എന്റെ മാനസികമായ സന്തോഷത്തിന് അതും കൂടെ വേണം എന്ന് തോന്നി, എന്റെ കുറെ നാളത്തെ സ്വപ്നമായിരുന്നു; പുതിയ സംരംഭത്തെ കുറിച്ച് ഭാമ

മലയാളികളുടെ പ്രിയനടിയാണ് ഭാമ. അവതാരകയായി സ്‌ക്രീനിനു മുന്നിലെത്തിയ ഭാമ നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങളാണ് കൈകാര്യം ചെയ്തത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയായിരുന്നു ഭാമ മലയാള സിനിമയിലേക്ക് അരങ്ങേറിയത്. ഇതിനു പിന്നാലെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ഭാമ തന്റെ സാന്നിധ്യം അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ഭാമയുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. താരം വിവാഹമോചിതയാകാന്‍ തയ്യാറെടുക്കുന്നുവെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അത് പാപ്പരാസികളും പ്രേക്ഷകരും മനസിലാക്കിയത് താരം സോഷ്യല്‍മീഡിയ പേജില്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെയാണ്.

തന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്നും ഭാമ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യുകയാണ് ആദ്യം ചെയ്തത്. ശേഷം പേരില്‍ മാറ്റം വരുത്തി വെറും ഭാമ എന്ന് മാത്രമാക്കി. ഇപ്പോള്‍ ഭാമയുടെ സോഷ്യല്‍മീഡിയ പേജില്‍ മകള്‍ക്കൊപ്പമുള്ള കുറച്ച് ചിത്രങ്ങളും ഭാമയുടെ ഒറ്റയ്ക്കുള്ള ചില പോട്രേറ്റുകളും മാത്രമാണുള്ളത്.

ടെലിവിഷന്‍ പരിപാടികളിലോ മറ്റോ പ്രത്യക്ഷ്യപ്പെടാതിരുന്ന ഭാമ അടുത്തിടെയാണ് ഒരു ചാനല്‍ പരിപാടിയിലേയ്ക്ക് എത്തിയത്. അതും വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ. ഷോയില്‍ ഭാമ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്കുവച്ചു. മകളെ കുറിച്ച് താരം വാചാലയായി. ഭര്‍ത്താവിനെ കുറിച്ചും സംസാരിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

‘ഗൗരി എന്നാണ് മകളുടെ പേര്, കുഞ്ഞിനെ അമ്മു എന്നാണ് വിളിക്കുന്നത്. ഇപ്പോള്‍ രണ്ടു വയസ്സായി. ഒരു ഒരുവയസ് കൂടി ആയി മൂന്ന് വയസ്സൊക്കെ ആയാല്‍ എനിക്ക് ഒന്നുകൂടി ആക്റ്റീവ് ആകാമെന്ന് കരുതുന്നു. പിന്നെ അമ്മയാകുന്നത് അത്ര എളുപ്പമല്ലെന്ന് മനസ്സിലായി. ഞാന്‍ വിചാരിച്ച അത്ര ഗ്ലോറിഫൈ ചെയ്യാന്‍ പറ്റുന്ന കാര്യമല്ല,’

‘വാസുകി ബൈ ഭാമ എന്ന ലേബലില്‍ ഞാന്‍ കാഞ്ചീപുരം സാരികളുടെ ഒരു ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിച്ചു. കുഞ്ഞായി ലോക്ക്ഡൗണ്‍ വന്നു. അതൊക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ വര്‍ക്ക് ചെയ്തിരുന്ന ആളായതുകൊണ്ട് എനിക്ക് വീണ്ടും വര്‍ക്ക് ചെയ്യണം എന്റെ മാനസികമായ സന്തോഷത്തിന് വര്‍ക്കും കൂടെ വേണം എന്ന് തോന്നി. എന്റെ കുറെ നാളത്തെ സ്വപ്നമായിരുന്നു എന്തെങ്കിലും ഒന്ന് തുടങ്ങണമെന്ന്,’

‘അങ്ങനെ വിചാരിച്ചപ്പോഴാണ് പട്ടുസാരികളുടെ കളക്ഷന്‍ എന്തുകൊണ്ട് തുടങ്ങിക്കൂടാ എന്ന് ചിന്തിച്ചത്. പിന്നെ വാസുകി എന്ന പേര് കുറെ നാളായി എനിക്ക് ഭയങ്കര ഇഷ്ടമാണ്. അങ്ങനെയാണ് ആ പേര് ഇട്ടത്,’ എന്നും തന്റെ പുതിയ സംരഭത്തെ കുറിച്ച് ഭാമ പറഞ്ഞു. താന്‍ ഒരുപാട് മോഡേണ്‍ വസ്ത്രങ്ങളോ ഒരുപാട് നടന്‍ വസ്ത്രങ്ങളോ ഉപയോഗിക്കുന്ന ആളല്ലെന്നും രണ്ടിന്റെ ഇടയില്‍ ആണെന്നും ഭാമ പറഞ്ഞു.

