ബിഗ് ബോസ് മലയാളം സീസൺ വൺ അവസാനിച്ചത് വലിയൊരു ഗോസ്സിപ്പുമായി ആയിരുന്നു. അതിന്റെ കാരണം പേര്ളിയും ശ്രീനിഷും തമ്മിലുള്ള പ്രണയമായിരുന്നു . നൂറു ദിവസം പുറത്തു പോലും പോകാനാകാതെ ജീവിച്ച കുറെപേരിൽ ഇവർക്കിടയിലുണ്ടായ പ്രണയം വലിയ ചർച്ചയുമായിരുന്നു.
മത്സരാർത്ഥികൾ പോലും കളി ജയിക്കാനുള്ള പേര്ളിയുടെ അഭിനയമാണിത് എന്ന് പറഞ്ഞിരുന്നു. പേര്ളിയുടെ നിലപാടുകളുമായി പൊരുത്തമില്ലാതിരുന്നവരാണ് രഞ്ജിനിയും ശ്വേതാ മേനോനും സാബുമോനും അർച്ചന സുശീലനുമൊക്കെ.
പേർളിഷ് വിവാഹനിശ്ചയം ഇവരെ വല്ലാതെ ഞെട്ടിച്ചു എന്നാണ് പിന്നീട് വന്ന വാർത്തകൾ. വിവാഹ നിശ്ചയ വർത്തയറിഞ്ഞു അർച്ചന ബോധരഹിതയായി എന്നൊക്കെ റിപോർട്ടുകൾ വന്നു. എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അർച്ചന സുശീലൻ.
അങ്ങനെ ഞാൻ ബോധം കേട്ടത് ആരാണ് കണ്ടത് ? ബോധം കെടാൻ ശ്രീനിഷ് എന്റെ ബോയ്‌ഫ്രണ്ട് ഒന്നുമല്ല. അവർ വിവാഹം കഴിക്കുന്നതിനു എനിക്കൊരു കുഴപ്പവുമില്ല. ഞാൻ ആ വാർത്തയിൽ സന്തോഷിക്കുന്നുമുണ്ട്. പിന്നെ നാട്ടുകാർക്കെന്താണ് കുഴപ്പം ? എന്ന് അർച്ചന ചോദിക്കുന്നു.
പലരും ഈ വാർത്തകളോട് പ്രതികരിക്കണം എന്ന് പറഞ്ഞത് കൊണ്ടാണ് ഇപ്പോൾ ലൈവ് വന്നതെന്നും വിവാഹ നിശ്ചയ സമയത്ത് താൻ വിദേശത്ത് സ്റ്റേജ് ഷോയിൽ ആയിരുന്നെന്നും , ഡാൻസ് കളിച്ചപ്പോൾ പോലും ബോധം കെട്ടില്ല ,അപ്പോളാണ് ഇതിനൊക്കെ ബോധം കെടുന്നതെന്നും അർച്ചന പ്രതികരിച്ചു .
archana suseelan about pearly -sreenish engagement