മലയാളികൾക്ക് ഭാവന എന്ന നടിയ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നമ്മൾ എന്ന ചിത്രത്തിലെ പരിമളം ആയി എത്തി ഇന്ന് മലയാള സിനിമാ ലോകത്തും മറ്റ് ഭാഷകളിലും തന്റേതായ ഒരിടം കണ്ടെത്താൻ ഭാവനയ്ക്ക് അധികം കാലതാമസം വേണ്ടി വന്നിരുന്നില്ല. നിരവധി ഭാഷകളിൽ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ത്രില്ലർ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. കിട്ടുന്ന കഥാപാത്രങ്ങളിൽ ഗംഭീരമായ പ്രകടനം തന്നെയാണ് താരം കാഴ്ച്ചവെച്ചത്.
ഇതിനാൽ തന്നെ ഭാവനക്ക് മലയാളത്തിൽ നിരവധി അവസരങ്ങളും ലഭിച്ചു. നടിയായും സഹനടിയായും ഒക്കെയുള്ള തന്റെ അഭിനയത്തിനും ആരാധകർ ഏറെയാണ്. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിൽ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. എന്നാൽ കുറച്ച് നാളുകളായി മലയാളത്തിൽ അത്രയധികം സജീവമല്ല ഭാവന. അടുത്തിടെയാണ് താരം വീണ്ടും മലയാളത്തിൽ സിനിമകൾ ചെയ്ത് തുടങ്ങിയത്.
ന്റിക്കാക്കക്കൊരു പ്രേമാണ്ടാർന്നു എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. നിരവധി പേരാണ് ഹായും വിശേഷങ്ങളും എല്ലാം തിരക്കി കമന്റുകൾ ഇടുന്നത്. എല്ലാവർക്കും താരം മറുപടിയും കൊടുക്കാറുമുണ്ട്. 12 വർഷങ്ങൾക്ക് ശേഷം ഭാവനയുടെ ഒരു തമിഴ് സിനിമ റിലീസ് ചെയ്യാനായി പോകുകയാണ്. അതിന്റെ ഭാഗമായി ഇപ്പോൾ തമിഴ് ചാനലുകൾക്ക് എല്ലാം അഭിമുഖങ്ങൾ നൽകുന്ന തിരക്കിലാണ് നടി.
ഈ വേളയിൽ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് നട പറഞ്ഞ വാക്കുകളും ഏറെ ചർച്ചയായിരുന്നു. വീനുമായുള്ള പ്രണയത്തെ കുറിച്ചും, കുഞ്ഞു കുഞ്ഞു വഴക്കുകളെ കുറിച്ചുമെല്ലാം ഭാവന സംസാരിക്കുന്നുണ്ട്. എന്റെ മൂന്നാമത്തെ കന്നഡ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീൻ. അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. സംസാരിച്ച് സുഹൃത്തുക്കളായി. കൊച്ചിയിൽ സിനിമയുടെ കാര്യം സംസാരിക്കാൻ വന്നപ്പോഴാണ് പരിചയപ്പെട്ടത്.
അതിന് ശേഷം പലപ്പോഴും സംസാരിക്കേണ്ട സാഹചര്യം വന്നപ്പോഴും മെസേജ് അയച്ചപ്പോഴുമൊന്നും സിനിമയെ കുറിച്ചല്ലാതെ അദ്ദേഹം സംസാരിച്ച് കണ്ടില്ല. അപ്പോൾ തന്നെ നല്ല വ്യക്തിയാണെന്ന് മനസിലായിരുന്നു. എനിക്ക് ആ സമയത്ത് ഒരു ലൗ ഫെയിലിയർ ഉണ്ടായിരുന്നു. അതടക്കം പല കാര്യങ്ങളും ഞങ്ങൾ സംസാരിച്ച് തുടങ്ങി. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം കോളും മെസേജുമൊക്കെ കാത്തിരിക്കാൻ തുടങ്ങി.
എനിക്ക് ആ സമയത്ത് ഒരു ലൗ ഫെയിലിയർ ഉണ്ടായിരുന്നു. അതടക്കം പല കാര്യങ്ങളും ഞങ്ങൾ സംസാരിച്ച് തുടങ്ങി. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഞങ്ങൾ പരസ്പരം കോളും മെസേജുമൊക്കെ കാത്തിരിക്കാൻ തുടങ്ങി. അങ്ങനെ ഞങ്ങൾക്ക് മനസിലായി പ്രണയമാണെന്ന്. പരസ്പരം ഇത് പറഞ്ഞ് സംസാരിച്ച് കഴിഞ്ഞ് അവസാനം അതൊരു കല്ല്യാണത്തിൽ കലാശിച്ചു. നവീന്റെ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ പൊട്ടിത്തെറി ഉണ്ടായിരുന്നില്ല. കാരണം വീട്ടിൽ ഞാൻ കുറച്ചുകൂടി ഓപ്പൺ ആയിരുന്നുവെന്നാണ് ഭാവന പറയുന്നത്.
