15 വർഷത്തിന് ശേഷം ഭാവന തമിഴിലേക്ക്; സോഷ്യൽ മീഡിയയിൽ വൈറലായി ടീസർ

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകർ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിൽ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു.

എന്നാൽ കുറച്ച് നാളുകളായി മലയാളത്തിൽ അത്രയധികം സജീവമല്ല ഭാവന. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയത്. സോഷ്യൽ മീഡിയയിലും ഇപ്പോൾ നടി വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ വീണ്ടും ഹൊറർ ത്രില്ലറുമായി എത്തിയിരിക്കുകയാണ് നടി.

ഭാവന നായികയാകുന്ന ‘ദി ഡോർ’ എന്ന പുതിയ ചിത്രത്തിന്റെ ടീസർ എത്തി. 15 വർഷത്തിന് ശേഷം ഭാവന തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. അജിത്തിന്റെ നായികയായി ‘ആസൽ’ എന്ന ചിത്രത്തിൽ ആയിരുന്നു ഭാവന ഒടുവിൽ അഭിനയിച്ചത്. ഹണ്ട് എന്ന മലയാള ചിത്രത്തിന് ശേഷം എത്തുന്ന ഭാവനയുടെ ഹൊറർ ത്രില്ലർ ചിത്രമാണിത്. ഭാവനയുടെ സഹോദരൻ ജയ്ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ താരത്തിന്റെ ഭർത്താവ് നവീൻ രാജൻ ആണ്.

ചിത്രത്തിൽ ഭാവന ഒരു ആർക്കിടെക്റ്റായി പ്രത്യക്ഷപ്പെടുമ്പോൾ നടൻ ഗണേഷ് വെങ്കിട്ടറാം പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തും. ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപിൽ, ബൈരി വിഷ്ണു, റോഷ്നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും ഉണ്ട്.

Vijayasree Vijayasree :