താന്‍ ഒറ്റപ്പാലം കാരിയാണോ പാലക്കാട് ആണോ എന്നെല്ലാം ഒരുപാട് പേര്‍ ചോദിക്കാറുണ്ട്. എന്നാല്‍ ഞാന്‍ കോട്ടയംകാരിയാണ്. ഇപ്പോള്‍ കൊച്ചിയില്‍ ആണ് താമസമെന്നും ഭാമ പറഞ്ഞു. ഭാമ എന്ന പേര് വന്നതിനെ കുറിച്ചും നടി സംസാരിക്കുന്നുണ്ട്. ‘രേകിത എന്നായിരുന്നു പേര്. ഭാമ എന്നത് ലോഹി സാര്‍ ഇട്ടതാണ്. നിവേദ്യത്തില്‍ സത്യഭാമ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. സത്യ ഒന്ന് കട്ട് ചെയ്താലോ എന്ന് എനിക്ക് ഉണ്ടായിരുന്നു.

പേരിടുന്ന സമയത്ത് വിനുമോഹനോ മറ്റോ ആണ് പറഞ്ഞത്. സാര്‍ സത്യഭാമ പഴയ പേരല്ലേ ഭാമ എന്ന് ഇട്ടാല്‍ പോരേയെന്ന്. അങ്ങനെ അവിടെ നിന്ന് തുടങ്ങിയതാണ് ഭാമ എന്ന പേര്,’ വീട്ടില്‍ ഭര്‍ത്താവ് എന്താണ് വിളിക്കാറുള്ളത് എന്ന് ചോദിച്ചപ്പോള്‍ പ്രത്യേകിച്ച് ഒന്നും വിളിക്കാറില്ല എന്നായിരുന്നു ഭാമയുടെ മറുപടി. അതെ, ദേ എന്നൊക്കെ ആണ് വിളിക്കുക. ഞാന്‍ അപ്പു എന്നാണ് വിളിക്കുക. ശരിക്കും ഞങ്ങള്‍ വീട്ടില്‍ വിളിക്കുന്നതൊന്നും നാട്ടില്‍ പറയാന്‍ പറ്റില്ലെന്നും ചിരിച്ചു കൊണ്ട് ഭാമ പറഞ്ഞു.

കുറച്ചു നാളുകളായി പഴയത് പോലെ സിനിമകളിലേക്ക് വരണം പരിപാടികളില്‍ പങ്കെടുക്കണം എന്നൊക്കെയുണ്ട്. അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോഴും വണ്ണമൊന്നുമില്ലാതെ ഇരിക്കുന്നതെന്നു നടി പറഞ്ഞു. അമ്മയായപ്പോള്‍ ക്ഷമ പഠിച്ചു നേരത്തെ ക്ഷമ ഉണ്ടായിരുന്നില്ല. ഞാന്‍ വിചാരിക്കുന്ന കാര്യങ്ങള്‍ അപ്പോള്‍ തന്നെ നടന്നില്ലെങ്കില്‍ ടെന്‍ഷനാവും. ദേഷ്യം വരും. പക്ഷെ ഇപ്പോള്‍ മാറി. അതുകൊണ്ട് കാര്യമില്ലെന്ന് മനസിലായെന്നും ഭാമ പറഞ്ഞു.

2020 ജനുവരിയിലായിരുന്നു ഭാമ വിവാഹിതയാവുന്നത്. ഭര്‍ത്താവ് അരുണിനൊപ്പമുള്ള ദാമ്പത്യ ജീവിതം തുടങ്ങി, അധികം വൈകാതെ നടി ഗര്‍ഭിണിയാവുകും അതേ വര്‍ഷം ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. 2020 ഡിസംബറിലായിരുന്നു താരപുത്രിയുടെ ജനനം. മകള്‍ ഗൗരിയുടെ വരവിനെ കുറിച്ച് വളരെ വൈകിയാണ് ഭാമ ആരാധകരെ അറിയിച്ചതും. വിവാഹ ശേഷം സിനിമയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. എന്നാല്‍ അടുത്ത കാലത്തായി ആണ് വളരെ സജീവമായി ചിത്രങ്ങളെല്ലാം പങ്കുവെച്ച് തുടങ്ങിയത്.

Vijayasree Vijayasree :