പുതിയ അതിഥിയെ വരവേറ്റ് ആസിഫ് അലി!

മലയാളികളുടെ ഇഷ്ടതെരങ്ങളിൽ ഒരാളാണ് ആസിഫ് അലി.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെരത്തിന്റെ മകളും മലയാളികൾക്ക് പ്രീയങ്കരിയായി.ഇപ്പോളിതാ തന്റെ വീട്ടിലേക്ക് പുതിയൊരു അഥിതി കൂടി എത്തിയിരിക്കുകയാണ്.മെഴ്സിഡീസ് ബെൻസിന്റെ ജി 55 എഎംജിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. മോളിവുഡിൽ നിന്ന് ജി-വാഗണ്‍ സ്വന്തമാക്കുന്ന ആദ്യ താരമാകുകയാണ് ആസിഫ്.

മെഴ്‌സിഡിസ് ജി-വാഗണിന്റെ പെര്‍ഫോമെന്‍സ് പതിപ്പാണ് ജി 55 എഎജി. 5.5 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിനിലെത്തുന്ന ഈ വാഹനം 507 പിഎസ് പവറും700 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മാനുവല്‍ ഷിഫ്റ്റ് മോഡുള്ള അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 2014 ൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വാഹനമാണിത്. ഇന്ത്യയിൽ തന്നെ വളരെ വിരളാമായിട്ടാണ് ആളുകൾ ഈ വാഹനം വാങ്ങുന്നത്. അതിലും വിരളമാണ് കേരളത്തിൽ.ഗുരുഗ്രാം ആസ്ഥാനമായുള്ള പ്രീമിയം യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പായ ബിഗ്‌ബോയ് ടോയിസില്‍ നിന്നാണ് ആസിഫ് ഈ വണ്ടി വാങ്ങിയിരിക്കുന്നത്.

23-ാം വയസില്‍ ശ്യാമപ്രസാദ് ചിത്രം ഋതുവിലൂടെയാണ് ആസിഫ് അലിയുടെ സിനിമാ അരങ്ങേറ്റം. തൊട്ടുപിറകെ സത്യന്‍ അന്തിക്കാട് ഒരുക്കിയ കഥ തുടരുന്നു എന്ന ചിത്രത്തിലെ മംമ്തയുടെ നായകവേഷം തേടിയെത്തി. തുടര്‍ന്ന് പ്രഗത്ഭരായ സംവിധായകരുടെ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

നായകന്‍, വില്ലന്‍,ഹാസ്യതാരം,സഹനടന്‍ ഏത് വേഷവും ആസിഫിന്റെ കൈകളില്‍ ഭദ്രമായിരുന്നു.
ട്രാഫിക്, ഇത് നമ്മുടെ കഥ, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, സെവന്‍സ്, ഓര്‍ഡിനറി,ഒഴിമുറി, 916,ജവാന്‍ ഓഫ് വെള്ളിമല,ഹണീബീ,കോഹിനൂര്‍,രാജമ്മ അറ്റ് യാഹൂ,ടേക് ഓഫ്, ഇബ്ലിസ്,വിജയ് സൂപ്പറും പൗര്‍ണമിയും,ടേക്ക് ഓഫ്,വൈറസ്,ഉയരെ,കക്ഷി അമ്മിണിപ്പിള്ള തുടങ്ങി പത്ത് വര്‍ഷം കൊണ്ട് അറുപത്തിയഞ്ചിലധികം ശ്രദ്ധേയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.

asif ali brought new car

Sruthi S :