രംഗണ്ണന്‍ തമിഴ് വേര്‍ഷന്‍; പത്ത് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ ധരിച്ച് ബാല; ഒന്നും ഷൂട്ടിങിനായി തന്നത് അല്ലെന്നും എല്ലാം തന്റേത് തന്നെയാണെന്നും നടന്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി വിശ്രമത്തിലായിരുന്നു ബാല.

ഇപ്പോള്‍ ബാഡ് ബോയ്‌സ് എന്ന ഒമര്‍ ലുലു ചിത്രത്തില്‍ ബാലയും അഭിനയിക്കുന്നുണ്ട്. അബ്രഹാം മാത്യുവാണ് സിനിമ നിര്‍മിക്കുന്നത്. ബിബിന്‍ ജോര്‍ജ് അടക്കമുള്ളവര്‍ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ബാലയുടെ പുതിയൊരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഷൂട്ടിങ് ലൊക്കേഷന്‍ വിശേഷങ്ങള്‍ പകര്‍ത്താനെത്തിയ മീഡിയ ബാലയെ വളഞ്ഞു.

വിശേഷങ്ങള്‍ ചോദിക്കുന്നതിനൊപ്പം താരത്തിന്റെ ഔട്ട്ഫിറ്റ് വെര്‍ത്തും ചോദിച്ചു. വെളുത്ത നിറത്തിലുള്ള ലിനന്‍ ഷര്‍ട്ടും കറുത്ത പാന്റും ഷൂസും കുറച്ച് ആഭരണങ്ങളുമായിരുന്നു ബാല ധരിച്ചിരുന്നത്. എന്നാല്‍ ഔട്ട്ഫിറ്റ് വെര്‍ത്ത് എത്രയാണെന്ന് ചോദിച്ചപ്പോള്‍ ബാല പറഞ്ഞ മറുപടിയാണ് എല്ലാവരേയും അമ്പരപ്പിത്. താന്‍ ധരിച്ചിരിക്കുന്ന ആഭരണങ്ങള്‍ അടക്കം കൂട്ടിയാല്‍ പത്ത് ലക്ഷം രൂപ വില വരുമെന്നാണ് ബാല പറഞ്ഞത്.

ഓപ്പറേഷന്‍ കഴിഞ്ഞ് ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് അമൃത ഹോസ്പിറ്റല്‍ അധികൃതര്‍ തന്നതാണ് സ്‌റ്റോണ്‍സ് പതിപ്പിച്ച മോതിരങ്ങള്‍. വേഗം റിക്കവര്‍ ആകാന്‍ വേണ്ടിയാണ് അവര്‍ എനിക്ക് ഇത് സമ്മാനിച്ചത് എന്നും ബാല പറയുന്നു. മോതിരങ്ങള്‍ കൂടാതെ, നിറയെ സ്‌റ്റോണ്‍സ് പതിപ്പിച്ച ഗോള്‍ഡണ്‍ ചെയിനുള്ള വാച്ചും സില്‍വര്‍ നിറത്തിലുള്ള നെക്ക് ചെയിനും സ്വര്‍ണ്ണത്തിലുള്ള മറ്റ് ആഭരണങ്ങളും ബാല ധരിച്ചിരുന്നു.

ഒന്നും ഷൂട്ടിങിനായി തന്നത് അല്ലെന്നും എല്ലാം തന്റേത് തന്നെയാണെന്നും ബാല വീഡിയോയില്‍ പറഞ്ഞു. വീഡിയോ വൈറലായതോടെ രംഗണ്ണന്‍ തമിഴ് വേര്‍ഷനാണോ എന്നിങ്ങനെ എല്ലാമാണ് കമന്റുകള്‍. ആവേശം ഇന്‍സ്‌പെയേര്‍ഡായി ധരിച്ചതാണോ ആഭരണങ്ങള്‍ എന്നും കമന്റുകളുണ്ട്. അതേസമയം പ്രേക്ഷകരില്‍ ചിലര്‍ ബാലയെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

പണമുണ്ടെന്ന് അറിയിക്കാന്‍ പൊങ്ങച്ചം കാണിക്കുകയാണെന്നും കമന്റുകളുണ്ട്. കൂടാതെ ഭാര്യ എലിസബത്ത് എവിടേയെന്നും ചിലര്‍ കമന്റിലൂടെ താരത്തോട് ചോദിക്കുന്നുണ്ട്. ചോദ്യം ചോദിച്ചപ്പോള്‍ ബാല ഉത്തരം പറയുകയെങ്കിലും ചെയ്തില്ലേ… അല്ലാതെ ചില സ്റ്റാര്‍സ്‌നെപോലെ അല്ലല്ലോ… പ്രതികരിച്ചാല്‍ മണ്ടന്‍ അല്ലെങ്കില്‍ ജാഡയെന്ന് പറയും എന്നും കമന്റുകളുണ്ട്.

ഈ ആഭരണങ്ങളേക്കാളും ഏറ്റവും വിലമതിച്ചതാണ് എലിസബത്ത് അതുകൊണ്ട് ഇതെല്ലാം ഒഴിവാക്കണമെന്ന് പറയുന്നില്ല വിലകൂടിയ ഭാര്യയെ കൂടി ഒപ്പം കൂട്ടിയാല്‍ നന്നായിരിക്കും എന്നാണ് ഒരാള്‍ കുറിച്ചത്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നിരവധി നടത്താറുള്ള നടന്‍ കൂടിയാണ് ബാല. നിരവധി സാധാരണക്കാര്‍ക്ക് പണമായും അല്ലാതെയും താരങ്ങള്‍ സഹായം എത്തിക്കാറുണ്ട്.

അതേസമയം, ബാലയും എലിസബത്തും വേര്‍പിരിഞ്ഞതായുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ എലിസബത്തുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടിയൊന്നും ബാല നല്‍കിയില്ല. ഇപ്പോള്‍ എന്റെ കൂടെ ഇല്ലെന്ന് മാത്രമെ പറയാന്‍ സാധിക്കുവെന്നാണ് ബാല പറഞ്ഞത്. എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. ഞാന്‍ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം… എലിസബത്തിനെ കുറിച്ച് ഞാന്‍ പറയുകയാണെങ്കില്‍ എലിസബത്ത് തങ്കമാണ്.’

‘പ്യൂര്‍ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി. അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. അവള്‍ സ്വര്‍ണ്ണമാണ്. ഇതിന്റെ മുകളില്‍ ഒന്നും ചോദിക്കരുത്. ‘ഞാന്‍ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാന്‍ പറയില്ല. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം…’, എന്നാണ് ബാല എലിസബത്തിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. എലിസബത്തിന്റെ കമന്റ് ബോക്‌സിലും ഇത്തരം ചോദ്യം എത്തിയിരുന്നു. അതിന് ഇന്നും താന്‍ ബാലയുടെ ഭാര്യയാണെന്നും, അക്കാര്യത്തില്‍ സംശയമുണ്ടോ എന്നുമാണ് എലിസബത്ത് ചോദിച്ചത്.

Vijayasree Vijayasree :