പുതിയ റെക്കോർഡ് കുറിച്ച് ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ .

ലിയോണ് എതിരായ സ്വന്തം തട്ടകത്തിലെ വിജയത്തോടെ ബാഴ്സലോണ ഒരു റെക്കോര്‍ഡ് കുറിച്ചു.


ചാമ്ബ്യന്‍സ് ലീഗില്‍ ഹോം ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ അപരാജിത മത്സരങ്ങള്‍ എന്ന റെക്കോര്‍ഡിലാണ് ബാഴ്സലോണ എത്തിയത്. ചാമ്ബ്യന്‍സ് ലീഗില്‍ അവസാന 30 ഹോം മത്സരങ്ങളിലും ബാഴ്സലോണ പരാജയപ്പെട്ടിട്ടില്ല.ബയേണ്‍ മ്യൂണിചിന്റെ റെക്കോര്‍ഡിനെ ആണ് ബാഴ്സലോണ പതിയ റെക്കോർഡിലൂടെ മറികടന്നിരിക്കുന്നത് .

29 അപരാജിത മത്സരങ്ങളുടെ ഹോം റെക്കോര്‍ഡ് ബയേര്‍ണ്‍ മ്യൂണിച്ച് കുറിച്ചത് 1998നും 2002നും ഇടയ്ക്കായിരുന്നു.അതിനു ശേഷം ആര്‍ക്കും അത് ഭേദിക്കാന്‍ ആയിരുന്നില്ല. അവസാനം 2013ല്‍ ആണ് ബാഴ്സലോണ ഒരു ചാമ്ബ്യന്‍സ് ലീഗ് ഹോം മത്സരം പരാജയപ്പെട്ടത്. 2013ലെ ചാമ്ബ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ബയേണ്‍ ആണ് അവസാനമായി ബാഴ്സലോണയെ ഹോമില്‍ പരാജയപ്പെടുത്തിയത്.

27 എണ്ണം വിജയിക്കുകയും 3 എണ്ണം സമനില വഴങ്ങുകയുമായിരുന്നു അവസാന 30 ചാമ്ബ്യന്‍സ് ലീഗ് ഹോം മത്സരങ്ങളില്‍ ബാഴ്സലോണ

barcelona on new champions league record

Abhishek G S :