കൈയ്യിൽ നിന്നിടുന്ന പരിപാടിയൊന്നും പൃഥ്വിയുടെ സിനിമയിൽ ഇല്ല, ചേട്ടാ ഇത് മതി, ഇങ്ങനെയാണ് എനിക്ക് വേണ്ടത് എന്ന് പറയും; ഈ പോക്കാണെങ്കിൽ ഒരു ഹോളിവുഡ് പടം ഡയറക്ട് ചെയ്യുമെന്ന് ബൈജു സന്തോഷ്

നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. ഇരുപതാം വയസിൽ മലയാള സിനിമയിൽ അരങ്ങേറിയ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയിൽ കൈവെയ്ക്കാത്ത മേഖലകളില്ല.

പൃഥ്വിരാജിന്റെ ആദ്യ സംവിധാന ചിത്രമായ ലൂസിഫർ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാനും വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ എമ്പുരാനെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും പറയുകയാണ് നടൻ ബൈജു സന്തോഷ്. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൃഥ്വിരാജ് എന്ന സംവിധായകന്റെ മനസിൽ എന്താണ് എടുക്കാൻ പോകുന്നത് എന്ന കാര്യത്തിൽ കൃത്യമായ ചിന്തയുണ്ട്. അതല്ലാതെ വേറെ ആരെകൊണ്ടും അദ്ദേഹം ഒന്നും ചെയ്യാൻ സമ്മതിക്കില്ല. ഈ കൈയ്യിൽ നിന്നിടുന്ന പരിപാടിയൊന്നും പൃഥ്വിയുടെ സിനിമയിൽ ഇല്ല. അതൊന്നും അവിടെ നടക്കില്ല. ‘ചേട്ടാ ഇത് മതി, ഇങ്ങനെയാണ് എനിക്ക് വേണ്ടത്’ എന്ന് രാജു പറയും. അത് കറക്ടായിരിക്കും. അയാൾക്ക് സ്വന്തം സിനിമയെ പറ്റി ഒരു റീഡിങ് ഉണ്ടാകുമല്ലോ.

പിന്നെ സെറ്റിൽ വളരെ സീരിയസാണ് അദ്ദേഹം. ഒപ്പം വർക്ക് ചെയ്യാൻ നല്ല രസമാണ്. രാജു വളരെ ശ്രദ്ധിച്ച് കോൺസൺട്രേറ്റ് ചെയ്താണ് ഇരിക്കുക. സീനിനെ കുറിച്ച് നരേറ്റ് ചെയ്യുമ്പോഴും അങ്ങനെ തന്നെയാണ്. ഈ പോക്കാണെങ്കിൽ ഒരു ഹോളിവുഡ് പടം ഡയറക്ട് ചെയ്യേണ്ടി വരുമെന്ന് ഞാൻ രാജുവിനോട് പറഞ്ഞിരുന്നു. ഉടനെ അല്ലെങ്കിലും കുറച്ച് കഴിഞ്ഞിട്ട് ചിലപ്പോൾ അത് സംഭവിച്ചേക്കാം എന്നാണ് ബൈജു സന്തോഷ് പറഞ്ഞത്.

മലയാള സിനിമകളിൽ പ്രേക്ഷകർക്ക് എമ്പുരാനോളം കാത്തിരിപ്പ് സമ്മാനിച്ച മറ്റൊരു ചിത്രവും ഈ ഇടക്കാലത്ത് ഉണ്ടായിട്ടില്ല. സ്‌കെയിലിലും കാൻവാസിലും മലയാള സിനിമയെ അത്ഭുതപ്പെടുത്തുമെന്ന്ആണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ അഞ്ചിനാണ് എമ്പുരാന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് എമ്പുരാൻ ചിത്രീകരിക്കുന്നത്. മുരളി ഗോപി തന്നെയാണ് തിരക്കഥയെഴുതുന്നത്. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും സംയുക്തമായാകും എമ്പുരാൻ നിർമിക്കുക. മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാകും ചിത്രം പ്രദർശനത്തിന് എത്തുക.

Vijayasree Vijayasree :