ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസും അതിൽ നടന്ന സംഭവ വികാസങ്ങളുമാണ്ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ഏഷ്യാനറ്റും , ചാനൽ സംപ്രേക്ഷക്ഷണം ചെയ്യുന്ന ബിഗ് ബോസിനുമെതിരെ സോഷ്യൽ മീഡിയയുടെ സർജിക്കൽ സ്ട്രൈറ് നടന്നു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഇതാ ബിഗ് ബോസ്
നിർത്തിവച്ചേക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
‘എൻഡെമോൾ ഷൈൻ ഇന്ത്യ ജീവനക്കാരുടെയും കലാകാരന്മാരുടെയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നൽനൽകുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഞങ്ങളുടെ എല്ലാ അഡ്മിനിസ്ട്രേറ്റീവ്, പ്രൊഡക്ഷൻ ഡിപ്പാർട്ട്മെന്റുകളും താൽക്കാലികമായി നിർത്തിവയ്ക്കുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള സർക്കാരിന്റെ ജാഗ്രത നിർദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം. ഇതുവരെ കമ്പനിയിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ മനസിലാക്കിയ ജീവനക്കാരെ അഭിനന്ദിക്കുന്നു.എല്ലാവരും സുരക്ഷിതമായിരിക്കുക. നിങ്ങളെ രസിപ്പിക്കാൻ വൈകാതെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു’- എൻഡെമോൾ കുറിച്ചു.
അതെ സമയം തന്നെ രാജ്യത്ത് സിനിമ, സീരിയല്‍, വെബ് സീരീസ്, ടെലിവിഷന്‍ ഷോ എന്നിവയുടെ ചിത്രീകരണം മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച അടിയന്തര കൂടികാഴ്ചയിലാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറക്കിയത്. നിലവില്‍ ഇന്ത്യയിലോ അതല്ലെങ്കില്‍ വിദേശത്തോ എന്തെങ്കിലും ചിത്രീകരണം നടക്കുന്നുവെങ്കില്‍ തിരിച്ചു വരണമെന്ന് നിര്‍മാതാക്കളോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 19 മുതല്‍ മാര്‍ച്ച് 31 വരെ പൊതുജന താല്‍പര്യാര്‍ഥം എല്ലാ ചിത്രീകരണങ്ങളും നിര്‍ത്തിവയ്ക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു . മാര്‍ച്ച് 31 ന് ശേഷം സാഹചര്യം മെച്ചപ്പെട്ടാല്‍ ഷൂട്ടിങ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളും
big boss