സൽമാൻ ഖാൻ്റെ അമ്മക്കൊപ്പം മുൻ കാമുകി കത്രീന കൈഫ് ; ചിത്രം ഡിലീറ്റ് ചെയ്ത് സൽമാന്റെ സഹോദരി
ബോളിവുഡിലെ ഒരു സമയത്തെ കടുത്ത പ്രണയ ജോഡികളായിരുന്നു സൽമാൻ ഖാനും കത്രീന കൈഫും . 2008 ൽ ആരംഭിച്ച പ്രണയം 2011 ൽ അവസാനിക്കുകയും ചെയ്തു.ഒരു ഇടവേളയ്ക്ക് ശേഷം സല്‍മാനൊപ്പം വീണ്ടും വെള്ളിത്തിരയില്‍ എത്തുകയാണ് കത്രീന. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ഭാരത് എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നത്.
സിനിമയുടെ ചിത്രീകരണത്തിനിടെ കത്രീന സല്‍മാന്റെ അമ്മ സല്‍മ ഖാനൊപ്പം ഒരു ചിത്രം എടുത്തിരുന്നു. വധുവിന്റെ വേഷത്തില്‍ കത്രീന സല്‍മയെ ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന ചിത്രമായിരുന്നു അത്. സല്‍മാന്റെ സഹോദരി അര്‍പിതാ ഖാന്‍ ആയിരുന്നു ആ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ച്ചത്.
റണ്‍ബീര്‍ കപൂറുമായുള്ള കത്രീനയുടെ പ്രണയം തകര്‍ന്നതോടെ സല്‍മാനുമായി വീണ്ടും അടുത്തുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വീണ്ടും പ്രചരിച്ചു. അതോടെ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് ചിത്രം നീക്കം ചെയ്തിരിക്കുകയാണ് അര്‍പിതാ. ഇതെക്കുറിച്ച് അര്‍പിതയുടെ ഭര്‍ത്താവും നടനുമായ ആയുഷ് ശര്‍മയുടെ പ്രതികരണം ഇങ്ങനെ.
എനിക്കറിയില്ല അവള്‍ എന്തുകൊണ്ടാണ് ആ ചിത്രം നീക്കം ചെയ്തത് എന്ന്. സിനിമ സെറ്റില്‍ നിന്നുള്ള ചിത്രമായതിനാല്‍ പലതരത്തിലുമുള്ള പ്രചരണങ്ങള്‍ ഉണ്ടായേക്കാം.പ്രണയം തകര്‍ന്നുവെങ്കിലും സല്‍മാനുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്ന് കത്രീന പറയാറുണ്ട്. അതുകൊണ്ടു തന്നെ ഒരുമിച്ച് സിനിമയില്‍ അഭിനയിക്കാന്‍ ഇരുവര്‍ക്കും പ്രശ്‌നങ്ങളില്ല.
arpita khan removed salman khan and katrina kaif hugging photo