
മൊബൈല്‍ ക്യാമറക്ക് പകരം ചെരിപ്പ് കൈയില്‍ ഉയര്‍ത്തിപ്പിടിച്ച് പോസ് ചെയ്യുന്ന കുരുന്നുകളുടെ സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം വളരെ വേഗത്തിൽ വൈറലായതിന് പിന്നാലെ താരങ്ങളും ഏറ്റെടുത്തിരുന്നു . പിന്നാലെ ബോളിവുഡിൽ നിന്ന് അമിതാഭ് ബച്ചനും ചിത്രത്തെ ശ്രദ്ധിച്ചു. ഇപ്പോൾ ബിഗ് ബിയുടെ സംശയമാണ് ശ്രദ്ധ നേടുന്നത്.
നിഷ്കളങ്കമായ ഈ ചിത്രം ബോളിവുഡിലടക്കം നിരവധി പേര് ഷെയര്‍ ചെയ്തതോടെ കുട്ടികള്‍ താരങ്ങളായി. ഇവര്‍ ആരെന്നോ ഇവരുടെ മറ്റ് വിവരങ്ങളോ ഇല്ലെങ്കിലും ബിഗ് ബി അമിതാഭ് ബച്ചന് വരെ ‘ചെരിപ്പ് സെല്‍ഫി’ ചിത്രം വളരെ ശ്രദ്ധാപൂർവം നിരീക്ഷിച്ചു.
ബൊമന്‍ ഇറാനി, അനുപം ഖേര്‍, അതുല്‍ കസ്ബേക്കര്‍ തുടങ്ങിയവരുടെയും മനം കവര്‍ന്ന ചിത്രമാണ് ഇത്. ഇറാനിയുടെ ട്വീറ്റിന് 33,000ത്തോളം ലൈക്കുകളും 5000ത്തിലേറെ റീട്വീറ്റുകളുമാണ് ലഭിച്ചത്. ഈ കുട്ടികളെ ആര്‍ക്കെങ്കിലും അറിയാമോ എന്നാണ് ഫോട്ടോഗ്രാഫറും നിര്‍മാതാവുമായ അതുല്‍ കസ്ബേക്കര്‍ ചിത്രം പോസ്റ്റ് ചെയ്ത് ചോദിച്ചത്.
എന്നാല്‍ ആദരവോടെയും ക്ഷമാപണത്തോടെയും എന്ന് പറഞ്ഞുകൊണ്ട് ഇത് ഫോട്ടോഷോപായി തോന്നുന്നുവെന്നാണ് ബിഗ് ബി അതുലിന്റെ പോസ്റ്റിന് താഴെ പ്രതികരിച്ചത്. ചെരിപ്പ് ഫോണ്‍ ആക്കി പിടിച്ച കുട്ടിയുടെ കൈക്ക് അസാധാരണ വലുപ്പം തോന്നിക്കുന്നുവെന്നാണ് ബച്ചന് പറയുന്നത്. തുടര്‍ന്ന് ആ വഴിക്കും ചര്‍ച്ച നടക്കുന്നുണ്ട്.
സ്മാർട്ഫോണിന്റെ പ്രത്യേകതകളാൽ ചിത്രങ്ങൾക്ക് അങ്ങനെ സംഭവിക്കാമെന്ന് വിദഗ്ധർ പരിശോധിച്ചതിൽ മനസ്സിലായെന്നും ബച്ചന് അതുൽ മറുപടി നൽകുകയും ചെയ്തു.

atul kasbekar’s viral photo