മോഹം പൊലിഞ്ഞു, ജപ്പാൻ തോറ്റു; ജപ്പാനെ രണ്ടിനെതിരേ മൂന്നു ഗോളിന് പരാജയപ്പെടുത്തി ബെൽജിയം ക്വാർട്ടറിൽ

ഇല്ല ജപ്പാൻ , നിങ്ങൾക്ക് ഭാഗ്യമില്ല.
രണ്ടു ഗോളുകൾക്ക് മുന്നിൽ നിന്ന ശേഷം ബെൽജിയത്തോട് പരാജയപ്പെട്ട് ജപ്പാൻ ലോകകപ്പിൽ നിന്ന് പുറത്ത്.

രണ്ടിനെതിരേ മൂന്നു ഗോളിനായിരുന്നു ബെൽജിയത്തിന്റെ വിജയം. ക്വാർട്ടറിൽ ബെൽജിയം ബ്രസീലിനെ നേരിടും. 48–ാം മിനിറ്റിൽ ഷിബസാക്കിയുടെ പാസിൽ ഹരഗൂച്ചിയും 52–ാം മിനിറ്റിൽ ഷിൻജി കവാഗയുടെ പാസിൽ ഇനൂയിയുമാണ് ജപ്പാന വേണ്ടി ഗോൾ നേടിയത്.

ബെൽജിയത്തിനായി ആദ്യ ​ഗോൾ നേടിയത് വെർട്ടോ​ഗനാണ്. ബോക്സിനു വെളിയിൽനിന്നും ഫ്രീകിക്ക് ഇഫക്ടുള്ള വെർട്ടോഗന്റെ കിടിലൻ ഹെ‍ഡർ. പന്ത് നേരെ വലയിലേക്ക് തുളച്ചു കയറുകയായിരുന്നു.

ബെൽജിയത്തിന്റെ രണ്ടാമത്തെ ​ഗോളും ഹെഡ്ഡറിലൂടെയായിരുന്നു. മൊറെയ്ൻ ഫെല്ലെയ്നിയുടെ ഹെഡറിൽ ബെൽജിയം ഒപ്പത്തിനൊപ്പം എത്തുകയായിരുന്നു.

കളി തീരാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ ചാഡ്ലിയാണ് ബെൽജിയത്തിന്റെ വിജയഗോൾ നേടിയത്.

മത്സരത്തലുടനീളം ബെൽജിയത്തെ ജപ്പാൻ വിറപ്പിച്ചു.കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ജപ്പാന്റെ പ്രതിരോധം ഭേദിച്ച് ഗോള്‍ നേടാന്‍ ബെല്‍ജിയത്തിനായില്ല.

ആദ്യ പകുതിയിൽ ഇരുടീമും നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം വീണില്ല. ജയിക്കുന്നവർക്ക് ക്വാർട്ടറിൽ ബ്രസീലാണ് എതിരാളി. പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ള​ടി​ച്ച ടീ​മാ​ണ്​ ബെ​ൽ​ജി​യം.

picture courtesy: www.fifa.com
Belgium vs Japan prequarter

PC :