‘വേറെ വഴിയില്ലാത്തതുകൊണ്ട് അവസാനം ഞാൻ അത് ചെയ്യാൻ തീരുമാനിച്ചു’; ബീനആന്റണിയുടെ തീരുമാനം, കട്ട സപ്പോർട്ടുമായി ആരാധകർ

പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. സീരിയലുകളിലാണ് ഇരുവരും ഇപ്പോൾ സജീവമായിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്

അടുത്തിടെ ഭാര്യ ഉപേക്ഷിച്ച് പോയിയെന്ന് പറഞ്ഞ് മനോജ് യുട്യൂബിൽ‌ പങ്കുവെച്ചൊരു വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. മനോജ് വീഡിയോയ്ക്ക് നൽകിയ തലക്കെട്ട് കണ്ട് പലരും ബീന ആന്റണിയും മനോജും പിരിഞ്ഞുവെന്ന് തെറ്റിദ്ധരിച്ചു. പിന്നീട് വീഡിയോ കണ്ടപ്പോഴാണ് മനോജ് അഭിനയിക്കുന്ന സീരിയിലെ പുതിയ മാറ്റങ്ങളെ കുറിച്ചാണ് വീഡിയോയിൽ പറയുന്നതെന്ന് മനസിലായത്.

അവസാനം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ തലക്കെട്ട് വെച്ചതിൽ മനോജ് ഖേദം പ്രകടിപ്പിച്ചു.

ഇപ്പോഴിത ബീന സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. ബീനയും വർക്കൗട്ടിനായി ജിമ്മിൽ ചേർന്നിരിക്കുകയാണ്. ‘വേറെ വഴിയില്ലാത്തതുകൊണ്ട് അവസാനം ഞാൻ അത് ചെയ്യാൻ തീരുമാനിച്ചു’ എന്നാണ് ബീന ജിമ്മിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്.

കുറഞ്ഞ ദിവസങ്ങൾക്കൊണ്ട് തന്നെ ബീനയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ബീനയുടെ പുതിയ തീരുമാനം താരത്തിന്റെ ആരാധകരേയും സന്തോഷിപ്പിച്ചിട്ടുണ്ട്. ​ഗുഡ് ലക്ക് ചേച്ചി, നല്ല തീരുമാനം, അടിപൊളി ചേച്ചി ഇതൊരു ചലഞ്ചായി എടുക്കൂ, നല്ല മാറ്റങ്ങൾ കാണാനുണ്ട്’, എന്നൊക്കെയാണ് ബീന ആന്റണിയെ അഭിനന്ദിച്ച് ആരാധകർ കുറിച്ചത്.

Noora T Noora T :