എക്കാലത്തെയും മികച്ച ഐപിഎൽ എലവൻസിനെ തിരഞ്ഞെടുത്തു മുൻ ഇന്ത്യൻ ഓപ്പണർ -മികച്ച നായകനായി ധോണി

ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടീമിനെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ ഓപ്പണറും പ്രശസ്ത ക്രിക്കറ്റ് വിദഗ്ധനുമായ ആകാശ് ചോപ്ര ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പന്ത്രണ്ടാം എഡിഷന് അടുത്തയാഴ്ച കൊടിയേറാനിരിക്കെ ആണ് ഈ തിരഞ്ഞെടുക്കൽ.മുന്‍ സീസണുകളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്താണ് ആകാശ് ചോപ്ര ഈ ടീമിനെ തിരഞ്ഞെടുത്തത്.

.ഏഴ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറമേ, 3 വെസ്റ്റിന്‍ഡീസ് താരങ്ങളും, ഒരു ദക്ഷിണാഫ്രിക്കന്‍ താരവും ആകാശ് ചോപ്രയുടെ എക്കാലത്തേയും മികച്ച ഐപിഎല്‍ ടീമില്‍ ഇടം പിടിച്ചു. ഇതില്‍ മൂന്ന് താരങ്ങള്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ് ടീമുകളിലും നിന്നും, രണ്ട് താരങ്ങള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്നും, സണ്‍ റൈസേഴ്സ് ഹൈദരാബാദ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളില്‍ നിന്ന് ഓരോ താരങ്ങള്‍ വീതമാണുള്ളത്.

കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തെ ഐപിഎല്‍ കണക്കുകളെ ആസ്പദമാക്കി ആകാശ് ചോപ്ര തിരഞ്ഞെടുത്ത എക്കാലത്തേയും മികച്ച ഐപിഎല്‍ ടീമിന്റെ നായകന്‍ മഹേന്ദ്ര സിഗ് ധോണിയാണ്. എന്നാല്‍ ഐപിഎല്ലിലെ സൂപ്പര്‍ താരമായ ശ്രീലങ്കന്‍ ഇതിഹാസ താരം ലസിത് മലിംഗയെ എക്കാലത്തെയും മികച്ച ഐപിഎല്‍ ടീമില്‍ ചോപ്ര ഉള്‍പ്പെടുത്താതിരുന്നത് ആരാധകരെ അല്പം ഞെട്ടിച്ചിട്ടുണ്ട്.

ക്രിസ് ഗെയില്‍, രോഹിത് ശര്‍മ്മ, കോഹ്ലി, ഡിവില്ലിയേഴ്സ്, റൈന, ധോണി, ഡ്വെയിന്‍ ബ്രാവോ, നരൈന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, ഹര്‍ഭജന്‍ സിംഗ്-എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവന്‍

best ipl team selected by akash chopra

Abhishek G S :