തന്റെ ശബ്ദം ആളുകള്‍ വെറുക്കുന്ന ഒരു സമയം വരുമെന്ന് ഫാസിൽ; ആ സംഭവം തുറന്ന് പറഞ്ഞ് ഭാഗ്യ ലക്ഷ്മി

ഒരു സമയത്ത് താന്‍ വളരെ തിരക്കുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ആ സമയത്ത് റെസ്റ്റ് ഇല്ലാതെ താന്‍ ഫിലിം ഫീല്‍ഡില്‍ വര്‍ക്ക് ചെയ്തിരുന്നു. ടെലിവിഷന്‍ സീരിയലുകളിലും സിനിമകളിലും വര്‍ക്ക് ചെയ്ത കാലത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി മനസ്സ് തുറക്കുകയാണ്. ആ സമയത്ത് ഫാസില്‍ എന്ന സംവിധായകന്‍ തനിക്ക് ഒരു ഉപദേശം തന്നിരുന്നു. ഇങ്ങനെ ഇടവേളകളില്ലാതെ സിനിമയില്‍ വര്‍ക്ക് ചെയ്താല്‍ തന്റെ ശബ്ദം ജനം വെറുക്കുന്ന ഒരു കാലം വരുമെന്ന് ആദ്ദേഹം തന്നെ ഓര്‍മ്മപ്പെടുത്തി.

‘2001ടൈമില്‍ എനിക്ക് കുറച്ചു ഫാമിലി പ്രോബ്ലംസ് വന്ന സമയത്ത് ഞാനും മക്കളും ഒറ്റയ്ക്ക് താമസിക്കുമ്‌ബോള്‍ എനിക്ക് അതില്‍ നിന്ന് ഒരു മെച്ചപ്പെട്ട ജീവിതം ഉയര്‍ത്താന്‍ കുറച്ചു കൂടി സാമ്ബത്തികം അനിവാര്യമായിരുന്നു. അത് കൊണ്ട് ഞാന്‍ കുറെയധികം ടെലിവിഷന്‍ സീരിയലുകളില്‍ സൈന്‍ ചെയ്തു. കുറേ സിനിമകളും ചെയ്യുന്നുണ്ടായിരുന്നു. ഒരുദിവസം ഒന്‍പത് സിനിമകളൊക്കെ ഡബ്ബ് ചെയ്യുന്ന സമയമായിരുന്നു അത്. അപ്പോള്‍ ഫാസില്‍ സാര്‍ എന്നെ വിളിച്ചു പറഞ്ഞു.

താന്‍ വളരെ അപകടമായ ഒരു നിലയിലേക്കാണ് പോകുന്നത്. തന്റെ ശബ്ദം ആളുകള്‍ വെറുക്കുന്ന ഒരു സമയം വരും. അത് കൊണ്ട് താന്‍ തന്റെ ജോലി നിയന്ത്രിക്കുക. അതാണ് ഫാസില്‍ സാറില്‍ നിന്ന് കിട്ടിയ ഏറ്റവും വലിയ ഉപദേശം’. ഭാഗ്യലക്ഷ്മി പറയുന്നു.

bagyalakshmi

Noora T Noora T :