‘അർജുൻ റെഡ്ഡി’ എന്ന വിജയ് ദേവരക്കൊണ്ട ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ശാലിനി പാണ്ഡെ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
സിനിമാ രംഗത്തെ പരിചയക്കുറവ് കാരണം തന്റെ മാനേജർ അത് മുതലെടുത്തു എന്നാണ് ശാലിനി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ;
അന്ന്എനിക്കെതിരെ കടുത്ത ബോഡി ഷെയ്മിംഗ് ഉണ്ടായിരുന്നു. ഇൻഡസ്ട്രിയിൽ ഞാൻ പുതിയ ആളായിരുന്നു. സൗത്തിലെ ഭാഷയും എനിക്ക് അറിയില്ലായിരുന്നു. എന്റെ അനുഭവക്കുറവ് എന്റെ മുൻ മാനേജർ മുതലെടുത്തു. ഞാൻ ഒട്ടും കംഫർട്ടബിൾ അല്ലാതിരുന്ന പലതും എന്നെക്കൊണ്ട് ചെയ്യിപ്പിച്ചു.
അത്ലറ്റിക് ആയിരുന്നിട്ടും എനിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നു. ഞാൻ സ്പോർട്സിലൊക്കെ പങ്കെടുത്തിരുന്ന ആളാണ്. ഇപ്പോഴും ആളുകൾ എന്നെ കളിയാക്കാറുണ്ട്. എന്താണ് ആളുകൾ തന്നിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്ന് എനിക്ക് മനസിലാക്കാൻ സാധിച്ചിരുന്നില്ല എന്നും ശാലിനി പറയുന്നു.
ഇപ്പോഴും അവസാനിക്കാത്ത വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ച സിനിമയാണ്. അർജ്ജുൻ റെഡ്ഡിയെന്ന ചിത്രത്തെ ഒരു വിഭാഗം വലിയ തോതിൽ ആഘോഷിക്കുമ്പോൾ മറ്റൊരു വിഭാഗം ചിത്രത്തിലെ സ്ത്രീ വിരുദ്ധതയെ നിശിതമായി വിമർശിക്കുന്നവരാണ്. പിന്നീട് ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു. അർജ്ജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്കായ കബീർ സിംഗും വലിയ വിജയമായിരുന്നു.
എന്നാൽ ടോക്‌സിക് മസ്‌കുലാനിറ്റിയെ ആഘോഷിക്കുന്ന സിനിമ എന്ന വിമർശനം എല്ലാകാലത്തും അർജ്ജുൻ റെഡ്ഡിയും അതിന്റെ റീമേക്കുകളും നേരിടുന്നുണ്ട്. അർജ്ജുൻ റെഡ്ഡിയിലൂടെയാണ് വിജയ് ദേവരക്കൊണ്ട വലിയ താരമായി മാറുന്നത്. ചിത്രത്തിന്റെ ഹിന്ദി റീമേക്കായ കബീർ സിംഗിൽ ഷാഹിദ് കപൂറായിരുന്നു നായകൻ. ഹിന്ദിയിൽ നായികയായി എത്തിയത് കിയാര അദ്വാനിയായിരുന്നു.
അതേസമയം, അർജുൻ റെഡ്ഡി എന്ന ചിത്രത്തിന് ശേഷം മേരി നിമ്മോ എന്ന സിനിമയിലൂടെ ശാലിനി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. രൺവീർ സിംഗ് ചിത്രം ജയേഷ്ഭായ് ജോർദാർ എന്ന സിനിമയിലും ശാലിനിമ അഭിനയിച്ചിട്ടുണ്ട്. ആമിർ ഖാൻ പുത്രൻ ജുനൈദ് ഖാനൊപ്പമുള്ള മഹാരാജ് ആണ് ശാലിനിമയുടെതായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം.
ആമിർ ഖാൻ പുത്രൻ ജുനൈദ് ഖാന്റെ അരങ്ങേറ്റ ചിത്രമാണ് ‘മഹാരാജ്’. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്തത്.
മഹാരാജ് ലിബൽ കേസ് അടിസ്ഥാനമാക്കിയ ചിത്രം മതവികാരം വ്രണപ്പെടുത്തുമെന്ന ആരോപണത്തെ തുടർന്ന് റിലീസ് സ്റ്റേ ചെയ്തിരുന്നു. പിന്നീട് സ്റ്റേ മാറ്റിയതോടെയാണ് സിനിമ നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. ഡബ്ബ കാർട്ടൽ, ബാന്റ് വാലെ എന്നീ സിനിമകളും ശാലിനിയുടേതായി അണിയറയിലുണ്ട്.