എപ്പോഴും ഒരു കാര്യത്തിൽ മനസ്സ് നിൽക്കുന്ന ആളല്ല ഞാൻ. എന്റെ ചിന്തകളും തീരുമാനങ്ങളും എപ്പോഴും മാറിക്കൊണ്ടേയിരിക്കും. ചിലപ്പോൾ പറയും അഭിനയമൊക്കെ നിർത്തുകയാണെന്ന്, ചിലപ്പോൾ എല്ലാം ഒന്നുകൂടെ ശ്രദ്ധിക്കണം എന്ന് പറയും. ആദ്യമായി എന്നോട് സംസാരിക്കുന്നവർക്ക് ഒന്നിലും ഉറച്ചു നിൽക്കാത്ത എന്റെ സ്വഭാവം അല്പം ബുദ്ധിമുട്ടായി തോന്നിയേക്കാം. പക്ഷേ നവീനും എന്റെ സുഹൃത്തുക്കളും എല്ലാം ഇപ്പോൾ അത് ശീലിച്ചു. ഞാൻ എന്താണ് എന്നവർക്ക് അറിയാം.
ഞങ്ങൾ ഐഡിയൽ കപ്പിൾ ഒന്നുമല്ല. നന്നായി വഴക്കിടാറുണ്ട്. ആറ് വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ പല വഴക്കുകളും ഉണ്ടാവും. വഴക്കിനിടയിൽ പണ്ട് പണ്ട് പറഞ്ഞതെല്ലാം ഞാൻ എടുത്തുകൊണ്ടുവരും. പക്ഷേ നവീൻ വളരെ അധികം മനസ്സിലാക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ആളാണ്. എനിക്ക് എന്റെ അമ്മയോടും പെറ്റ്‌സിനോടും ഉള്ളത് അൺകണ്ടീഷണൽ ലവ്വ് ആണ്. അതല്ലാതെ മറ്റൊന്ന് അറിയില്ല. വിവാഹ മോചനം തെറ്റാണ് എന്നൊരിക്കലും പറയില്ല, പരസ്പരം ഒത്തുപോകാത്ത ബന്ധം വേർപിരിയുന്നതിൽ തെറ്റില്ല.
സോഷ്യൽ പ്രഷറിന്റെ പേരിലോ മറ്റ് ബാധ്യതകളുടെ പേരിലോ അഡ്ജസ്റ്റ് ചെയ്ത് പോകേണ്ടതില്ല എന്നാണ് ഭാവന പറയുന്നത്. അതേസമയം, ലൈം ലെെറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുന്നയാളാണ് നവീൻ. ഇടയ്ക്ക് വെച്ച് ഭാവനയും നവീനും തമ്മിൽ പ്രശ്നങ്ങളുണ്ടെന്നും പിരിയുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. നവീനൊപ്പമുള്ള ഫോട്ടോകൾ ഭാവന പോസ്റ്റ് ചെയ്യാതായതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് ഭാവനയിപ്പോൾ. ദിവസവും സോഷ്യൽ മീഡിയയിൽ ഫോട്ടോയിടുന്ന ദമ്പതികൾ അല്ല ഞങ്ങൾ.
യു ആർ മെെൻ എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യാനേ ഞങ്ങൾക്ക് പറ്റില്ല. വളരെ ക്രിഞ്ച് ആയിരിക്കും. വിവാഹ വാർഷികത്തിന് ഏതോ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ ഇത് പഴയ ഫോട്ടോയാണ് എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞു. അതിന് ഞാൻ തന്നെ ഒരിക്കൽ മറുപടി നൽകിയിട്ടുണ്ട്. അദ്ദേഹത്തോടാെപ്പം എല്ലാ ദിവസവും ഫോട്ടോ എടുക്കാറില്ലെന്ന് മറുപടി നൽകി. നിങ്ങൾ ആലോചിച്ച് നോക്കൂ, അമ്മ എപ്പോഴും എനിക്കൊപ്പമുണ്ട്.
