കാനറിയും പറന്നകന്നു; ബെൽജിയം ഒന്നിനെതിരേ രണ്ടു ഗോളിന് ബ്രസീലിനെ പരാജയപ്പെടുത്തി

കസാൻ: ഒടുവിൽ കാനറിപ്പക്ഷിയും റഷ്യയിൽ നിന്ന് പറന്നകന്നു. ലോകകപ്പ് ഇനി യൂറോപ്പിനു സ്വന്തം. രണ്ടാം ക്വാർട്ടറിൽ ബ്രസീൽ ബെൽജിയത്തോട് പരാജയപ്പെട്ടത് ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക്.

ഫെർണാണ്ടിഞ്ഞോയുടെ സെൽഫ് ഗോളും കെവിൻ ഡി ബ്രൂയിനെയുടെ ഉജ്വല ഗോളുമാണ് ബ്രസീലിനു മടക്ക ടിക്കറ്റ് നൽകിയത്. ബ്രസീലിന്റെ ആശ്വാസ ഗോൾ റെനാറ്റോ അഗസ്റ്റോയുടെ വകയായിരുന്നു.
ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ വഴങ്ങിയ ബ്രസീല്‍ ബെല്‍ജിയത്തിനെതിരേ പിന്നീട് തിരിച്ചുവരാനാകാതെ കുഴങ്ങി.

സെല്‍ഫ് ഗോളിലൂടെ ആദ്യ ഗോളും കെവിന്‍ ഡി ബ്രുയ്‌ന്റെ രണ്ടാം ഗോളുമാണ് ആദ്യ പകുതിയില്‍ പിന്നിലാക്കിയത്. കസേമിറോയുടെ അഭാവത്തില്‍ പ്രതിരോധത്തില്‍ വന്ന പാളിച്ച തുടക്കം മുതല്‍ ബ്രസീന് ഭീഷണി ഉയര്‍ത്തിയിരുന്നു. ഫെർണാണ്ടീഞ്ഞോ അമ്പേ പരാജയപ്പെട്ടു.

ലുകാക്കുവിലൂടെ തുടങ്ങിയ കൗണ്ടര്‍ അറ്റാക്ക് ഡി ബ്രുയ്ന്‍ ഗോള്‍ ബോക്‌സിന്റെ വലത് ഭാഗത്ത് നിന്ന് ഉഗ്രന്‍ ഷോട്ടിലൂടെ അലീസണ്‍ ബക്കറിനെ കീഴടക്കുകയായിരുന്നു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കാസമിറോയുടെ മികവിന്റെ ബലത്തില്‍ ഓവര്‍ലാപ്പ് ചെയ്തിരുന്ന ഫുള്‍ബാക്കുകള്‍ക്ക് കാസമിറോ ഇല്ലാത്തത് കനത്ത തിരിച്ചടി നല്‍കുന്നു. ഇത് മുതലെടുത്താണ് ബെല്‍ജിയം കൗണ്ടര്‍ അറ്റാക്ക് തന്ത്രം ബ്രസീലിനെതിരേ ഉപയോഗിക്കുന്നത്.

കസാന്‍ അറീനയില്‍ നടന്ന മത്സരത്തില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഇരു ടീമുകളും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിറങ്ങിയത്. പരിക്കില്‍ നിന്നും മോചിതനായി മാഴ്‌സെലോ തിരിച്ചെത്തിയപ്പോള്‍ കാസമിറോയ്ക്ക് പകരം ഫെര്‍ണാണ്ടീഞ്ഞോയ്ക്കാണ് പരിശീലകന്‍ ടിറ്റെ ചുമതല നല്‍കിയത്.

അതേസമയം, ബെല്‍ജിയം ടീമില്‍ ഫെല്ലിയാനിയും ചാട്‌ലിയും ആദ്യ പതിനൊന്നില്‍ ഇടം നേടി. ജപ്പാനുമായുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സൂപ്പര്‍ സബ്ബായി എത്തിയ ഫെല്ലിയാനിയുടെ മികവിലാണ് ബെല്‍ജിയം വിജയത്തിലേക്ക് കുതിച്ചത്. കറാസോ, മെര്‍ട്ടന്‍സ് എന്നിവര്‍ക്ക് പകരമായാണ് ഫെല്ലിയാനിയും ചാട്‌ലിയും എത്തുന്നത്.

രണ്ടാം പകുതിയിൽ നിരവധി മുന്നേറ്റങ്ങൾ ബ്രസീൽ നടത്തിയെങ്കിലും അവയൊക്കെ ബെൽജിയം ബോക്സിൽ അവസാനിച്ചു. വില്യനു പകരം ഫെർമിനോ ഇറങ്ങിയിട്ടും ഫലമുണ്ടായില്ല. റെനാറ്റോ അഗസ്തോ ഒരു ഗോൾ നേടിയെങ്കിലും കളിയുടെ അവസാന നിമിഷങ്ങളിൽ ഷോട്ടുകൾ ഒന്നും ലക്ഷ്യത്തിലെത്തിയില്ല.

picture courtesy: www.fifa.com
Belgium vs Brazil quarter

PC :