രജനിക്ക് പിന്നാലെ ആസിഫ് അലിയും ചരിത്രത്തിലേക്ക് … ആസിഫ് അലിക്ക് അഭിമാന നിമിഷം ഒപ്പം മലയാളികൾക്കും

രജനിക്ക് പിന്നാലെ ആസിഫ് അലിയും ചരിത്രത്തിലേക്ക് … ആസിഫ് അലിക്ക് അഭിമാന നിമിഷം ഒപ്പം മലയാളികൾക്കും

ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനത്തിനുള്ള വിലക്ക് നീക്കിയ ശേഷമുള്ള ആദ്യ മലയാള ചിത്രമായി ആസിഫ് അലിയുടെ ‘ബി .ടെക്’ ഈ ആഴ്ച്ച പ്രദര്‍ശനം ആരംഭിക്കും.

സൗദി അറേബ്യയിലെ ‘റിയാദ്’ പാര്‍ക്കിലെ വോക്‌സ് മള്‍ട്ടിപ്ലക്‌സിലാണ് പെരുന്നാള്‍ ദിനമായ 14നു ആദ്യ പ്രദര്‍ശനം .

സൗദി അറേബ്യയില്‍ പ്രദര്‍ശനത്തിനെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രവും രജനീകാന്ത് ചിത്രവുമായ ‘കാല’ ഇതേ തിയേറ്റര്‍ സമുച്ചയത്തില്‍ തന്നെ മികച്ച കളക്ഷനില്‍ പ്രദര്‍ശിപ്പിച്ചു വരുന്നുന്നുണ്ട്.

സൗദിഅറേബ്യയുടെ തിരശീലയില്‍ കാലുകുത്തിയ ആദ്യ ഇന്ത്യന്‍ താരമായ
രജനിക്ക് പിന്നാലെ ആസിഫ് അലിയും ചരിത്രത്തിലേക്ക് കടക്കുകയാണ്. മലയാള സിനിമയുടെ ചരിത്രതിലാധ്യമാണ് ഒരു സിനിമ സൗദി അറേബ്യയില്‍ റിലീസ് ചെയ്യുന്നത്.

സൗദിഅറേബ്യയില്‍ റിലീസ് ചെയ്ത ആദ്യ ചിത്രത്തിലെ നായകന്‍ എന്ന ഖ്യാതി ഇനി ആസിഫ് അലിക്ക് സ്വന്തം.കേരളത്തില്‍ കഴിഞ്ഞ മാസം പ്രദര്‍ശനത്തിനെത്തിയ ക്യാമ്പസ് ചിത്രമായ ബി .ടെക് സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

കയ്യടി നേടുന്ന ആസിഫ് അലിയുടെ നായക വേഷം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.നവാഗതനായ മൃദുല്‍ നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

Anamika :