ദിവസവും അമ്മയ്ക്കൊപ്പമുള്ള സെൽഫി എടുക്കുമോ. എല്ലാം സോഷ്യൽ മീഡിയയിൽ പറയുന്ന പേഴ്സണാലിറ്റിയല്ല എനിക്ക്. അത് പറയുന്നത് കുഴപ്പമില്ല. അവരുടെ സ്വാതന്ത്ര്യമാണ്. ഞാനും അദ്ദേഹവും നന്നായി പോകുന്നു. എന്തെങ്കിലും സംഭവിച്ചാൽ ഞാൻ തന്നെ പറഞ്ഞോളാം. പ്രൂവ് ചെയ്യേണ്ട കാര്യമില്ല. സോഷ്യൽ മീഡിയയിൽ ഫോട്ടോയിട്ടിട്ട് ഒരുപാട് നാളായി, എന്തോ പ്രശ്നമുണ്ടെന്ന് ആരോ കരുതുന്നത് താൻ കാര്യമാക്കുന്നില്ലെന്നും ഭാവന വ്യക്തമാക്കി.
ജീവിതം നൽകിയ പാഠത്തെക്കുറിച്ചും ഭാവന സംസാരിച്ചു. പെട്ടെന്ന് എല്ലാവരെയും വിശ്വസിക്കരുതെന്ന് താൻ മനസിലാക്കിയിട്ടുണ്ടെന്ന് ഭാവന പറയുന്നു. ഭാവനയുടെ സഹോദരൻ ജയദേവാണ് ദ ഡോർ സംവിധാനം ചെയ്തിരിക്കുന്നത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് തമിഴകത്ത് ഭാവനയെത്തുന്നത്. 2010 ൽ പുറത്തിറങ്ങിയ അസൽ ആണ് ഭാവനയുടെ അവസാനം റിലീസ് ചെയ്ത തമിഴ് സിനിമ. കൃത്യമായ കോൺടാക്ടോ ഗൈഡൻസോ ഇല്ലാതിരുന്നതാകാം തമിഴകത്ത് അധികം സിനിമകൾ ചെയ്യാതിരുന്നതിന് കാരണമെന്ന് ഭാവന പറയുന്നുണ്ട്.
2010 ൽ പുറത്തിറങ്ങിയ അസൽ ആണ് ഭാവനയുടെ അവസാനം റിലീസ് ചെയ്ത തമിഴ് സിനിമ. വലിയ ഇടവേള തമിഴകത്ത് ഭാവനയ്ക്ക് വന്നിട്ടുണ്ട്. തമിഴിൽ അജിത്ത്, രവി മോഹൻ തുടങ്ങിയ താരങ്ങൾക്കൊപ്പമാണ് ഭാവന അഭിനയിച്ചത്. ദീപാവലി ഉൾപ്പെടെയുള്ള സിനിമകൾ വലിയ ഹിറ്റായിരുന്നു. എന്നാൽ എന്തുകൊണ്ട് ഭാവന തമിഴിൽ സജീവമായില്ലെന്ന ചോദ്യം ആരാധകർ പലപ്പോഴും ചോദിച്ചിട്ടുണ്ട്. . അക്കാലത്ത് എനിക്ക് നല്ല ഗെെഡൻസ് ഇല്ല. ആ സമയത്ത് എനിക്കൊരു മാനേജർ ഉണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ തെറ്റി.
അതിന് ശേഷം പലരും പറഞ്ഞത് എന്നെ എങ്ങനെ കോൺടാക്ട് ചെയ്യണമെന്ന് അറിയില്ലെന്നാണ്. അങ്ങനെ കുറേ കൺഫ്യൂഷൻ ഉണ്ടായിരുന്നു. ഞാനന്ന് മലയാളത്തിൽ സിനിമകൾ ചെയ്യുന്നുണ്ട്. പിന്നീട് കന്നഡയിൽ ചെയ്തു. ഞാൻ തിരക്കിലായിരുന്നു. എന്റെ അസിസ്റ്റന്റ് രാജു ചെന്നെെയിൽ നിന്നാണ്. ഭാവന മാഡത്തിനൊപ്പം ഷൂട്ടിംഗിന് പോകുകയാണെന്ന് പറയുമ്പോൾ രാജുവിനോട് അവിടെ എല്ലാവരും ചോദിക്കുന്നത് ഭാവനയോ അവരിപ്പോഴും സിനിമ ചെയ്യുന്നുണ്ടോ എന്തുകൊണ്ട് തമിഴിൽ അഭിനയിക്കുന്നില്ലെന്നാണ്.
