്കുകൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.സംവിധായകന്‍ ഫാസിലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും.

മാര്‍ച്ച് 26 നാണ് ചിത്രം പുറത്തിറങ്ങുന്നത്.

Marakkar: Arabikadalinte Simham

Noora T Noora T :