ഞാൻ ഇല്ലെന്നറിഞ്ഞ് എന്റെ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചു, കത്തികൊണ്ടായിരുന്നു ആക്രമണ ശ്രമം.. നാവിൽ സ്റ്റാമ്പ് വെച്ചാണ് അവർ ഉള്ളത്, എലിസബത്ത് ഭയങ്കരമായിട്ട് കരഞ്ഞു. ഞാൻ ഇവിടെ നിന്ന് പോകുമെന്നാണ് പറയുന്നത്; സംഭവിച്ചത് തുറന്ന് പറഞ്ഞ് ബാല

ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്ന് പറഞ്ഞ് ബാല നടത്തിയ പ്രസ്താവന അടുത്തിടെ ചൂട് പിടിച്ചിരുന്നു. അതിന് പിന്നാലെ മറ്റൊരു വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബാലയുടെ വീടിനു നേരെ ആക്രമണത്തിനു ശ്രമമുണ്ടായെന്നു പരാതി. ബാല വീട്ടില്‍ ഇല്ലാത്തപ്പോള്‍ വെള്ളിയാഴ്ച രാത്രി രണ്ടു പേര്‍ കാറില്‍ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി ഭയപ്പെടുത്തിയതായാണ് പരാതിയില്‍ പറയുന്നത്.

ഇപ്പോഴിതാ സംഭവത്തെ കുറിച്ച് കൂടുതൽ വിശദീകരിക്കുകയാണ് ബാല. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാലയുടെ പ്രതികരണം.

കഞ്ചാവ് അടിച്ചാണ് അക്രമി സംഘം എത്തിയതെന്നാണ് ബാല ആരോപിക്കുന്നത്. അക്രമികൾ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം തന്റെ കൈയ്യിൽ ഉണ്ടെന്നും സംഭവത്തിന് രണ്ട് ദിവസം മുൻപേ ഈ ആക്രമികൾ താനും ഭാര്യയും നടക്കാനിറങ്ങിയപ്പോൾ വന്ന് കണ്ട് കാലിൽ വീണിരുന്നുവെന്നും ബാല പറയുന്നു.

നടന്റെ വാക്കുകളിലേക്ക്

ഒരു 6 മണിക്ക് ഞാനും ഭാര്യയും നടക്കാൻ പോകുകയായിരുന്നു. അപ്പോൾ രണ്ട് പേർ വന്നു. എലിസബത്തിന്റെ കാലിൽ വീണു. പിറ്റേദിവസം പറയാണ്ട് വീട്ടിലേക്ക് കയറി. എന്റെ സുഹൃത്തുക്കൾ ഇവിടെ ഉണ്ടായിരുന്നു. അവരെ കണ്ടപ്പോ പെട്ടെന്ന് ഇറങ്ങി പോയി.ഇറങ്ങി പോയവർ പുറത്തൊക്കെയൊന്ന് കറങ്ങി, പിന്നെ അകത്ത് കയറാൻ ശ്രമിച്ചു. ഇതാണ് സംഭവിച്ചത്. ഒരാളെ കിട്ടി. ഇവിടെയിരിക്കുന്ന പെണ്ണുങ്ങളോട് മോശമായി പെരുമാറാൻ ശ്രമിച്ചു. അപ്പോൾ ഞാൻ പ്രതികരിച്ചു.

ഇന്നലെ ഞാൻ കോട്ടയത്ത് പരിപാടിക്ക് പോയിരുന്നു. അപ്പോ അവർ ഇവിടെ വന്ന് ഗുണ്ടായിസം കാണിച്ചു. ഞാൻ ഇല്ലെന്നറിഞ്ഞ് എന്റെ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചു. കത്തികൊണ്ടായിരുന്നു ആക്രമണ ശ്രമം. പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്. നാവിൽ സ്റ്റാമ്പ് വെച്ചാണ് അവർ ഉള്ളത്. അത് അടിച്ച് കഴിഞ്ഞാൽ പിന്നെ ഫുൾ ബോധമില്ലാത്ത അവസ്ഥയായിരിക്കുമല്ലോ. ഫുൾ സിസിടിവി ദൃശ്യങ്ങൾ കൈയ്യിൽ ഉണ്ട്.അവരുടെ വണ്ടി നമ്പർ വരെ കൈയ്യിലുണ്ട്.

ഇതിന് മുൻപ് അവരെ കണ്ടിട്ടില്ല. ഭാര്യയുടെ കാലിൽ വന്ന് വീണവർ തന്നെയാണ് ആക്രമിക്കാൻ വന്നത്. അതുൽ എന്നാണ് പേര്. എന്തിനാണ് അവർ ചെയ്തത് എന്നറിയില്ല. പക്ഷേ ഭയങ്കരമായി എനിക്ക് അത്ഭുതം തോന്നി. ഇതാദ്യത്തെ സംഭവമായിരുന്നു. ഈ സംഭവത്തിന് കാരണം എനിക്ക് അറിയാം. ചില തെറ്റുകൾ ഇവിടെ സംഭവിക്കുന്നുണ്ട്. കഞ്ചാവ് അടിച്ച് വന്നവരാണ് ആക്രമിച്ചത്. എലിസബത്ത് ഭയങ്കരമായിട്ട് കരഞ്ഞു. ഞാൻ ഇവിടെ നിന്ന് പോകുമെന്നാണ് പറയുന്നത്.

അവർ ഇതൊന്നും മുൻപ് കണ്ടിട്ടില്ല. ഇതൊക്കെ സംഭവിക്കുമ്പോഴാണ് ഒരു കുടുംബ ജീവിതം തകർന്ന് പോകുന്നത്. ഞാൻ വളരെയധികം ശ്രമിക്കുന്നുണ്ട്. പക്ഷേ എന്ത് ചെയ്യാൻ പറ്റു.നമ്മൾ നൻമയാണ് ചെയ്യന്നത്. ഈ കഞ്ചാവ് അടിക്കുന്നവന് നിയമം ഉണ്ട്. നല്ലത് ചെയ്യുന്നവർക്ക് നിയമം ഇല്ല. സിനിമയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന ചോദ്യത്തിന് അത് പോലീസ് കണ്ടുപിടിക്കട്ടെ.

കേരളത്തിൽ നടക്കുന്നൊരു കാര്യം തുറന്ന് പറയുകയാണ്. ഈ കഞ്ചാവ് , സ്റ്റാമ്പ് എന്നിവ ഉപയോഗിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവർക്ക് അമ്മയ്ക്കും പെങ്ങൾക്കുമുള്ള വ്യത്യാസം അറിയില്ല. അവൻമാരെ പോലീസ് പിടിക്കണം. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം ഞാനും എവിസബത്തും ലഹരിക്കെതിരായ ക്യാമ്പെയ്നിൽ പങ്കെടുത്തിരുന്നു. സിനിമയിൽ നിന്ന് ആരും ഇത് അറിഞ്ഞ് വിളിച്ചിട്ടില്ല, അത്രയും സ്നേഹമാണല്ലോ എല്ലാവർക്കും എന്നോട്’, ബാല പറഞ്ഞു.

Noora T Noora T :