പ്രോപ്പറായ കോൺടാക്ടോ ഗൈഡൻസോ ഇല്ലാതിരുന്നതാകാം തമിഴകത്ത് അധികം സിനിമകൾ ചെയ്യാതിരുന്നതെന്ന് ഭാവന വ്യക്തമാക്കി.അസലിൽ അജിത്തായിരുന്നു ഭാവനയുടെ നായകൻ. അജിത്തിനൊപ്പമുള്ള അനുഭവങ്ങളും ഭാവന പങ്കുവെക്കുന്നുണ്ട്. അസലിൽ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തത് നല്ല അനുഭവമായിരുന്നു. വളരെ ഡൗൺ ടു എർത്തായ ആളാണ്. ഒരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിക്കും.
അസൽ ചെയ്യുമ്പോൾ അമ്മ എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. ഞാൻ എപ്പോൾ ഷൂട്ടിംഗ് തീർത്ത് വന്നാലും അജിത്ത് സാറും അമ്മയും സംസാരിച്ച് കൊണ്ടിരിക്കുകയായിരിക്കും. അജിത്ത് സാറുടെ പിതാവിന്റെ സെെഡിലുള്ള കുടുംബം തൃശൂരിലാണ്. അമ്മയ്ക്ക് എന്റെ ആന്റിയുടെ അതേ മുഖഛായയാണെന്ന് അജിത്ത് സാർ പറയുമായിരുന്നു. അമ്മയാണെങ്കിൽ മലയാളം മാത്രമേ സംസാരിക്കൂ. എന്നാൽ അവർ നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യും. എന്താണിവർ സംസാരിക്കുന്നതെന്ന് ഞാൻ വിചാരിക്കും എന്നും ഭാവന പറഞ്ഞിരുന്നു.
കുറേക്കാലത്തിന് ശേഷം മഞ്ജു ചേച്ചി അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നുണ്ടായിരുന്നു. അന്ന് മഞ്ജു ചേച്ചിയോട് എന്നെക്കുറിച്ച് അദ്ദേഹം ചോദിച്ചു. കുറേക്കാലമായി സംസാരിച്ചിട്ട്, അവർ നന്നായിരിക്കുന്നോ, വരാൻ പറയൂ കാണാം എന്ന് പറഞ്ഞു. ആ സമയത്ത് ഞാൻ ചെന്നെെയിലുണ്ട്.
ഞാനദ്ദേഹത്തെ പോയി കണ്ടു.ലൊക്കേഷനിൽ വെച്ച് ലഞ്ച് കഴിച്ചു. പിന്നീട് ഒരു കന്നഡ സിനിമയുടെ ഷൂട്ടിന് ഞാൻ അസർബെെജാനിൽ പോയിരുന്നു. അവിടെയും അജിത്ത് സാറുണ്ട്. അവിടെ വെച്ചും സംസാരിച്ചെന്ന് ഭാവന ഓർത്തു. ഈ വീഡിയോ വൈറലായതിന് പിന്നാലെ മാധ്യമപ്രവർത്തകനും സിനിമാനിരൂപകനുമായ ചെയ്യാറു ബാലു പറഞ്ഞ വാക്കുകളും വൈറലായിരുന്നു. അജിത്തും ഭാവനയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് കാരണക്കാരി ഭാവനയുടെ അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യരാണെന്നാണ് അ്ദദേഹം പറഞ്ഞത്.
അതേസമയം, ഭാവനയുടെ പുതിയ ചിത്രം ദ ഡോറിന്റെ പ്രൊമോഷൻ തിരക്കികളിലാണ് ഭാവന. നടിയുടെ സഹോദരൻ ജയദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണേഷ് വെങ്കിട്ടരാമൻ, ജയപ്രകാശ്, ശിവരഞ്ജിനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപിൽ, ബൈരി വിഷ്ണു, റോഷ്‌നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്.
തമിഴിൽ റിലീസിന് ഒരുങ്ങുന്ന സിനിമ ആദ്യ ഘട്ടത്തിന് ശേഷം മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസിന് എത്തുമെന്ന് സംവിധായകൻ അറിയിച്ചു. ചിത്രത്തിൽ ഭാവന ഒരു ആർക്കിടെക്റ്റായി പ്രത്യക്ഷപ്പെടുമ്പോൾ ഗണേഷ് വെങ്കിട്ടറാം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.