ഗോപി സുന്ദറിനെക്കുറിച്ച് ഞാൻ പരസ്യമായി പറഞ്ഞിരുന്നു, അവന്മാരൊക്കെ സൂപ്പർ ആയി നല്ല രീതിയിൽ ജീവിക്കും. നമ്മളൊക്കെയാണ് പൊട്ടന്മാർ; ബാല

പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നേരത്തെ ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി ബാല രം​ഗത്തെത്തിയിരുന്നു.

എന്നാൽ ഇപ്പോഴിതാ വീണ്ടും രം​ഗത്തെത്തിയിരിക്കുകയാണ് ബാല. മറ്റൊരു ചർച്ചാ വിഷയം വരുമ്പോൾ എല്ലാവരും ഇതെല്ലാം മറക്കുമെന്നും കുറ്റവാളികളെ ശിക്ഷിക്കുകയാണ് വേണ്ടതെന്ന് പറയുകയാണ് ബാല. നേരത്തെ ഗോപി സുന്ദറിനെക്കുറിച്ച് ഞാൻ പരസ്യമായി പറഞ്ഞിരുന്നു. എന്നിട്ട് എന്ത് ചെയ്തു? ജോളിയായിരിക്കുന്നു. അവന്മാരൊക്കെ സൂപ്പർ ആയി നല്ല രീതിയിൽ ജീവിക്കും. നമ്മളൊക്കെയാണ് പൊട്ടന്മാർ. ജനങ്ങൾ മനസിലാക്കിയിട്ട് എന്ത് സംഭവിക്കാൻ പോകുന്നു? ശിക്ഷ കൊടുക്കണ്ടേ? ഒരു മാതൃക സൃഷ്ടിക്കട്ടെ.

ഇന്ന് നിങ്ങൾ വന്ന് ഇന്റർവ്യു എടുത്തു. നാളെ മുല്ലപ്പെരിയാർ വിഷയം വരുമ്പോൾ നിങ്ങളൊക്കെ അങ്ങോട്ട് പോകും, ഇത് മറക്കും. ഇതിന് മുമ്പ് വയനാടായിരുന്നു. അതിന് മുമ്പ് ലോറി വിഷയമായിരുന്നു. നിയമം നല്ലവനൊപ്പമല്ല. കെട്ടവന് രക്ഷപ്പെടാനൊരു വഴിയാകുന്നു. ഇത് മാറണം.

പിന്നാലെ തന്റെ വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും ബാല സംസാരിക്കുന്നുണ്ട്. മകളെ ഓർത്ത് ഞാൻ ദിവസവും കരഞ്ഞിരുന്നു. ഒരു ദിവസം എന്റെ മകളെ എനിക്ക് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. എന്റെ ജീവനാണ് എന്റെ മകൾ. ഞാൻ ഒരു വട്ടനെ പോലെ, ഭ്രാന്തനെ പോലെ ആറു കൊല്ലം എല്ലാ നിയമത്തേയും വച്ച് വഴക്കിട്ടതാണെന്നാണ് ബാല പറയുന്നത്.

അവസാനം ഇതാണ് നിയമമെന്ന് ആദ്യത്തെ ദിവസം തന്നെ വിധിച്ചതാണ്. നിയമം അങ്ങനെയാണ്. അച്ഛന് കിട്ടത്തില്ല. അതൊക്കെ സ്വന്തം ജീവിതത്തിൽ അനുഭവിച്ചാലേ അറിയൂ. ഞാൻ ഇവിടെയിരുന്ന് പറഞ്ഞാൽ മനസിലാകില്ലെന്നും ബാല പറയുന്നു. എന്റെ ജീവിതത്തിലെ എഴെട്ട് കൊല്ലം നഷ്ടപ്പെട്ടുവെന്നാണ് ബാല പറയുന്നത്.

ഈ എട്ട് കൊല്ലത്തിനിടെ എന്റെ അച്ഛനമ്മമാരെ ഞാൻ പോയി കണ്ടത് കുറച്ച് തവണ മാത്രമാണ്. എന്റെ ബന്ധുക്കൾ അകന്നു പോയി. എന്റെ സിനിമാക്കരിയറിൽ വീണു. സാമ്പത്തികമായി തകർന്നു. മാനസികമായി തകർന്നു. മദ്യാപനം നടത്തി. മനസമാധാനത്തോടെ ഉറങ്ങാൻ വേണ്ടി. ഉറക്കുഗുളിക കഴിച്ചിരുന്നു. ജീവിതത്തോട് ഇഷ്ടക്കേട് വന്നു എന്നും ബാല കൂട്ടിച്ചേർക്കുന്നുണ്ട്.

നേരത്തെ ഈ വിഷയത്തിൽ ബാല നടത്തിയ പ്രതികരണവും വാർത്തയായിരുന്നു. ആരൊക്കെയാണ് കാ മഭ്രാന്തമാരെന്നും മറ്റുള്ളവരുടെ കുടുംബത്തെ എങ്ങനെ തകർത്തുവെന്നും ഞാൻ പറയാം. ഇവിടുത്തെ നിയമം എങ്ങനെ പ്രതികരിക്കുന്നു, നിയമുണ്ടോ? ഇതൊക്കെ തുറന്ന് സംസാരിക്കാം ഞാൻ. വെല്ലുവിളിക്കുകയാണ്. ഒരു അപേക്ഷയുള്ളത്, വലിയ വലിയ ആളുകളുടെ പേര് നിങ്ങൾ തന്നെ പറയുന്നുണ്ട്. അതും ചെയ്യരുത്. അവർ സിനിമയെ ദൈവമായി കാണുന്നവരാണ്. പ്രശസ്തരാണെന്ന് കരുതി അവരെ ടാർജറ്റ് ചെയ്യരുത്.

അവരെക്കുറിച്ച് പറയുമ്പോൾ സങ്കടം വരും. മുകളിലുമല്ല, താഴെയുമല്ലാതെ നടുക്കുള്ളവരുണ്ട്. അവരാണ് പ്രശ്‌നം. കേസായിട്ടുണ്ട്, പോലീസ് സ്‌റ്റേഷനിലും പോയിട്ടുണ്ട്. കോടതിയിലും രജിസ്റ്റർ ആയിട്ടുണ്ട്. നാല് വർഷമായി കേസ് നടക്കുന്നുണ്ട്. എന്നിട്ടും ഒരു പിണ്ണാക്കും സംഭവിച്ചിട്ടില്ല. പിന്നെയാണ് നിങ്ങളുടെ ഹേമ കമ്മീഷൻ. ഹേമ കമ്മീഷനെ കുറ്റപ്പെടുത്തുകയല്ല. ഇപ്പോഴെങ്കിലും ഒരു ആക്ഷൻ എടുക്കണം. മനസിലുള്ള വിഷമം കൊണ്ട് പറയുന്നതാണ് എന്നുമാണ് ബാല പറഞ്ഞിരുന്നത്.

Vijayasree Vijayasree :