നിന്നെ കുറിച്ച് ചിന്തിച്ച് കൊണ്ടാണ് ഞാൻ എന്നും ഉണർന്നെണീക്കുന്നത്; വികാരനിർഭര കുറിപ്പുമായി ഭൂമിക ചൗള

നടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണം ഞെട്ടലോടെയാണ് പ്രേക്ഷകർ കേട്ടത്. ഇന്നും അദ്ദേഹത്തിന്റെ മരണം നൽകിയ ആഘാതത്തിൽ നിന്നും പലരും മോചിതരായിട്ടില്ല. സുശാന്തിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നടി ഭൂമിക

സുശാന്ത് വിടപറഞ്ഞ് 20 ദിവസം പിന്നിടുമ്പോഴും താനിന്നും ഉണർന്നെണീക്കുന്നത് സുശാന്തിനെ കുറിച്ച് ചിന്തിച്ചുകൊണ്ടാണെന്ന് പറയുന്നു ഭൂമിക. സുശാന്ത് സിംഗ് രാജ്പുതിന് ഏറെ പ്രശസ്തി നൽകിയ എംഎസ് ധോണിയെക്കുറിച്ചുള്ള ചിത്രത്തിൽ സുശാന്തിന്റെ സഹോദരിയായി വേഷമിട്ടത് ഭൂമികയായിരുന്നു.

ഭൂമിക പങ്കുവച്ച കുറിപ്പ്

ഏകദേശം 20 ദിവസമായി… ഇന്നും ഞാൻ നിന്നെ കുറിച്ച് ചിന്തിച്ചുകൊണ്ടാണ് ഉണർന്നെണീക്കുന്നത്.. എന്തുകൊണ്ടാണ് ഇങ്ങനെയെന്നാണ് ആശ്ചര്യപ്പെടുന്നത്. ഒരു കഥാപാത്രമായി മാത്രം സ്ക്രീൻസ്പേസ് പങ്കിട്ടെങ്കിലും ഇപ്പോഴും എന്തൊക്കെയോ നമ്മളെ ബന്ധിപ്പിക്കുന്നു. അത് വിഷാദമായിരുന്നോ – വ്യക്തിപരമായിരുന്നോ – എങ്കിൽ നീ സംസാരിക്കണമായിരുന്നു…അതോ ജോലിസംബന്ധമായ കാര്യമോ..നീ ഇതിനോടകം തന്നെ അത്തരം നല്ല സിനിമകൾ ചെയ്തിട്ടുണ്ട്.. അതെ, ഇവിടെ അതിജീവിക്കുന്നത് എളുപ്പമല്ലെന്ന് ഞാൻ സമ്മതിക്കുന്നു.

ഞാൻ അകത്തുള്ളവരെയോ പുറത്തുള്ളവരെയോ കുറിച്ചല്ല സംസാരിക്കുന്നത്, ഇത് എന്താണോ അത് മാത്രമാണ്, അതെ അൻപതിൽ അധികം ചിത്രങ്ങൾ ചെയ്ത ശേഷവും എനിക്ക് ഒരാളുമായി ബന്ധപ്പെടുത്തേണ്ടി വരിക എന്നത് എളുപ്പമല്ല. പക്ഷേ ഇപ്പോഴും ജോലി ചെയ്യാൻ കഴിയുന്നതിൽ ഞാൻ നന്ദിയുള്ളവളാണ്, ഒരുപക്ഷേ ഈ കാഴ്ചപ്പാടിൽ പ്രവർത്തിക്കാം എന്ന് ഞാൻ തിരഞ്ഞെടുത്തതായിരിക്കാം. നല്ലത് ചിന്തിക്കാനും വിശ്വസിക്കാനും എന്നെത്തന്നെ നിരന്തരം പ്രേരിപ്പിക്കുന്നു

സിനിമാ മേഖലയ്ക്ക് ഉള്ളിൽ നിന്നുള്ളവരെ നിങ്ങൾക്ക് വിളിക്കുകയും സന്ദേശമയക്കുകയും ചെയ്യേണ്ട സമയം വന്നേക്കാം. പലരും അനുകമ്പയുളളവരും സാധുക്കളുമാണ്. എന്നാൽ മറ്റ് ചിലർ നിങ്ങളെ അം​ഗീകരിക്കാൻ മടിക്കുകയും നിഷ്കരുണം തള്ളിക്കളയുകയും ചെയ്തേക്കാം. ലോകം അത്തരത്തിൽ എല്ലാവർക്കുമായി നിർമ്മിച്ചതാണ്. മിക്കവരും നിങ്ങളെ എല്ലായ്‌പ്പോഴും ബഹുമാനിക്കുന്നവരാണ്, എന്നാൽ അപൂർവം ചിലരേ അവർക്ക് നിങ്ങളെ ആവശ്യമുള്ളപ്പോൾ നിങ്ങളുടെ അടുക്കൽ വരൂ. അവരോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് നിങ്ങൾ ഒരു കോൾ ചെയ്താൽ‌, നമുക്ക് നോക്കാം എന്നായിരിക്കും അവരുടെ മറുപടി. അല്ലെങ്കിൽ ചിരിച്ച് തള്ളും.

അതെ,എന്നിട്ടും ഇന്നും എല്ലാത്തിനും ഞാൻ ദൈവത്തോട് നന്ദി പറയുന്നു… അത് സാരമില്ല എന്ന് പറയുന്നതിനെ ഞാൻ സ്വീകരിച്ചിരിക്കുന്നു. ഒരുപക്ഷേ ഒരാൾ ഒരു വേഷത്തിന് അനുയോജ്യമാകണമെന്നില്ല, അത് സാരമില്ല. പോസിറ്റീവ് ആയി ചിന്തിക്കു… അവസാനമായി ജോലി സംബന്ധമായുള്ള നിരാശയേക്കാളും അല്ലെങ്കിൽ പല കാരണം കണ്ടും ഉണ്ടായ വിഷാദരോഗത്തേക്കാളും കൂടുതലായി നിങ്ങൾക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അത് എന്താണെന്ന് ഞങ്ങൾ അറിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു… അതുവരെ ഗുഡ്ബൈ… നിങ്ങൾക്കായി പ്രാർത്ഥിക്കും – നിങ്ങൾ എവിടെയായിരുന്നാലും. നിങ്ങളുടെ കുടുംബത്തിനായി പ്രാർത്ഥിക്കുന്നു, ” ഭൂമിക കുറിക്കുന്നു

Noora T Noora T :