യാത്ര ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു; പക്ഷെ നേരിട്ട് കാണണം സംസാരിക്കണമെന്ന് ആഗ്രഹിച്ചു; ഭാഗ്യ ലക്ഷ്മി

കമല സുരയ്യയ്ക്കൊപ്പമുള്ള മനോഹരമായ ഓർമകളുമായി ഭാഗ്യലക്ഷ്മി. മാധവി കുട്ടിയ്ക്ക് ഒപ്പം യാത്ര ചെയ്യാനുള്ള ഭാഗ്യം തനിയ്ക്ക് ലഭിച്ചു ആ അനുഭവമാണ് ഫേസ് ബുക്ക് കുറിപ്പിലൂടെ ഭാഗ്യ ലക്ഷ്മി പങ്കുവെച്ചത്. ഏകദേശം 30 വർഷം മുമ്പ് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു അത് സംഭവിച്ചതെന്നും താരം വ്യക്തമാക്കി. കുറച്ച് വർഷങ്ങൾക്ക് മുൻപ് മാധവിക്കുട്ടിയുടെ നീർമാതളത്തിന് ചുവട്ടിൽ പോയി നിന്നപ്പോഴുള്ള രണ്ട് ചിത്രങ്ങളും പങ്കുവച്ചു കൊണ്ടാണ് ഭാഗ്യലക്ഷ്മിയുടെ കുറിപ്പ്.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

ഏകദേശം 30 വർഷം മുമ്പ് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ മാധവിക്കുട്ടിയോടൊപ്പം യാത്ര ചെയ്യാനുള്ള ഭാഗ്യം ഉണ്ടായി. സീറ്റിൽ കണ്ണടച്ച് ഇരിക്കുന്നത് കണ്ട് ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല. ഒന്നും സംസാരിക്കാതെ ആ യാത്ര ഒരു ചെറു പുഞ്ചിരിയിൽ അവസാനിപ്പിച്ചു. എന്നെങ്കിലും ഒരിക്കൽ നേരിട്ട് പോയി കാണണം കുറേ സംസാരിക്കണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു.. നടന്നില്ല. അതങ്ങനെയാണല്ലോ നമുക്ക് ഇഷ്ടമുള്ളവർക്ക് മരണമില്ല എന്നാണല്ലോ. വൈക്കം മുഹമ്മദ് ബഷീറിനെ കാണണം എന്ന ആഗ്രഹവും നടന്നില്ല. കുറച്ച് വർഷം മുമ്പ് പുന്നയൂർക്കുളത്ത് പോയപ്പോൾ മാധവിക്കുട്ടിയുടെ നീർമാതളത്തിന് ചുവട്ടിൽ പോയി വെറുതേ നിന്നു.

bagya lakshmii

Noora T Noora T :