എന്റെ ഏറ്റവും അടുത്ത സുഹൃത്തും വിശ്വസ്തനുമാണ് നിങ്ങള്‍, എന്റെ ആത്മമിത്രം,നിങ്ങളില്ലാതെ എനിക്ക് ജീവിക്കാനാവില്ല; ഭര്‍ത്താവിനെക്കുറിച്ച് ആശ

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കവർന്ന താരമാണ് ആശ ശരത്ത്. ദുബായിൽ എൻജിനീയറായി ജോലി ചെയ്യുന്ന ശരത്ത് ആണ് ആശയുടെ ജീവിതപങ്കാളി. പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പ്രിയതമനെക്കുറിച്ച് വാചാലയായുള്ള ആശയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ശരത്തിനോട് ചേര്‍ന്നുനിന്നുള്ളൊരു ഫോട്ടോയും ആശ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചെത്തിയിട്ടുള്ളത്.

എന്റെ ഏറ്റവും അടുത്ത സുഹൃത്തും വിശ്വസ്തനുമാണ് നിങ്ങള്‍. എന്റെ ആത്മമിത്രം. നിങ്ങളില്ലാതെ എനിക്ക് ജീവിക്കാനാവില്ല. ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്‌സറി ശരത്തേട്ടായെന്നുമായിരുന്നു ആശ കുറിച്ചത്. എന്നും ഇതുപോലെ ഒന്നിച്ച് ചേർന്നിരിക്കാനാവട്ടെ. നിങ്ങൾ തമ്മിലുള്ള ബോണ്ട് നമുക്ക് അറിയാവുന്നതാണെന്നുമായിരുന്നു ആരാധകർ പറഞ്ഞത്.

വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഞങ്ങളുടെ ജീവിതത്തില്‍ ഇപ്പോഴും പ്രണയമുണ്ടെന്ന് മുന്‍പ് ആശ പറഞ്ഞിരുന്നു. വളരെ മനോഹരമായ അനുഭവമാണ് അത്. നമ്മെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അനുഭൂതിയാണ്. കല്യാണം കഴിഞ്ഞവരാണെന്ന് മറന്നുപോവുന്ന തരത്തില്‍ പ്രണയിച്ചിട്ടുള്ളവരാണ് ഞങ്ങള്‍. പ്രണയത്തിന് അതിരുണ്ടായാല്‍ മാത്രമേ കുടുംബജീവിതം ഭദ്രമാവുകയുള്ളൂ എന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.


മകളുടെ എന്‍ഗേജ്‌മെന്റ് സമയത്ത് ആശ ശരത്തിനെ പുറകിലേക്ക് തള്ളിയെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഞങ്ങള്‍ എങ്ങനെയാണെന്ന് ഞങ്ങള്‍ക്കറിയാം. നമ്മളുടെ കുടുംബജീവിതം എങ്ങനെയാണെന്ന് മറ്റൊരാള്‍ക്ക് മുന്നില്‍ വിവരിക്കേണ്ട കാര്യമില്ല. ശരത്തേട്ടനെ ഞാന്‍ മുന്നിലേക്ക് വിളിക്കുകയായിരുന്നു ചെയ്തത്. പക്ഷേ, ചിലരൊക്കെ അതിനെ വ്യാഖ്യാനിച്ചത് ഞാന്‍ അദ്ദേഹത്തെ പിന്നിലേക്ക് തള്ളിയെന്നാണ്. വിമര്‍ശനങ്ങള്‍ അതിരുവിട്ടപ്പോഴായിരുന്നു ആശ ഇതേക്കുറിച്ച് പ്രതികരിച്ചത്.

വിവാഹത്തിന് മുന്‍പ് സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ തേടിയെത്തിയെങ്കിലും വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. വിവാഹശേഷം ശരത്തേട്ടനാണ് ഡാന്‍സും അഭിനയവുമെല്ലാം പോത്സാഹിപ്പിച്ച് കൂടെ നിന്നത്. കരിയറില്‍ വലിയൊരു മാറ്റമുണ്ടായത് വിവാഹശേഷമാണ്. വിവാഹശേഷം ഭര്‍ത്താവിന് താല്‍പര്യമുണ്ടെങ്കില്‍ മാത്രം സിനിമ ചെയ്താല്‍ മതിയെന്നായിരുന്നു അമ്മ പറഞ്ഞത്. ശരത്തേട്ടനാവട്ടെ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും ആശ പറഞ്ഞിരുന്നു.

AJILI ANNAJOHN :