ആത്മസഖിയിൽ നിന്നും അവന്തിക മോഹന്‍ പിൻവാങ്ങിയതിന്റെ കാരണം!

ആത്മസഖിയെന്ന പരമ്ബരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായ നായികമാരിലൊരാളാണ് അവന്തിക മോഹന്‍. ഡോക്ടര്‍ നന്ദിതയായുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. റെയ്ജന്‍ രാജനായിരുന്നു അവന്തികയുടെ നായകനായി അഭിനയിച്ചത്. എസിപി സത്യജിത്തും ഡോക്ടര്‍ നന്ദിതയും മികച്ച ജോഡികളെന്നായിരുന്നു പ്രേക്ഷകര്‍ വിലയിരുത്തിയത്. എന്നാൽ സീരിയലിൽ നിന്ന് താരം പിൻവാങ്ങിയത് ആരാധകർക്ക് വലിയ വേദനയാണ് നൽകിയത്.

എന്നാൽ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നും അതിനാലാണ് താന്‍ പരമ്ബരയില്‍ നിന്നും പിന്‍വാങ്ങിയതെന്ന് അവന്തിക പറഞ്ഞിരുന്നു. ക്ലൈമാക്‌സിനോട് അടുക്കുന്നതിനിടയിലായിരുന്നു താരം പിന്‍വാങ്ങിയത്. പുതിയതായെത്തിയ താരത്തിനെ ആരാധകര്‍ തുടക്കത്തില്‍ അംഗീകരിച്ചിരുന്നില്ല. ഞങ്ങളുടെ നന്ദിത ഇങ്ങനെയല്ലെന്നായിരുന്നു അവരുടെ വാദം. അധികം വൈകാതെ തന്നെ പരമ്ബര അവസാനിപ്പിക്കുകയായിരുന്നു. ഇതിന് ശേഷമായാണ് ഇതേ താരജോഡിയെ അണിനിരത്തി പുതിയ പരമ്ബര തുടങ്ങിയത്.

മികച്ച പിന്തുണയുമായി മുന്നേറുകയായിരുന്നു പ്രിയപ്പെട്ടവള്‍. ഇത്തവണയും ഡോക്ടറായാണ് അവന്തിക എത്തിയത്. അതിനിടയിലാണ് ലോക് ഡൗണ്‍ വന്നതും സീരിയല്‍ നിര്‍ത്തിവെച്ചതും. മാസങ്ങള്‍ക്ക് ശേഷമായാണ് സീരിയലുകളുടെ ചിത്രീകരണം പുനരാരംഭിച്ചത്. സീരിയല്‍ വീണ്ടും തുടങ്ങിയെങ്കിലും ഉമയായി മറ്റൊരു നായികയായാണ് എത്തിയത്.

സീരിയലില്‍ നിന്നും അവന്തിക പിന്‍വാങ്ങിയോ എന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു പിന്നീട് നടന്നത്. എന്നാൽ ആരാധകരുടെ സംശയം തീർത്ത് രംഗത്തുവന്നിരിക്കുകയാണ് താരം.ആരാധകരുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും നിരവധി പേരാണ് തന്നോട് സീരിയലിനെക്കുറിച്ച്‌ ചോദിച്ച്‌ എത്തിയിട്ടുള്ളതെന്നും അവന്തിക പറയുന്നു. ലോക് ഡൗണായതിന് ശേഷമുള്ള യാത്ര ബുദ്ധിമുട്ടാണെന്നും അതിനാലാണ് ഷൂട്ടിംഗിന് താനെത്താതിരുന്നതെന്നും താരം പറയുന്നു. പഞ്ചാബിലാണ് താരം കുടുംബസമേതമായി താമസിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ യാത്രയ്ക്ക് കടുത്ത നിബന്ധനകളുള്ളതിനാല്‍ പല താരങ്ങളും സീരിയലുകളില്‍ നിന്നും പിന്‍വാങ്ങുകയാണ്.

avanthika mohan

Vyshnavi Raj Raj :