നിങ്ങളെ ഏറെ ഇഷ്ടമാണ് ;ആരാധകന്റെ കുറിപ്പ് പങ്കുവെച്ച് ഭാവന

ഒരു ഇടവേളയ്ക്ക് ശേഷം മലയാളം സിനിമയില്‍ തിരിച്ചെത്തിയിരിക്കുകയാണ് നടി ഭാവന.മലയാളത്തിലും തെന്നിന്ത്യയിലും നിരവധിആരാധകരുള്ള താരമാണ് ഭാവന. തന്നെ സ്നേഹിക്കുന്ന ആരാധകരെ ഒപ്പം ചേർത്ത് നിർത്താൻ ഭാവന ഒട്ടും മടിക്കാറില്ല. സോഷ്യൽ മീഡിയയിൽ സജീവമായി താരം പങ്കുവെയ്ക്കുന്ന ഫോട്ടോകളും മറ്റ് സിനിമാ വിശേഷങ്ങളും എല്ലാം തന്നെ വളരെ പെട്ടെന്നാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

“ഇപ്പോഴിതാ തന്റെ ആരാധകനൊപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചരിക്കുകയാണ് ഭാവന. ഭാവനയുടെ വലിയ ആരാധകനാണ് പ്രിയ താരത്തോടൊപ്പമുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്തത് തുടർന്ന് ഇത് ഭാവന തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെയ്ക്കുകയായിരുന്നു…..

“താരത്തോടൊപ്പമുളളഫോട്ടോ പങ്കുവച്ച ആരാധകന്റെ കുറിപ്പ് ഇങ്ങനെയാണ്”” ഞാൻ ഇന്ന് വളരെ സന്തോഷവാനാണ്.. ഇന്ന് ഞാൻ എന്റെ ലോകമായ.. ഭാവനയെ കണ്ടു.. നിങ്ങളെ ഏറെ ഇഷ്ടമാണ് ക്യൂട്ട് ഭാവന അക്കാ..”

എന്നാണ് ഈ ആരാധകൻ താരത്തോടൊപ്പമുള്ള സെൽഫി പങ്കുവെച്ച് കുറിച്ചത്. ഭാവനയുടെ മറ്റ് ആരാധകരും ഈ ഫോട്ടോയ്ക്ക് കമന്റ് അറിയിച്ച് എത്തുന്നുണ്ട്. അതേസമയം, വിവാഹ ശേഷമുള്ള ഒരു ബ്രേക്കിന് ശേഷം ഇതര ഭാഷകളിൽ സജീവമായിരുന്ന ഭാവന ഇപ്പോൾ മലയാളത്തിലേക്ക് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ്.”

ന്റിക്കാക്കൊരു പ്രേമണ്ടാര്ന്ന് എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ഷറഫുദ്ദീന് ആണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്.”

പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലെ പരിമളമായി മലയാള സിനിമാ ലോകത്തെത്തിയ ഭാവന പിന്നീട് മലയാളത്തിലെ ശ്രദ്ധേയ നായികയായി മാറുകയായിരുന്നു. ‘സി ഐഡി മൂസ’, ‘ക്രോണിക് ബാച്ച്ലർ’, ‘ചിന്താമണി കൊലക്കേസ്’, ലോലിപോപ്പ്’, ‘നരൻ’, ‘ഛോട്ടാം മുംബൈ’, ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച ഭാവനയുടെ ഏറ്റവും ഒടുവിലിറങ്ങിയ മലയാളചിത്രം ‘ആദം ജോൺ’ ആയിരുന്നു.

മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലെയുമെല്ലാം തിളങ്ങുന്ന താരമാണ് ഭാവന. ‘ദൈവനാമത്തിൽ’ എന്ന സിനിമയിലെ അഭിനയത്തിന് കേരളസംസ്ഥാന സർക്കാറിന്റെ മികച്ച സഹനടിക്കുള്ള പുരസ്കാരവും ഭാവനയെ തേടിയെത്തിയിരുന്നു.

അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ച ഭാവന 2018 ജനുവരി 23 നു സുഹൃത്തും കന്നഡ സിനിമ നിർമ്മാതാവായ നവീനെ വിവാഹം ചെയ്തു. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.

വിവാഹശേഷം താൽക്കാലികമായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രമാണ് ഭാവനയുടെ പുതിയ മലയാളചിത്രം. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധാനം. ഭാവനയും ഷറഫുദ്ധീനുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

AJILI ANNAJOHN :