ആളുകൾക്ക് അഭിപ്രായം പറയാൻ എളുപ്പമാണ്, സിനിമാ നടൻമാർക്ക് അവരുടേതായ കഷ്ടപ്പാടുണ്ട്; ബാല പറയുന്നു !

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല . ഭാര്യ എലിസബത്തുമായി വേർപിരിഞ്ഞെന്നുൾപ്പെടെയുള്ള പ്രചരണ​ങ്ങളും ഇതിനിടെ നടന്നിരുന്നു. ബാല നൽകിയ അഭിമുഖങ്ങളിൽ അവ്യക്തമായി സംസാരിച്ചതായിരുന്നു ഇതിന് വഴി വെച്ചത്. പിന്നീട് തങ്ങൾ വേർപിരിയുന്നില്ലെന്ന് വ്യക്തമാക്കി ബാല തന്നെ രം​ഗത്ത് വരികയും ചെയ്തു. എന്നാൽ അഭിമുഖങ്ങളിൽ ബാല പറയുന്നതിലെ വ്യക്തക്കുറവ് അതുപോലെ തുടരുന്നും ഉണ്ട്.

നിരന്തരം വിവാ​ദങ്ങൾ വരുന്നതിനാലും പല വിധ അഭ്യൂഹങ്ങൾക്ക് ഇടവരുന്നതിനാലും അഭിമുഖം കൊടുക്കുന്നതിൽ നിന്നും നടൻ വിട്ടു നിൽക്കണമെന്നും അഭിപ്രായം വരുന്നുണ്ട്. ഇപ്പോഴിതാ ബാലയുടെ മറ്റൊരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തിലെ ദുഖകരമായ സംഭവങ്ങളെക്കുറിച്ച് ബാല അഭിമുഖത്തിൽ പറയുന്നു. എന്നാൽ എന്താണെന്ന് കൃത്യമായി വ്യക്തമാക്കുന്നുമില്ല.

‘ഒരു സമയത്ത് സിനിമ വേണ്ടെന്ന് വെച്ചു. ആ പ്രായത്തിൽ ചില ഷോക്കുകൾ വരുമ്പോൾ ഞാൻ പലരോടും പറഞ്ഞ് നോക്കി, അയ്യോ ഇങ്ങനെ ഒരു തെറ്റ് സംഭവിക്കുന്നുണ്ടെന്ന്. പണ്ടത്തെ കാര്യമാണ്. പക്ഷെ ആർക്കും വിശ്വസിക്കാൻ താൽപര്യമില്ല. എല്ലാവർക്കും അഭിപ്രായം പറയാൻ ഭയങ്കര ഇഷ്ടമായിരുന്നു. അപ്പോൾ കുറച്ച് കഴിഞ്ഞപ്പോൾ നിർത്തി’

‘നിങ്ങൾക്ക് വേണ്ടിയാണോ കഷ്ടപ്പെട്ട് അഭിനയിക്കുന്നത്, വേണ്ടെന്ന് വെച്ചു. അതിൽ നിന്ന് കടന്ന് വന്നതെല്ലാം ദൈവത്തിന്റെ അനു​ഗ്രഹം. മലയാളം സിനിമയിൽ കുറച്ച് നല്ല മനുഷ്യൻമാരും ഉണ്ട്. ഒരുപാട് പേരില്ല,’ ബാല പറഞ്ഞതിങ്ങനെ. ആളുകൾക്ക് അഭിപ്രായം പറയാൻ എളുപ്പമാണ്. സിനിമാ നടൻമാർക്ക് കാശുണ്ട്, പ്രശസ്തിയുണ്ടെന്ന്. എല്ലാവർക്കും അവരുടേതായ കഷ്ടപ്പാടുണ്ട്. പെട്ടെന്ന് അഭിപ്രായം പറയരുത്. എനിക്കും കഷ്ടപ്പാടുണ്ട്. മോഹൻലാലിനും മമ്മൂട്ടിക്കും ദുൽഖർ സൽമാനും എല്ലാം പ്രശ്നങ്ങൾ ഉണ്ടാവും. അത് ബഹുമാനിക്കുക. ആളുകളെ സന്തോഷിപ്പിക്കുന്നത് ആത്മാർത്ഥമായി ചെയ്യുന്നത് കൊണ്ട് അതിൽ കണക്കില്ല. നിങ്ങൾ സന്തോഷമായിരുന്നാൽ ഞാനും സന്തോഷമായിരിക്കും’

‘എനിക്കും ആയിരത്തെട്ട് കഷ്ടപ്പാടുകൾ ഉണ്ട്. ഇപ്പോൾ ഈ കൂളിം​ഗ് ​ഗ്ലാസ് വെച്ചിരിക്കുന്നത് പോലും സ്റ്റെെലിനാണെന്ന് വിചാരിക്കും നിങ്ങൾ. അതിന്റെ പിറകിലും ഒരു കഷ്ടപ്പാടുണ്ട്. കരിയറിൽ റീ സ്റ്റാർട്ട് എന്നത് എനിക്കില്ല. ചിലപ്പോൾ മലയാളത്തിൽ അല്ലെങ്കിൽ തമിഴിലും തെലുങ്കിലും അഭിനയിക്കും. പക്ഷെ ബാലയ്ക്ക് സിനിമ വേണ്ടെന്ന് വെച്ചാൽ സിനിമ വേണ്ട. വേണമെന്ന് വെച്ചാൽ വേണം’ഹിറ്റ്ലിസ്റ്റ് സിനിമ വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ആറു മാസം സമരം ആയിരുന്നു. മൂന്ന് മാസം ഡിസ്ട്രിബ്യൂട്ടർ സമരം, മൂന്ന് മാസം നിർമാതാക്കളുടെ സമരവും. നഷ്ടമെന്ന് പറയാൻ പറ്റില്ല. എന്റെ സമയം പോയി. എന്റെ പ്രതീക്ഷ നഷ്ടപ്പെട്ടു. വിജയ് സാറെ വെച്ച് സിനിമ ചെയ്യാൻ ആ​ഗ്രഹമുണ്ട്. ഒപ്പം മോഹൻലാലും വേണമെന്ന് ആ​ഗ്രഹമുണ്ട്.

സിനിമകളിൽ നിന്ന് ഇപ്പോൾ നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ട്. പ്രേക്ഷകർ എന്നെ സ്നേഹിക്കുന്നത് കൊണ്ടാണ് സിനിമകൾ ലഭിക്കുന്നത്. അത് വേണ്ടെന്ന് വെച്ചാൽ എനിക്ക് കഥാപാത്രം കിട്ടില്ലെന്നും ബാല പറഞ്ഞു.

AJILI ANNAJOHN :