മാര്‍ച്ച് ഒന്‍പത് പത്ത് തിയ്യതികളിലായിരുന്നു ആര്യ സയേഷ വിവാഹം നടന്നത്. മാര്‍ച്ചില്‍ വിവാഹം നടക്കുമെന്ന് വാലന്റൈന്‍സ് ദിനത്തില്‍ ഒരു ട്വീറ്റിലൂടെ ആര്യ അറിയിക്കുകയായിരുന്നു.
രക്ഷിതാക്കളുടെ പൂര്‍ണ്ണ സമ്മതത്തോടെയായിരുന്നു ഇരുവരുടെയും വിവാഹം. ഗജനീകാന്ത് എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യം ഒന്നിച്ചത്. പിന്നീട് കാപ്പാനിലും ഒരുമിച്ചഭിനയിച്ചു.
കെ.വി.ആനന്ദ് സംവിധാനം ചെയ്ത കാപ്പാനാണ് ഇരുവരുടേതുമായി റിലീസ് ചെയ്യാനുള്ള ചിത്രവും. വിവാഹശേഷം തിരക്കുകളില്‍ നിന്നും മാറി ഹണിമൂണിനായി താരദമ്പതികള്‍ വിദേശത്തേക്ക് പറന്നിരുന്നു.
ഹണിമൂണിനിടെ ആര്യ എടുത്ത ചിത്രങ്ങള്‍ സയേഷയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും.
Arya sayesha honeymoon pictures..