മലയാളത്തിലെ നമ്പര്‍ വണ്‍ ഹീറോ ആ നടന്‍, മമ്മൂട്ടി അദ്ദേഹത്തെ പോലെ അഭിനയിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഭീമന്‍ രഘു

മലയാളികള്‍ക്കേറെ സുപരിചിതനായ നടനാണ് ഭീമന്‍ രഘു. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ ആയ നടനെ കുറിച്ച് ഭീമന്‍ രഘു പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അദ്ദേഹത്തെ പോലെ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടെന്നും നടന്‍ പറയുന്നു.

‘മലയാളത്തിലെ നമ്പര്‍ വണ്‍ ഹീറോ എന്ന് പറയാന്‍ പറ്റുന്ന സൂപ്പര്‍സ്റ്റാര്‍ ജയന്‍ തന്നെയാണ്. അതില്‍ യാതൊരു സംശയവും വേണ്ട. എല്ലാ അഭിനേതാക്കളും ജയനെ പോലെ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടി ഒരു പടത്തില്‍ ജയനെ പോലെ അഭിനയിച്ചിട്ടുണ്ട്. ജയന്റെ അതേ വേഷത്തില്‍ ഒരു പടത്തില്‍ സീമയുടെ കൂടെ മമ്മൂട്ടി അഭിനയിച്ചിരുന്നു. ജയനെ ആര്‍ക്കും മറക്കാന്‍ പറ്റില്ല.

ജയന്‍ മരിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് വേണ്ടി എഴുതി വച്ചൊരു പ്രോജക്ട് എന്നെ കൊണ്ട് ചെയ്യിപ്പിച്ചത്. ജയന്റെ ഡെഡ്‌ബോഡി കൊല്ലത്ത് മറവ് ചെയ്യാന്‍ കൊണ്ടു പോയപ്പോള്‍ അതിന്റെ കൂടെ പോവാന്‍ എനിക്കും പറ്റിയിരുന്നു’, എന്ന് ഭീമന്‍ രഘു പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടന്റെ പ്രതികരണം.

‘ചാണ’ എന്ന ചിത്രത്തിലൂടെ ആദ്യമായി സംവിധായകനും ആയിരിക്കുകയാണ് ഭീമന്‍ രഘു. ഉപ ജീവനത്തിനായി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം.

മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂര്‍, വിഷ്ണു(ഭീമന്‍ പടക്കക്കട), മുരളീധരന്‍ നായര്‍, വിഷ്ണു, മണികണ്ഠന്‍, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അഭിനയിച്ചു.

Vijayasree Vijayasree :