നിരവധി ആരാധകരുള്ള ഗായകനാണ് അർജിത് സിംഗ്. വേറിട്ട ഗാനങ്ങൾ കൊണ്ടാണ് അദ്ദേഹം പ്രേക്ഷകരെ കയ്യിലെടുക്കുന്നത്. ഇപ്പോഴിതാ യുകെയിൽ സംഘടിപ്പിച്ച ഗാന പരിപാടിയ്ക്കിടെ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആരാധകരിലൊരാൾ അർജിതിന്റെ തന്നെ ‘ ആർ കോബെ’ എ്നന ഗാനം ആലപിക്കാമോ എന്ന് ചോദിച്ചു.
എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു അർജിതിന്റെ മറുപടി. ഇല്ല, പാടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന്റെ കാരണവും അർജിത് പറഞ്ഞു. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു വനിത ഡോക്ടർ ക്രൂ ര പീഡ നത്തിനിരയായി കൊ ല്ലപ്പെട്ടിരുന്നു. ഈ കൊ ലപാതകത്തിന് പിന്നാലെ നടന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ച് രചിച്ച ഗാനമാണ് ആർ കോബെ.
അതുകൊണ്ടു തന്നെ ആ ഗാനം ആലപിക്കാനുള്ള ഇടമല്ല ഇത്. ഇവിടെ നിരവധി ബംഗാളികളുണ്ട്. അവരെയും കൂട്ടി നിങ്ങൾ കൊൽക്കത്തയിലേക്ക് പോകൂ. അവിടെയാണ് ആർ കോബെ ആലപിക്കേണ്ട യഥാർത്ഥ സ്ഥലം എന്നും താരം പറഞ്ഞു. പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തെ പിന്തുണച്ചും കയ്യടികൾ നൽകിയും രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ എന്ന് അർത്ഥം വരുന്ന ഗാനമാണ് ആർ കോബെ. അനീതി, സമൂഹത്തിന്റെ മൗനം, അനിവാര്യമായ ഭരണമാറ്റം എന്നിവയെ ആഹ്വാനം ചെയ്യുന്ന ഈ ഗാനം ബംഗാളികൾ ഏറ്റെടുത്തുകഴിഞ്ഞു. ബംഗാളിൽ അനിവാര്യമായ ഭരണമാറ്റം വേണമെന്ന വികാരം ശക്തിപ്പെടുകയാണ്.
മൂന്നാഴ്ചയ്‌ക്കുള്ളിൽ 2 മില്യണിലധികം ആളുകൾ ഗാനം കേട്ടെങ്കിലും അതൊരിക്കലും ധനസമ്പാദനത്തിനായി സോഷ്യൽമീഡിയയിൽ ഇറക്കിയതല്ലെന്നും അതൊരിക്കലും താൻ ചെയ്യില്ലെന്നും അർജിത് വ്യക്തമാക്കി. ആർക്ക് വേണമെങ്കിലും ആർ കോബെ ഉപയോഗിക്കാമെന്നും താരം പറഞ്ഞിട്ടുണ്ട്.