പേർളി കുക്കിംഗ് ചെയ്യുമോ? രസകരമായ മറുപടിയുമായി ശ്രീനേഷ്!

പ്രേഷകരുടെ പ്രിയപ്പെട്ട നടിയും അവതാരികയുമാണ് പേളി മാണിയും സീരിയല്‍ താരം ശ്രീനിഷ് അരവിന്ദും. ബിഗ് ബോസിൽ മൊട്ടിട്ട ആറു മാസത്തെ പ്രണയം വിവാഹത്തിലേക്ക് എത്തുകയും ചെയ്തു. വിവാഹത്തിന് ശേഷം സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന സത്യ എന്ന പെൺകുട്ടി എന്ന പുതിയ പരമ്പരയിലൂടെ സീരിയൽ രംഗത്തേക്ക് വീണ്ടും എത്തുകയാണ് ശ്രീനേഷ് ഇതിന് മുൻപ് പ്രണയം സീരിയലിലൂടെ ശ്രീനീഷ് പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. വിവാഹത്തിന് ശേഷം ബിഗ് ബോസിലെപ്പോലെയാണ് ഞാനും പേർളിയും ജീവിക്കുന്നതെന്ന് താരം പറയുന്നു. റെയിന്‍ബോ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

വിവാഹത്തിന് ശേഷം എല്ലാവരും ചോദിക്കുന്നത് പേർളി കുക്കിംഗ് ചെയ്യുമോ എന്നായിരുന്നു. എന്നാൽ പേർളി ചെയ്യുന്നത് കണ്ട് ഞാനാണ് ഞെട്ടിയിരിക്കുന്നത് . കുക്കിംഗും മറ്റ് ജോലികളുമെല്ലാം ചെയ്യും. നീ എവിടെ നിന്ന് ഇതെല്ലം പഠിച്ചു എന്ന് ചോദിച്ചപ്പോൾ മറുപടിയാകട്ടെ ഞാന്‍ മമ്മിയുടെ അടുത്ത് നിന്ന് പഠിച്ചതെന്നായിരുന്നു.

ക്രിയേറ്റീവ് മൈൻഡ് ഉള്ള വ്യക്തിയാണ് പേളി. എല്ലാം വ്യത്യസ്തമായി ചെയ്യണം. എന്റെ ഭാര്യയായത് കൊണ്ട് പറയുകയല്ല, സെലക്ഷന്‍ ബെസ്റ്റായിരുന്നു. അതില്‍ ഒന്നും മൈനസ് തോന്നിയിട്ടില്ല. വീട്ടിൽ വെറുതെ ഇരിയ്ക്കില്ല . എന്തെകിലും ചെയ്ത് കൊണ്ടിരിക്കും . ഇപ്പോൾ ഇതാ ഓണ്‍ലൈന്‍ സ്‌റ്റോര്‍ തുടങ്ങിയിരിക്കുകയാണെന്നും ശ്രീനിഷ് പറയുന്നു . ബിഗ് ബോസിലെപ്പോലെയാണ് ഇപ്പോഴും ജീവിക്കുന്നത്. അവിടെ നിന്ന് കപ്പല്ല തനിക്ക് കിട്ടിയത് പേളിയെയാണ്. പേർളിയ്ക്ക് യാത്രകളോട് താല്പര്യമാണ് . എന്നാൽ എനിയ്ക്ക് അത്ര താല്പര്യമില്ല.എല്ലാവരെയും പോലെ സിനിമയില്‍ അഭിനയിക്കാനാഗ്രഹമുണ്ടെന്ന് ശ്രീനിയും പറയുന്നു

രാജ്യത്തെ ഏറ്റവും അധികം റേറ്റിങ്ങുള്ള ടെലിവിഷൻ പ്രോഗ്രാമാണ് ബിഗ് ബോസ് . ഹിന്ദിയിലാണ് ഇത് തുടക്കം കുറിച്ചതെങ്കിലും ഇപ്പോൾ ഭൂരിഭാഗം ഭാഷകളിലും പരിപാടിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷമാണ് മലയാളത്തിൽ ബിഗ്‌ബോസ് ഇറങ്ങുന്നത് . തുടക്കത്തിൽ വല്യ സ്വീകാര്യത ഒന്നും ലഭിച്ചില്ലെങ്കിലും ,പിന്നീട് വൻ സ്വീകാര്യതയാണ് പ്രേക്ഷർക്കിടയിൽ കിട്ടി തുടങ്ങിയത്.റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ശ്രീനിഷും പേർളിയും തങ്ങളുടെ പ്രണയം പരസ്യമായി തുറന്നുപറഞ്ഞവരാണ്.

ഷോ വിജയിക്കാന്‍ ഇരുവരും ചേര്‍ന്നുള്ള നാടകമാണ് പ്രണയം എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും വിമര്‍ശകരുടെ വായടപ്പിച്ച്‌ തങ്ങളുടെ പ്രണയം അഭിനയമല്ലെന്ന് തുറന്നുകാട്ടുകയായിരുന്നു ഇരുവരും. പേര്‍ളിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായ ഹിമാലയത്തിലേക്കാണ് ഇരുവരും യാത്ര പോയത്. വിവാഹത്തിന് ശേഷമുള്ള ആദ്യ പിറന്നാള്‍ ഇരുവരും ആഘോഷിച്ചത് ഇവിടെ നിന്നുമായിരുന്നു. പേര്‍ളിയുടെ പിറന്നാളിന് സര്‍പ്രൈസാണ് ശ്രീനി ഒരുക്കിയിരുന്നത്. ക്യാംപ് ഫയര്‍ ഒരുക്കിയും കാട്ടിലൂടെയും മലകള്‍ കയറിയും വേറിട്ടൊരു യാത്രാനുഭവമായിരുന്നു താരദമ്പതികള്‍ക്ക് ലഭിച്ചത്. ഇക്കാര്യങ്ങള്‍ ഇന്‍സ്റ്റാഗ്രം പേജിലൂടെ ഇരുവരും പങ്കുവെക്കാറുണ്ട്. ഹിമാലയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു ശ്രീനിഷും പേർളിയും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

Sreeniish Aravindh

Noora T Noora T :