ബാബു നമ്പൂതിരി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ഓര്മ വരിക തൂവാനത്തുമ്പിയിലെ തങ്ങളെയാണ്. ആ കഥാപാത്രം അത്രമേല്‍ മലയാളിയുടെ മനസില്‍ പതിഞ്ഞ് പോയതിന് പിന്നില്‍ ബാബു നമ്പൂതിരി എന്ന കെ.എന്‍ നീലകണ്ഠന് നമ്പൂതിരിയുടെ അഭിനയവഴക്കമാണെന്നതില്‍ സംശയമില്ല. തൂവാനത്തുമ്പികള്‍ക്ക് ശേഷവും നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ നിറസാന്നിധ്യമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നാല്‍പ്പത് വര്‍ഷത്തെ സിനിമാ ജീവിതത്തിനുള്ളില്‍ 215ഓളം സിനിമകള്‍ ബാബു നമ്പൂതിരി ചെയ്ത് കഴിഞ്ഞു.
ബാബു നമ്പൂതിരി അഭിനയിച്ചതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് മോഹന്‍ലാലിനൊപ്പം ചെയ്തിട്ടുള്ള കഥാപാത്രങ്ങളാണ്. ഇരുന്നൂറിന് മുകളില്‍ സിനിമകള്‍ പല താരങ്ങള്‍ക്കൊപ്പവും ചെയ്തിട്ടുണ്ടെങ്കിലും തനിക്ക് അടുപ്പ കൂടുതല്‍ മോഹന്ലാലിനോടാണെന്നത് ബാബു നമ്പൂതിരി പറയാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചുമെല്ലാം അദ്ദേഹം മുമ്പോരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
മോഹന്‍ലാല്‍ മാത്രമല്ല മമ്മൂട്ടിയും വിഗ് ആണെന്നാണ് ബാബു നമ്പൂതിരി പറയുന്നത്. ഒരിക്കല്‍ മോഹന്‍ലാല്‍ വിഗ്ഗ് ഊരിയപ്പോള്‍ ലാലിന്റെ യഥാര്‍ത്ഥ രൂപം കണ്ട് ലാലു അലക്സ് ഞെട്ടിയെന്നും ബാബു നമ്പൂതിരി പറയുന്നു. മോഹന്‍ലാലിന് നല്ല ആകാരസൗന്ദര്യമുണ്ട്. നീളം, തടി, അയാളുടെ അഭിനയ മികവ്, നാലാള് വന്നാലും മോഹന്‍ലാലിന് അടിച്ച് വീഴ്ത്താനാകും എന്ന തോന്നല്‍ ജനത്തിനുണ്ട്.
മോഹന്‍ലാലിന്റെ ഇടിപടങ്ങള്‍ അല്ല ആളുകള്‍ക്ക് ഇഷ്ടം. അദ്ദേഹത്തിന്റെ ഇടിപടങ്ങള്‍ ഓടിയത് അദ്ദേഹത്തിന്റെ മികവ് കൊണ്ടുമല്ല. കൂടെയുള്ള ആര്‍ട്ടിസ്റ്റുകള്‍ നടിമാര്‍ എന്നിവരൊക്കെ കൊണ്ടായിരിക്കും. ആറാം തമ്പുരാനാണ് ബെസ്റ്റ് ഉദാഹരണം. ഹീറോ പരിവേഷം കൊടുത്തിട്ടുണ്ട് മോഹന്‍ലാലിന്. ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന ഒരാണ്. പിന്നെ മഞ്ജുവാര്യരുടെ അഭിനയവും. രണ്ടും കൂടെ യോജിച്ചപ്പോള്‍ ഭയങ്കര ക്ലിക്കായി ആ സിനിമയും പാട്ടുകളും.
ഇത്രയും പടങ്ങള്‍ ചെയ്ത മോഹന്‍ലാലില്‍ നിന്ന് വീണ്ടും വെറൈറ്റി വേണമെന്ന് ആഗ്രഹിക്കുന്നത് തന്നെ തെറ്റാണ്. മനുഷ്യനല്ലേ. നമ്മള് ഒരു കഥാപാത്രം ചെയ്യുമ്പോള്‍ നമ്മുടെ മാനറിസം ആ കഥാപാത്രത്തില്‍ കുറച്ച് കടന്ന് വരാം. പിന്നെയും വെറെറ്റി വേണമെന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടായിരിക്കും. മോഹന്‍ലാലിനെ ഹീറോയായി കാണാനാണ് ജനങ്ങള്‍ക്കിഷ്ടം. മമ്മൂട്ടിയും മോഹന്‍ലാലും എല്ലാ റോളും ചെയ്ത് കഴിഞ്ഞു.
