തുടരെത്തുടരെ ഹിറ്റുകൾ; പ്രതിഫലം കുത്തനെ ഉയർത്തി ബാലയ്യ

മലയാളികൾ പരിചിതമായ തെലുങ്ക് താരമാണ് നന്ദമൂരി ബാലകൃഷണ. നടൻ്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ പ്രതിഫലം കുത്തനെ ഉയർത്തിയിരിക്കുകയാണ് ബാലയ്യ.

12 കോടി മുതൽ 18 കോടി വരെയാണ് നിലവിൽ ഓരോ സിനിമയ്ക്കും ബാലയ്യ വാങ്ങുന്നത്. എന്നാൽ തന്റെ അടുത്ത അഖണ്ഡ 2 എന്ന പുതിയ ചിത്രത്തിന് ബാലയ്യ വാങ്ങുന്നത് 35 കോടിയാണ്.

ഈ ചിത്രത്തിന് പിന്നാലെ ഗോപിചന്ദ് മല്ലിനേനി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിൽ 45 കോടിയാണ് ബാലയ്യയുടെ പ്രതിഫലമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തന്റെ സിനിമകൾ തുടർച്ചയായി 100 കോടി നേടുന്നതുകൊണ്ടാണ് നടൻ പ്രതിഫലം ഉയർത്തിയത് എന്നാണ് റിപോർട്ടുകൾ.

സോഷ്യൽമീഡിയയും ട്രോളുകളും സജീവമായ ശേഷമാണ് നന്ദമൂരി ബാലകൃഷ്ണ മലയാളികൾക്ക് സുപരിചിതനായത്. എപ്പോഴും വിവാദനായകനാണ് അദ്ദേഹം. പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഫോൺ വലിച്ചെറിയുക, ദേഷ്യപ്പെടുക, വിവാദപരമായ പ്രസ്താവനകൾ നടത്തുക എന്നിവ ചെയ്താണ് ബാലയ്യ ശ്രദ്ധ നേടുന്നത്.

Vijayasree Vijayasree :