മൂന്ന് സംസ്ഥാന അവാർഡുകൾ കിട്ടിയിട്ടും മകന്റെ ചോദ്യത്തിന് മുന്നിൽ മറുപടിയില്ലാതെ നിൽക്കേണ്ടി വന്നു ; ജീവിതത്തിലെ വലിയ സങ്കടത്തെക്കുറിച്ച് ബീന ആന്‍റണി!

മലയാള മിനിസ്ക്രീനിൽ കാലങ്ങളായി തിളങ്ങിനിൽക്കുന്ന താരമാണ് ബീന ആന്റണി. മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും സാന്നിധ്യം അറിയിച്ച നടിയാണ് ബീന. നായികയായും സഹനടിയായും വില്ലത്തിയായുമെല്ലാം ബീന കയ്യടി നേടിയിട്ടുണ്ട്. സിനിമയില്‍ നിന്നുമാണ് ബീന ആന്റണി സീരിയല്‍ ലോകത്തിലേക്ക് എത്തുന്നത്.

സീരിയല്‍ രംഗത്തിലൂടെയാണ് ബീന ആന്റണി സജീവമാകുന്നത്. ഇന്ന് മലയാളികളുടെ കുടുംബത്തിലെ ഒരു അംഗം പോലെയാണ് ബീനാ ആന്റണി കഴിയുന്നത്. ബീനയുടെ ഭര്‍ത്താവ് മനോജും മലയാളികളുടെ ഇഷ്ട നടനാണ്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഇരുവരും.

സോഷ്യല്‍ മീഡിയയിലും ഇരുവരും സജീവമാണ്. ബീനയും തെസ്‌നി ഖാനും ഒരുമിച്ചുള്ള യൂട്യൂബ് ചാനലൊക്കെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ബീന പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

also read;

തന്റെ ജീവിതത്തിലെ വലിയ സങ്കടം എന്താണെന്നാണ് വീഡിയോയില്‍ ബീന ആന്റണി വെളിപ്പെടുത്തുന്നത്. സിനിമയില്‍ തനിക്ക് മികച്ച കഥാപാത്രങ്ങളൊന്നും ലഭിക്കാതിരുന്നതില്‍ വിഷമമുണ്ടെന്നാണ് ബീന ആന്റണി പറയുന്നത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബീന ആന്റണി തന്റെ മനസ് തുറന്നത്.

സീരിയല്‍ മാത്രമാണ് ഞാനിപ്പോള്‍ ചെയ്തോണ്ടിരിക്കുന്നത്. ഒരു ആര്‍ടിസ്റ്റെന്ന നിലയില്‍ എനിക്ക് വലിയ വിഷമമുള്ള കാര്യമാണ്. വേദനയാണെന്ന് വേണമെങ്കില്‍ പറയാം. സീരിയല്‍ എന്ന് പറഞ്ഞാല്‍ പ്രസന്റ് മാത്രമേയുള്ളൂ. നാളെ കാണിച്ച് കൊടുക്കാന്‍ ഒന്നുമില്ല. അമ്മ സീരിയലുകളൊക്കെ ഒരുപാട് ചെയ്തിട്ടുണ്ടോ, വലിയ താരമായിരുന്നോ എന്ന് എന്റെ മോന്‍ എന്നോട് ചോദിക്കാറുണ്ട്. എനിക്കൊന്നും എടുത്ത് കാണിച്ച് കൊടുക്കാനില്ല” എന്നാണ് ബീന ആന്റണി പറയുന്നത്.

അമ്മ അന്നത്തെ ഭയങ്കര ഹീറോയിനാണെന്നും മൂന്ന് സംസ്ഥാന അവാര്‍ഡുകളൊക്കെ കിട്ടിയിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞ് കൊടുക്കുകയായിരുന്നുവെന്നും ബീന പറയുന്നു. അതേസമയം, സിനിമയാണ് ചെയ്തിരുന്നതെങ്കില്‍ ഒരു നല്ല കഥാപാത്രം ആര്‍ക്കും പറഞ്ഞ് കൊടുക്കേണ്ടതില്ല. നാളത്തെ ഒരു തലമുറ തന്നെ അത് മനസിലാക്കിക്കോളുമെന്നും ബീന പറയുന്നു. പത്ത് മുപ്പതോളം സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ, എന്റെ മനസിനെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഒരു ക്യാരക്ടര്‍ ചെയ്യാന്‍ കഴിയാത്തതില്‍ എനിക്ക് വിഷമമുണ്ടെന്നും ബീന പറയുന്നു.

അതേസമയം വീഡിയോയ്ക്ക് കമന്റുമായി ആരാധകരും താരങ്ങളുമൊക്കെ എത്തിയിട്ടുണ്ട്. താരങ്ങളായ സുരഭി ലക്ഷ്മി, സാബു വര്‍ഗീസ്, നലീഫ് തുടങ്ങിയവരെല്ലാം പോസ്റ്റിന് താഴെയായി കമന്റുമായെത്തിയിരുന്നു.

ഇപ്പോ സീരിയലില്‍ ഹാപ്പിയല്ലേ ഇപ്പോഴത്തെ അഭിനയത്തില്‍ എല്ലാവരും ഓര്‍ക്കും, പക്ഷെ ഒറിജിനല്‍ പേര് മറന്ന് പോവുമെന്നായിരുന്നു മൗനരാഗത്തിലെ നായകനായ നലീഫിന്റെ കമന്റ്. യോദ്ധ തന്നെ പോരെയെന്നായിരുന്നു മറ്റൊരു കമന്റ. ആഗ്രഹം പോലെ തന്നെ സിനിമയില്‍ നല്ലൊരു വേഷം വരുമെന്നും അന്ന് തകര്‍ക്കണമെന്നും ആരാധകര്‍ പറയുന്നുണ്ട്.

ബാലതാരമായിട്ടാണ് ബീന ആന്റണി അഭിനയ ജീവിതം ആരംഭിക്കുന്നത്. ഒന്നു മുതല്‍ പൂജ്യം വരെയായിരുന്നു ആദ്യത്തെ സിനിമ. പിന്നീട് ഗോഡ്ഫാദര്‍, കൂടിക്കാഴ്ച, കനല്‍ക്കാറ്റ്, മഹാനഗരം, ആയുഷ്‌കാലം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, അഗ്നിദേവന്‍, ഉദ്യാനപാലകന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.

ഇണക്കം പിളക്കത്തിലൂടെയാണ് സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. ഡിഡി മലയാളത്തിലെ നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം അടക്കം നേടിയിട്ടുണ്ട്. ഇപ്പോള്‍ മൗനരാഗം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. പ്രധാന വേഷത്തിലെത്തുന്ന ആവണി എന്ന പരമ്പരയുടെ സംപ്രേക്ഷണം ആരംഭിക്കാനിരിക്കുകയാണ്.

about beena antony

Safana Safu :