തമിഴിലൊക്കെ രജിനികാന്തൊക്കെ അദ്ദേഹത്തിന് പറ്റിയ വേഷമെ ഏറ്റെടുക്കൂ. സ്വന്തം ശരീരം മറ്റുള്ളവരെ കാണിക്കാന്‍ അദ്ദേഹത്തിന് യാതൊരു മടിയും ഇല്ല. എന്റെ തലയും താടിയും രൂപവും ഇങ്ങനെയൊക്കെയാണെന്ന് അദ്ദേഹം ധൈര്യത്തോടെ കാണിക്കും. അതാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും വിഗ്ഗൊന്നുമില്ലാതെ ഇറങ്ങി നടക്കണം. അതാണ് ചെയ്യേണ്ടതെന്നാണ് ഞാന്‍ പറയുന്നത്. കിടക്കുമ്പോള്‍ മാത്രം വിഗ് ഊരിവെക്കുന്നവരാണ് നമ്മുടെ പല ആര്‍ട്ടിസ്റ്റുകളും. ആണുങ്ങളും പെണ്ണുങ്ങളും.
മുടിയില്ലായ്മ കാണിക്കുന്നതില്‍ പ്രശ്നം ഇല്ലെന്ന് കാണിക്കുന്നത് നടന് സിദ്ദിഖ് മാത്രമാണ്. മോഹന്‍ലാല്‍ തന്റെ സ്വരൂപം ലാലു അലക്സിന് മുന്നില്‍ കാണിച്ചിരുന്നതായി കേട്ടിട്ടുണ്ട്. താന്‍ എന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ അല്ലേ എന്ന് സ്വയം പറഞ്ഞ് വിഗ് മാറ്റിയത്രേ. കര്‍ത്താവേ എന്ന് പറഞ്ഞ് ഓടിയെന്ന് ലാലു എന്നോട് ഒരിക്കല്‍ സംസാരത്തിന് ഇടയില്‍ പറഞ്ഞിട്ടുണ്ട്. മോഹന്‍ലാല്‍ വിഗ് വെക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്. മമ്മൂട്ടിയ്ക്ക് പ്രായമായല്ലോ. താരങ്ങള്‍ അവരുടെ സൗന്ദര്യത്തെ കുറിച്ച് ഭയങ്കര കോണ്‍ഷ്യസാണ്. നടന്മാര് രജനിയെ കണ്ട് പഠിക്കട്ടെ എന്നും അദ്ദേഹം പറയുന്നുണ്ട്.
നടന്മാരുടെ കാര്യത്തില്‍ എപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് അവരുടെ സൗന്ദര്യവും പ്രായവും. ഒരോ അഭിനേതാവിന്റെയും പ്രധാന ആയുധം അവരുടെ ശരീരമാണ്. അതുകൊണ്ട് തന്നെ അത് സംരക്ഷിച്ച് നിലനിര്‍ത്തിക്കൊണ്ടുപോകുന്നതിന് ആവശ്യമായ ഫിറ്റ്നസ് ട്രെയിനിങ്, ഭക്ഷമ ക്രമം, സൗന്ദര്യം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ചികിത്സകള്‍ എല്ലാം നടിമാരും നടന്മാരും എപ്പോഴും ചെയ്യാറുണ്ട്. മോഹന്‍ലാലിനെ കണ്ടാല്‍ അറുപത്തിമൂന്നുകാരനാണെന്ന തോന്നല്‍ വരില്ല. മുഖത്ത് ഇപ്പോഴും ചെറുപ്പമുണ്ട്. മമ്മൂട്ടിയക്കും വയസ് എഴുപത്തിരണ്ട് ആയെങ്കിലും ചെറുപ്പക്കാരെ കടത്തിവെട്ടും വിധമുള്ള ചിത്രങ്ങളുമായി വന്ന് സോഷ്യല്‍ മീഡിയ കത്തിക്കാറുണ്ട് അദ്ദേഹം.