350 ൽ അധികം റൺസ് നേടിയിട്ട് ഇന്ത്യ തോൽക്കുന്നത് ഏക ദിന ചരിത്രത്തിൽ ഇത് ആദ്യം

ഇന്ത്യക്കു എതിരായ നാലാം ഏകദിന മത്സരത്തിൽ ഓസ്‌ട്രേലിയ സ്വന്തമാക്കിയത് ആരും പ്രതീക്ഷിക്കാത്ത വിജയം .ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം ആറ് വിക്കറ്റ് മാത്രം നഷ്ട്ടത്തില്‍ 13 പന്തുകള്‍ ബാക്കിനില്‍ക്കെ ഓസ്‌ട്രേലിയ മറികടന്നു . 117 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്കോമ്ബിന്റെയും 91 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയുടെയും ഒപ്പം 43 പന്തില്‍ 84 റണ്‍സ് നേടി പുറത്താകാതെ നിന്ന ആഷ്ടണ്‍ ടേണറുടെയും തകര്‍പ്പന്‍ പ്രകടനമാണ് ഓസ്‌ട്രേലിയക്ക് ചരിത്രവിജയം സമ്മാനിച്ചത് .

ഏകദിന ചരിത്രത്തില്‍ ഇതാദ്യമായാണ് ഓസ്‌ട്രേലിയ 350+ വിജയലക്ഷ്യം മറികടക്കുന്നത്. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെ വിജയകരമായ റണ്‍ ചേസ് കൂടിയാണിത്.നാണക്കേടിന് പ്രധാന കാര്യം ഇതാണ് -ആദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു 350 ൽ കൂടുതൽ റൺസ് സ്കോർ ചെയ്തു ഒരു ഏക ദിന മത്സരത്തിൽ പരാജയ പെടുന്നത് .

astralia defeats india in 4th odi

\

Abhishek G S :