വൈദ്യുതി ബില്ല് ഒരു ലക്ഷം; ബില്ലടയ്ക്കാൻ പെയിന്റിങ്ങുകള്‍ വില്‍ക്കുന്നു; അടുത്ത തവണ കിഡ്‌നി വില്‍ക്കുമെന്ന് ബോളിവുഡ് താരം

ലോക്ക് ഡൗൺ കാലത്ത് വൈദ്യുതി ബില്ലിനെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ച് ബോളിവുഡ് താരങ്ങൾ എത്തിയിരുന്നു. തപ്‌സി പന്നു, സോഹ അലിഖാന്‍, നേഹ ധൂപിയ, ഹുമാ ഖുറേഷി എന്നിവർക്ക് പിന്നാലെ ബോളിവുഡ് താരം അര്‍ഷാദ് വാര്‍സി

ഒരു ലക്ഷം രൂപയുടെ വൈദ്യുതി ബില്ല് അടക്കാനായി തന്റെ പെയിന്റിങ്ങുകള്‍ വില്‍ക്കാനൊരുങ്ങുകയാണ് അര്‍ഷാദ്. ജൂലൈ 5ന് തന്റെ അക്കൗണ്ടില്‍ നിന്നും വൈദ്യുതി ബില്ലിനായി പിന്‍വലിക്കപ്പെട്ടത് 1.03 ലക്ഷം രൂപയാണ് എന്ന് താരം ട്വിറ്ററില്‍ കുറിച്ചു.

”അദാനിയുടെ വൈദ്യുതി ബില്ലടക്കാനായി എന്റെ പെയിന്റിങ്ങുകള്‍ നിങ്ങള്‍ വാങ്ങണം” എന്ന അപേക്ഷയാണ് മറ്റൊരു ട്വീറ്റിലൂടെ താരം പറയുന്നത്. ”അടുത്ത മാസത്തെ ബില്ലിനായി എന്റെ കിഡ്‌നികള്‍ എടുത്ത ബില്ല് അടക്കാനായി സൂക്ഷിക്കുകയാണ്” എന്നും അര്‍ഷാദ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Noora T Noora T :